x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ന​ത്ത മ​ഴ: എ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

വെബ് ഡെസ്ക്
Published: August 8, 2026 05:31 AM IST | Updated: August 8, 2026 05:31 AM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: ക​ന​ത്ത മ​ഴ തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ എ​ട്ട് ജി​ല്ല​ക​ളി​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. കാ​സ​ർ​ഗോ​ഡ്, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, തൃ​ശൂ​ർ, കോ​ട്ട​യം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ് അ​വ​ധി പ്ര​ഖ്യാ​പി​ച്ച​ത്.

ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പും സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​യും മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​ന​ട​പ​ടി. ക​ന​ത്ത മ​ഴ സാ​ധ്യ​ത​യു​ള്ള ജി​ല്ല​ക​ളി​ലും പ്ര​ദേ​ശ​ങ്ങ​ളി​ലും ജാ​ഗ്ര​ത തു​ട​രാ​ൻ സം​സ്‌​ഥാ​ന സ​ർ​ക്കാ​ർ ജി​ല്ലാ ഭ​ര​ണ​കൂ​ട​ങ്ങ​ൾ​ക്കു നി​ർ​ദേ​ശം ന​ൽ​കി. വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​നം ഊ​ർ​ജി​ത​മാ​ക്ക​ണ​മെ​ന്ന് മ​ന്ത്രി എ.​പി.​അ​നി​ൽ​കു​മാ​ർ ക​ള​ക്ട​ർ​മാ​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കി.

ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ തു​ട​രാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ എ​ല്ലാ​വ​രും സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണം. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഇ​വി​ട​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ പ്ര​ത്യേ​കം ജാ​ഗ്ര​ത പാ​ലി​ക്ക​ണം. മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും ന​ദീ​തീ​ര​ങ്ങ​ളി​ലേ​ക്കും യാ​ത്ര ഒ​ഴി​വാ​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags : Holiday schools Heavy Rain Educational institutions

Recent News

Corehub Up