x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണം ക​ള​റാ​ക്കാ​ൻ, കൈ​ത്ത​റി വ​സ്ത്ര പ്ര​ദ​ർ​ശ​ന വി​പ​ണ​ന മേ​ള തു​ട​ങ്ങി

വെബ് ഡെസ്ക്
Published: August 8, 2026 04:38 AM IST | Updated: August 8, 2026 04:38 AM IST

ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​ണ്ണൂ​ർ പോ​ലീ​സ് മൈ​താ​നി​യി​ൽ ആ​രം​ഭി​ച്ച സം​സ്ഥാ​ന​ത​ല കൈ​ത്ത​റി പ്ര​ദ​ർ​ശ​ന-​വി​പ​ണ​ന മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ശേ​ഷം ടി.​ഒ. മോ​ഹ​ന​ൻ എം​എ​ൽ​എ, മേ​യ​ർ പി

ക​ണ്ണൂ​ർ: കൈ​ത്ത​റി വ​സ്‌​ത്ര​ങ്ങ​ളു​ടെ​യും ക​ര​കൗ​ശ​ല വ​സ്തു​ക്ക​ളു​ടെ​യും വി​പു​ല​മാ​യ ശേ​ഖ​ര​വു​മാ​യി സം​സ്ഥാ​ന കൈ​ത്ത​റി വ​സ്ത്ര ക​ര​കൗ​ശ​ല മേ​ള തു​ട​ങ്ങി. നാ​ഷ​ണ​ൽ ഹാ​ൻ​ഡ്‌​ലൂം ഡ​വ​ല​പ്മെ​ന്‍റ് പ്രോ​ഗ്രാം പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി സം​സ്ഥാ​ന കൈ​ത്ത​റി വ​സ്ത്ര ഡ​യ​റ​ക്ട​റേ​റ്റ്, ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം, ജി​ല്ലാ കൈ​ത്ത​റി വി​ക​സ​ന സ​മി​തി എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ക​ണ്ണൂ​ർ പോ​ലീ​സ് മൈ​താ​നി​യി​ൽ പ്ര​ദ​ർ​ശ​ന വി​പ​ണ​ന മേ​ള ന​ട​ക്കു​ന്ന​ത്.

ടി.​ഒ മോ​ഹ​ന​ൻ എം​എ​ൽ​എ മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ർ​പ​റേ​ഷ​ൻ വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ലി​ഷ ദീ​പ​ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​യ​ർ പി. ​ഇ​ന്ദി​ര തീം ​പ​വ​ലി​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് കു​ര്യ​ൻ ആ​ദ്യ വി​ല്പ​ന നി​ർ​വ​ഹി​ച്ചു. ജി​ല്ലാ ക​ള​ക്ട​ർ പി. ​വി​ഷ്ണു​രാ​ജ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

ച​ട​ങ്ങി​ൽ 32 നെ​യ്ത്ത് സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ലെ മു​തി​ർ​ന്ന നെ​യ്ത്തു​കാ​രെ ആ​ദ​രി​ച്ചു. ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം ജ​ന​റ​ൽ മാ​നേ​ജ​ർ കെ.​എ​സ്. അ​ജി​മോ​ൻ, വീ​വേ​ഴ്‌​സ് സെ​ന്‍റ​ർ ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ എം. ​ആ​ന​ന്ദ​ൻ, സീ​നി​യ​ർ ഓ​ഫീ​സ​ർ പി. ​ജി​ബി​ൻ, അ​ര​ക്ക​ൻ ബാ​ല​ൻ, കൊ​ല്ലോം മോ​ഹ​ന​ൻ, ജോ​സ് ജോ​ർ​ജ് പ്ലാ​ത്തോ​ട്ടം, താ​വം ബാ​ല​കൃ​ഷ്ണ​ൻ, കെ.​പി. ഗി​രീ​ഷ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

തൊ​ട്ട​റി​യാം കൈ​ത്ത​റി​യു​ടെ വൈ​വി​ധ്യ​ങ്ങ​ൾ

കൈ​ത്ത​റി വ​സ്‌​ത്ര​ങ്ങ​ളു​ടെ പെ​രു​മ​ക​ളു​മാ​യി മേ​ള​യി​ലെ 62 സ്റ്റാ​ളു​ക​ൾ ശ്ര​ദ്ധേ​യ​മാ​കു​ന്നു. ത​ന​ത് വ​സ്‌​ത്ര​വൈ​വി​ധ്യ​ങ്ങ​ളു​ടെ പു​തു​മ​ക​ൾ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​താ​ണ് എ​ല്ലാ സ്‌​റ്റാ​ളു​ക​ളും. കേ​ര​ള​ത്തി​ലെ​യും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും പ്ര​മു​ഖ കൈ​ത്ത​റി സം​ഘ​ങ്ങ​ൾ, ഹാ​ൻ​ടെ​ക്സ്, ഹാ​ൻ​വീ​വ്, ക​ര​കൗ​ശ​ല സം​ഘ​ങ്ങ​ൾ എ​ന്നി​വ​രു​ടെ​യും സ്റ്റാ​ളു​ക​ളു​ണ്ട്.

കോ​ട്ട​ൺ സാ​രി​ക​ൾ, സെ​റ്റ് മു​ണ്ടു​ക​ൾ, ദോ​ത്തി​ക​ൾ, കൈ​ലി​ക​ൾ, ച​വി​ട്ടി​ക​ൾ, കു​ഷ്യ​നു​ക​ൾ, മേ​ശ വി​രി തു​ട​ങ്ങി​യ​വ മേ​ള​യി​ലു​ണ്ട്.കൈ​ത്ത​റി സം​ഘ​ങ്ങ​ളു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് 20 ശ​ത​മാ​നം റി​ബേ​റ്റു​ണ്ട്. കേ​ര​ള​ത്തി​ലെ കൈ​ത്ത​റി സം​ഘ​ങ്ങ​ളി​ൽ​നി​ന്ന് വാ​ങ്ങി​യ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഓ​രോ1000 രൂ​പ​യു​ടെ ബി​ല്ലി​നും ന​റു​ക്കെ​ടു പ്പി​ലൂ​ടെ ദി​വ​സ​വും മൂ​ന്നു​പേ​ർ​ക്ക് 1000 രൂ​പ വി​ല​മ​തി​ക്കു​ന്ന കൈ​ത്ത​റി വ​സ്ത്ര​ങ്ങ​ൾ സ​മ്മാ​ന​മാ​യി ല​ഭി​ക്കും. ഓ​ഗ​സ്റ്റ് 25 വ​രെ​യാ​ണ് മേ​ള ന​ട​ക്കു​ക. രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ രാ​ത്രി ഒ​ന്പ​തു വ​രെ സ്റ്റാ​ളു​ക​ൾ പ്ര​വ​ർ​ത്തി​ക്കും.

 

Tags : Nattuvishesham DistrictNews DeepikaNews Handloom

Recent News

Corehub Up