x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജെ​പി​എ​സ്‌​സി പ​രീ​ക്ഷാ ക്ര​മ​ക്കേ​ട്; വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സ​ർ​ക്കാ​ർ ച​ർ​ച്ച ന​ട​ത്തി

നാഷണൽ ഡെസ്ക്
Published: August 8, 2026 05:10 AM IST | Updated: August 8, 2026 05:10 AM IST

പ്രതീകാത്മക ചിത്രം

റാ​ഞ്ചി: ജാ​ർ​ഖ​ണ്ഡ് പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ പ​രീ​ക്ഷ റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​മ​രം ചെ​യ്യു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ അ​നു​ഭാ​വ​പൂ​ർ​വം പ​രി​ഗ​ണി​ക്കാ​മെ​ന്ന് സ​ർ​ക്കാ​ർ. സ​മ​ര പ്ര​തി​നി​ധി​ക​ളു​മാ​യി വെ​ള്ളി​യാ​ഴ്ച ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് ആ​വ​ശ്യ​ങ്ങ​ൾ അ​നു​ഭാ​വ​പൂ​ർ​വം പ​രി​ഗ​ണി​ക്കാ​മെ​ന്ന് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി​യ​ത്.

എ​ന്നാ​ൽ ത​ങ്ങ​ളു​ടെ എ​ല്ലാ ആ​വ​ശ്യ​ങ്ങ​ളും അം​ഗീ​ക​രി​ക്കു​ന്ന​തു​വ​രെ സ​മ​രം തു​ട​രു​മെ​ന്ന് വി​ദ്യാ​ർ​ഥി നേ​താ​ക്ക​ൾ അ​റി​യി​ച്ചു. ജെ​പി​എ​സ്‌​സി നി​യ​മ​ന ന​ട​പ​ടി​ക​ളി​ലെ ക്ര​മ​ക്കേ​ടു​ക​ൾ ആ​രോ​പി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധം 14-ാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്നി​രി​ക്കെ​യാ​ണ് ച​ർ​ച്ച ന​ട​ന്ന​ത്. വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ കേ​ട്ടെ​ന്നും പ​രി​ഹാ​രം ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്നും ച​ർ​ച്ച​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി​യ ഉ​ന്ന​ത-​സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ മ​ന്ത്രി സു​ധി​വ്യ കു​മാ​ർ വ്യ​ക്ത​മാ​ക്കി.

ച​ർ​ച്ച​ക​ൾ അ​നു​കൂ​ല​മാ​യി​രു​ന്നു​വെ​ന്ന് ഇ​രു​പ​ക്ഷ​വും വ്യ​ക്ത​മാ​ക്കി​യെ​ങ്കി​ലും സ​മ​രം അ​വ​സാ​നി​പ്പി​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ. ആ​വ​ശ്യ​ങ്ങ​ൾ ഞാ​യ​റാ​ഴ്ച​യ്ക്ക​കം അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ 10ന് ​സം​സ്ഥാ​ന നി​യ​മ​സ​ഭ​യി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്താ​നാ​ണ് വി​ദ്യാ​ർ​ഥി​ക​ളു​ടെ തീ​രു​മാ​നം.14-ാം ജെ​പി​എ​സ്‌​സി നി​യ​മ​ന പ​രീ​ക്ഷ റ​ദ്ദാ​ക്കു​ക എ​ന്ന​താ​ണ് പ്ര​ധാ​ന ആ​വ​ശ്യം.

ആ​രോ​പ​ണ​ങ്ങ​ളി​ൽ സ്വ​ത​ന്ത്ര അ​ന്വേ​ഷ​ണം ന​ട​ത്തു​ക, ജാ​ർ​ഖ​ണ്ഡി​ന് പു​റ​ത്തു​നി​ന്നു​ള്ള വി​ര​മി​ച്ച ഹൈ​ക്കോ​ട​തി ജ​ഡ്ജി​മാ​രു​ടെ സ​മി​തി​യെ​യോ കേ​ന്ദ്ര അ​ന്വേ​ഷ​ണ ബ്യൂ​റോ​യാ​യ സി​ബി​ഐ​യെ​യോ ഉ​പ​യോ​ഗി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും സ​മ​ര​ക്കാ​ർ പ​റ​ഞ്ഞു. അ​തി​നി​ടെ സം​ഭ​വ​ത്തി​ൽ സം​സ്ഥാ​ന സി​ഐ​ഡി​യും അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി. ജെ​പി​എ​സ്‌​സി​യി​ലെ നി​ല​വി​ൽ ജോ​ലി​ചെ​യ്യു​ന്ന മൂ​ന്ന് അം​ഗ​ങ്ങ​ളെ ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി സി​ഐ​ഡി നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ണ്ട്.

 

Tags : Exam Controversy Jharkhand JPSC Ranchi Student Protests Recruitment irregularities

Recent News

Corehub Up