x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ വി​ക​സ​ന​ത്തി​ന് മാ​സ്റ്റ​ർ പ്ലാ​ൻ ത​യാ​റാ​ക്കും: ടി.​ഒ. മോ​ഹ​ന​ൻ

വെബ് ഡെസ്ക്
Published: August 8, 2026 04:06 AM IST | Updated: August 8, 2026 04:06 AM IST

ക​ണ്ണൂ​ർ കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​സ്റ്റ​ർ പ്ലാ​ൻ ത​യാ​റാ​ക്കു​ന്ന​തി​നാ​യി ടി.​ഒ. മോ​ഹ​ന​ൻ ഡി​പ്പോ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ.

ക​ണ്ണൂ​ർ: ജി​ല്ലാ ആ​സ്ഥാ​ന​മാ​യ ക​ണ്ണൂ​രി​ലെ കെ​എ​സ് ആ​ർ​ടി​സി ഡി​പ്പോ​യു​ടെ വി​ക​സ​ന​ത്തി​നാ​യി മാ​സ്റ്റ​ർ പ്ലാ​ൻ ത​യാ​റാ​ക്കി സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ക്കു​മെ​ന്ന് ടി.​ഒ. മോ​ഹ​ന​ൻ എം​എ​ൽ​എ. ഡി​പ്പോ​യു​ടെ സൗ​ക​ര്യ​ങ്ങ​ളും പ​രി​മി​തി​ക​ളും മ​ന​സി​ലാ​ക്കു​ന്ന​തി​നാ​യി ഡി​പ്പോ സ​ന്ദ​ർ​ശി​ച്ച് മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളെ നേ​രി​ൽ ക​ണ്ട് എം​എ​ൽ​എ ജീ​വ​ന​ക്കാ​രി​ൽ നി​ന്നു വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു. ഡി​പ്പോ​യ്ക്ക് നാ​ലേ​ക്ക​റി​ൽ അ​ധി​കം വ​രു​ന്ന സ്ഥ​ല​മു​ണ്ടെ​ങ്കി​ലും സ​മ​തു​ലി​ത​മാ​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ല്ല ന​ട​ത്തി​വ​രു​ന്ന​തെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു.

പ്രി​യ​ദ​ർ​ശി​നി സ​ർ​വീ​സി​ന്‍റെ വ​ര​വോ​ടു​കൂ​ടി ഡി​പ്പോ​യി​ൽ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചി​ട്ടു​ണ്ട്. പ​ക്ഷേ യാ​ത്ര​ക്കാ​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും വേ​ണ്ട അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. യാ​ത്ര​ക്കാ​ർ​ക്കാ​യി ന​ല്ല ഇ​രി​പ്പി​ട​ങ്ങ​ളോ ഫാ​ൻ സൗ​ക​ര്യ​ങ്ങ​ളോ വെ​ളി​ച്ച​മോ ല​ഭി​ക്കു​ന്നി​ല്ല. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഡി​പ്പോ​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളും ഇ​രു​ട്ടി​ലാ​ണ്. ഇ​ത് യാ​ത്ര​ക്കാ​രെ മാ​ത്ര​മ​ല്ല ജോ​ലി ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​രെ​യും ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്നു.

വ​ർ​ക്ക് ഷോ​പ്പി​ൽ ആ​വ​ശ്യ​മാ​യ വെ​ളി​ച്ച​മി​ല്ലാ​ത്ത​ത് രാ​ത്രി ഡ്യൂ​ട്ടി​യി​ലു​ള്ള വ​ർ​ക്ക്ഷോ​പ്പു ജീ​വ​ന​ക്കാ​രെ​യും ദു​രി​ത​ത്തി​ലാ​ക്കു​ന്നു. ജീ​വ​ന​ക്കാ​ർ​ക്ക് പ്ര​ത്യേ​കി​ച്ച് സ്ത്രീ ​ജീ​വ​ന​ക്കാ​ർ​ക്ക് ഉ​ള്ള വി​ശ്ര​മ മു​റി​ക​ളി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ കു​റ​വു​ണ്ട്. നൂ​റു​ക​ണ​ക്കി​ന് ജീ​വ​ന​ക്കാ​ർ ജോ​ലി ചെ​യ്യു​ന്ന ഇ​വി​ടെ ഇ​തു​വ​രെ​യാ​യി ഒ​രു കാ​ന്‍റീ​ൻ പോ​ലു​മി​ല്ലെ​ന്ന​ത് ഖേ​ദ​ക​ര​മാ​ണെ​ന്നും എം​എ​ൽ​എ ചൂ​ണ്ടി​ക്കാ​ട്ടി.

ഡി​പ്പോ, വ​ർ​ക്ക് ഷോ​പ്പ് എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ആ​ധു​നി​ക​വ​ത്ക​ര​ണം അ​നി​വാ​ര്യ​മാ​ണ്. വ​ർ​ക്ക്ഷോ​പ്പു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന പ​ഴ​ഞ്ച​ൻ ഉ​പ​ക​ര​ണ​ങ്ങ​ൾ മാ​റ്റി പു​തി​യ ഉ​പ​ക​ര​ണ​ങ്ങ​ൾ ല​ഭ്യ​മാ​ക്ക​ണം. ഇ​വ സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ മാ​സ്റ്റ​ർ പ്ലാ​ൻ റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കു​ന്ന​തി​ന് ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​റെ​യും ഡി​പ്പോ എ​ൻ​ജി​നി​യ​റെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

റി​പ്പോ​ർ​ട്ട് ല​ഭി​ച്ചാ​ലു​ട​ൻ ഗ​താ​ഗ​ത​മ​ന്ത്രി​യെ​യും കെ​എ​സ്ആ​ർ​ടി​സി എം​ഡി​യെ​യും നേ​രി​ട്ടു ക​ണ്ട് കൈ​മാ​റും. വ​കു​പ്പു മ​ന്ത്രി​യോ​ട് ക​ണ്ണൂ​ർ ഡി​പ്പോ സ​ന്ദ​ർ​ശി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും ടി.​ഒ. മോ​ഹ​ന​ൻ എം​എ​ൽ​എ പ​റ​ഞ്ഞു. ഡി​പ്പോ മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സു​ധീ​ഷ് ക​ട​ന്ന​പ്പ​ള്ളി, കെ.​പി. ര​മേ​ശ​ൻ, എ​ൻ. പ്ര​സാ​ദ്, തോ​മ​സ് തോ​ട്ട​ത്തി​ൽ, ടി.​കെ. അ​ജി​ത്, കെ.​കെ. ശ​ശി​ധ​ര​ൻ, ജോ​ൺ​സ​ൻ പി. ​തോ​മ​സ്, പി.​പി. മോ​ഹ​ന​ൻ, ജി​ല്ലാ ട്രാ​ൻ​സ്‌​പോ​ർ​ട്ട് ഓ​ഫീ​സ​ർ പി.​ഇ. ര​ഞ്ജി​ത്ത്, ഡി​പ്പോ എ​ൻ​ജി​നി​യ​ർ കെ.​കെ. അ​നീ​ഷ്, ജ​ന​റ​ൽ ക​ൺ​ട്രോ​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ എം.​പി. സ​ന്തോ​ഷ്‌ , സൂ​പ്ര​ണ്ട് എ. ​സ​ജീ​ന എ​ന്നി​വ​രും സ​ന്ദ​ർ​ശ​ന​വേ​ള​യി​ൽ എം​എ​ൽ​എ​യ്ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Tags : Nattuvishesham DistrictNews DeepikaNews Depot Development:

Recent News

Corehub Up