x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​മ്പേ​രി​യി​ലും അ​യ്യ​ൻ​കു​ന്നി​ലും റി​ക്കാ​ർ​ഡ് മ​ഴ

വെബ് ഡെസ്ക്
Published: August 8, 2026 04:47 AM IST | Updated: August 8, 2026 04:47 AM IST

ഉ​ദ​യ​ഗി​രി-താ​ളി​പ്പാ​റ-താ​ബോ​ർ റോ​ഡി​ൽ തൊ​ണ്ട​ൻ​കു​ന്ന് ഭാ​ഗ​ത്ത് വീ​ണ്ടും ഉ​രു​ൾ​പൊ​ട്ടലിനെത്തുടർന്നുണ്ടായ മ​ല​വെ​ള്ള​പ്പാ​ച്ചി​ൽ.

ക​ണ്ണൂ​ർ: ജി​ല്ല​യി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച ഇ​ന്ന​ലെ ചെ​മ്പേ​രി​യി​ലും അ​യ്യ​ൻ​കു​ന്നി​ലും ല​ഭി​ച്ച​ത് റി​ക്കാ​ർ​ഡ് മ​ഴ. രാ​വി​ലെ 8.30 മു​ത​ലു​ള്ള ഏ​ഴ് മ​ണി​ക്കൂ​റി​ൽ ചെ​മ്പേ​രി​യി​ൽ ല​ഭി​ച്ച 96 മി​ല്ലി​മീ​റ്റ​ർ മ​ഴ ആ ​സ​മ​യം സം​സ്ഥാ​ന​ത്തെ റി​ക്കാ​ർ​ഡ് മ​ഴ​യാ​യി​രു​ന്നു. 88 മി​ല്ലി മീ​റ്റ​ർ മ​ഴ ല​ഭി​ച്ച അ​യ്യ​ൻ‌​കു​ന്നാ​യി​രു​ന്നു തൊ​ട്ടു​പി​ന്നി​ൽ.

ആ​റ​ളം, കെ​വി​കെ പ​ന്നി​യൂ​ർ, പെ​രി​ങ്ങോം, പി​ണ​റാ​യി, ചെ​റു​വാ​ഞ്ചേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലും ക​ന​ത്ത മ​ഴ കി​ട്ടി. അ​യ്യ​ൻ​കു​ന്നി​ൽ പു​ല​ർ​ച്ചെ​യും ക​ന​ത്ത മ​ഴ​പെ​യ്തു. ഇ​ന്ന​ലെ മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ ഉ​ൾ​പ്പെ​ടെ രാ​വി​ലെ മു​ത​ൽ തോ​രാ​മ​ഴ​യാ​യി​രു​ന്നു. രാ​ത്രി​യോ​ടെ പു​ഴ​ക​ളി​ൽ വെ​ള്ളം ക​യ​റി തു​ട​ങ്ങി.

ഉ​ദ​യ​ഗി​രി താ​ളി​പ്പാ​റ​യി​ൽ ഉ​രു​ൾ​പൊ​ട്ട​ലി​നെത്തുട​ർ​ന്ന് ഇ​ന്ന​ലെ 13 പേ​രെ ക്യാ​ന്പി​ലേ​ക്ക് മാ​റ്റി. ഇ​വ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് ക്യാ​മ്പു​ക​ളി​ലാ​യി ഇ​പ്പോ​ൾ 50 പേ​രാ​ണു​ള്ള​ത്.
ത​ല​ശേ​രി വാ​ടി​ക്ക​കം മു​ഹ​മ്മ​ദ് ഷ​റ​ഫു​ദ്ദീ​ന്‍റെ വീ​ടി​ന് മു​ക​ളി​ൽ തേ​ക്ക്, മ​ഹാ​ഗ​ണി മ​ര​ങ്ങ​ൾ വീ​ണ് ഭാ​ഗി​ക​മാ​യി നാ​ശ​ന​ഷ്‌​ടം സം​ഭ​വി​ച്ചു. ചെ​റു​വാ​ഞ്ചേ​രി ക​ല്ലു​വ​ള​പ്പ്, തൈ​പ​റ​മ്പ​ത്ത് താ​മ​സി​ക്കു​ന്ന ശോ​ഭ​യു​ടെ വീ​ടി​ന് ഭാ​ഗി​ക നാ​ശ​ന​ഷ്‌​ടം സം​ഭ​വി​ച്ചു.

കോ​ള​യാ​ട് ക​റ്റി​യാ​ട്ടെ പി.​സി. ബി​ജു​വി​ന്‍റെ കു​ടും​ബ​ത്തെ വീ​ടി​ന് സ​മീ​പം വെ​ള്ളം ക​യ​റി​യ​തി​നെത്തു​ട​ർ​ന്ന് ബ​ന്ധു​വീ​ട്ടി​ലേ​ക്ക് മാ​റ്റി​പാ​ർ​പ്പി​ച്ചു. തൊ​ണ്ടി​യി​ൽ പാ​നി​കു​ളം ബി​ജു​വി​ന്‍റെ വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു.

Tags : Nattuvishesham DistrictNews DeepikaNews Record rainfall

Recent News

Corehub Up