x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച കേ​സ്; ഹെ​ല​ൻ ഓ​ഫ് സ്പാ​ർ​ട്ട​യു​ടെ ലൈ​സ​ൻ​സ് സ​സ്‌​പെ​ൻ​ഡ് ചെ​യ്തു

വെബ് ഡെസ്ക്
Published: August 8, 2026 06:00 AM IST | Updated: August 8, 2026 06:00 AM IST

എ​സ്.​ആ​ർ. ധ​ന്യ

കാ​സ​ർ​ഗോ​ഡ്: മ​ദ്യ​പി​ച്ച് ദേ​ശീ​യ​പാ​ത​യി​ലൂ​ടെ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ വാ​ഹ​ന​മോ​ടി​ച്ച യൂ​ട്യൂ​ബ​ർ എ​സ്.​ആ​ർ. ധ​ന്യ​യു​ടെ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് സ​സ്‌​പെ​ൻ​ഡ് ചെ​യ്തു. മൂ​ന്ന് മാ​സ​ത്തേ​ക്കാ​ണ് ലൈ​സ​ൻ​സ് സ​സ്‌​പെ​ൻ​ഡ് ചെ​യ്ത​തെ​ന്ന് മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പ് വ്യ​ക്ത​മാ​ക്കി.

ഹെ​ല​ൻ ഓ​ഫ് സ്‌​പാ​ർ​ട്ട എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന ധ​ന്യ​യ്ക്ക് ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഷ​ന് പു​റ​മെ മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പി​ന്‍റെ മൂ​ന്ന് ദി​വ​സ​ത്തെ പ​രി​ശീ​ല​ന ക്ലാ​സി​ലും പ​ങ്കെ​ടു​ക്ക​ണം. ക​ഴി​ഞ്ഞ ജൂ​ലൈ ഒ​ന്നി​നാ​ണ് ന​ട​പ​ടി​ക്ക് കാ​ര​ണ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ഒ​രു ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങു​ന്ന​തി​നി​ടെ ധ​ന്യ മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ക്കു​ക​യാ​യി​രു​ന്നു.

പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ പോ​ലീ​സി​നെ ക​ണ്ട​തോ​ടെ വാ​ഹ​നം നി​ർ​ത്താ​തെ അ​മി​ത​വേ​ഗ​ത്തി​ൽ ഓ​ടി​ച്ചു​പോ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സ് സം​ഘം വാ​ഹ​ന​ത്തെ പി​ന്തു​ട​ർ​ന്നു. കി​ലോ​മീ​റ്റ​റു​ക​ളോ​ളം അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ വാ​ഹ​നം ഓ​ടി​ച്ച ശേ​ഷ​മാ​ണ് പോ​ലീ​സ് വാ​ഹ​നം ത​ട​ഞ്ഞ് ധ​ന്യ​യെ പി​ടി​കൂ​ടി​യ​ത്. തു​ട​ർ​ന്ന് വാ​ഹ​ന​വും ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Tags : Helen of Sparta Drunk Driving Police Case SocialMedia Influencer Driving license Suspended

Recent News

Corehub Up