x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്രി​പ്റ്റോ​ക​റ​ൻ​സി ത​ട്ടി​പ്പ്; ബി​ജെ​പി നേ​താ​വ് അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: August 8, 2026 06:14 AM IST | Updated: August 8, 2026 06:19 AM IST

പ്രതീകാത്മക ചിത്രം

ഭോ​പ്പാ​ൽ: 21.06 കോ​ടി രൂ​പ​യു​ടെ ക്രി​പ്റ്റോ ക​റ​ൻ​സി ത​ട്ടി​പ്പി​ൽ ബി​ജെ​പി നേ​താ​വും മ​ധ്യ​പ്ര​ദേ​ശി​ലെ ശാ​ജാ​പൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യ ജ​ഗ​ദീ​ഷ് കു​മാ​ർ മാ​ൽ​വി​യ​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഗ്വാ​ളി​യോ​ർ സ്വ​ദേ​ശി​യാ​യ അ​ശോ​ക് വി​ജ​യ​വ​ർ​ഗി​യ​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​റ​സ്റ്റ്.

അ​ശോ​കി​ൽ നി​ന്ന് ത​ട്ടി​യെ​ടു​ത്ത 50 ല​ക്ഷം രൂ​പ മാ​ൽ​വി​യ​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലെ​ത്തി​യ​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് അ​റ​സ്റ്റ്. 2025 ഡി​സം​ബ​റി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ ത​ട്ടി​പ്പ് ആ​രം​ഭി​ച്ച​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​ഞ്ഞു. ദി​വ്യ എ​ന്ന പേ​രി​ൽ പ​രി​ച​യ​പ്പെ​ടു​ത്തി​യ യു​വ​തി​യാ​ണ് അ​ശോ​ക് വി​ജ​യ​വ​ർ​ഗി​യ​യെ വാ​ട്സ്ആ​പ്പി​ലൂ​ടെ സ​മീ​പി​ച്ച​ത്.

ക്രി​പ്റ്റോ​ക​റ​ൻ​സി​യി​ൽ നി​ക്ഷേ​പി​ച്ചാ​ൽ വ​ൻ​തു​ക ലാ​ഭ​മാ​യി ല​ഭി​ക്കു​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ചാ​ണ് ത​ട്ടി​പ്പ് സം​ഘം ഇ​യാ​ളു​മാ​യി ബ​ന്ധം സ്ഥാ​പി​ച്ച​ത്. തു​ട​ക്ക​ത്തി​ൽ ചെ​റി​യൊ​രു തു​ക പി​ൻ​വ​ലി​ക്കാ​ൻ അ​നു​വ​ദി​ച്ച​തോ​ടെ നി​ക്ഷേ​പ പ​ദ്ധ​തി യ​ഥാ​ർ​ഥ​മാ​ണെ​ന്ന് ഇ​യാ​ൾ ക​രു​തി. പി​ന്നീ​ട് വ്യാ​ജ യു​എ​സ്ഡി​ടി ക്രി​പ്റ്റോ ട്രേ​ഡിം​ഗ് പ്ലാ​റ്റ്‌​ഫോ​മി​ൽ നി​ക്ഷേ​പം 33 കോ​ടി രൂ​പ​യി​ല​ധി​ക​മാ​യി ഉ​യ​ർ​ന്ന​താ​യി കാ​ണി​ച്ചു.

എ​ന്നാ​ൽ പ​ണം പി​ൻ​വ​ലി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ഇ​ൻ​കം ടാ​ക്സ്, റി​സ്ക് മാ​ർ​ജി​ൻ തു​ട​ങ്ങി​യ പേ​രു​ക​ളി​ൽ പു​തി​യ തു​ക​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ത​ട്ടി​പ്പാ​ണെ​ന്ന് തി​രി​ച്ച​റി​യു​മ്പോ​ഴേ​ക്കും 76 ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കാ​യി 21.06 കോ​ടി രൂ​പ കൈ​മാ​റി​യി​രു​ന്നു. തു​ട​ർ​ന്ന് സൈ​ബ​ർ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മാ​ൽ​വി​യ​യി​ലേ​ക്ക് അ​ന്വേ​ഷ​ണം എ​ത്തി​യ​ത്.

ഇ​യാ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഏ​ക​ദേ​ശം 77 ല​ക്ഷം രൂ​പ എ​ത്തി​യ​താ​യി ക​ണ്ടെ​ത്തി. ഇ​തി​ൽ 50 ല​ക്ഷം രൂ​പ കേ​സി​ലെ ത​ട്ടി​പ്പു​മാ​യി നേ​രി​ട്ട് ബ​ന്ധ​മു​ള്ള​താ​ണെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ത​ട്ടി​പ്പി​ന്‍റെ പ​ണം ഈ ​അ​ക്കൗ​ണ്ടി​ലൂ​ടെ കൈ​മാ​റാ​ൻ അ​നു​വ​ദി​ച്ച​തി​ന് ര​ണ്ട് ശ​ത​മാ​നം ക​മ്മീ​ഷ​ൻ വാ​ങ്ങി​യ​താ​യി ചോ​ദ്യം ചെ​യ്യ​ലി​ൽ മാ​ൽ​വി​യ സ​മ്മ​തി​ച്ച​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.

ഇ​യാ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ക്കൗ​ണ്ടു​ക​ളി​ൽ 2.5 കോ​ടി രൂ​പ​യി​ല​ധി​കം സം​ശ​യാ​സ്പ​ദ ഇ​ട​പാ​ടു​ക​ളും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. 20,000ലേ​റെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളും ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ളും അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. വ്യാ​ജ ക്രി​പ്റ്റോ​ക​റ​ൻ​സി പ്ലാ​റ്റ്‌​ഫോ​മി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച യ​ഥാ​ർ​ഥ സൂ​ത്ര​ധാ​ര​ന്മാ​രെ ക​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. ഐ​പി വി​ലാ​സ​ങ്ങ​ൾ, വാ​ട്സ്ആ​പ്പ് ആ​ശ​യ​വി​നി​മ​യ​ങ്ങ​ൾ, യു​എ​സ് ക​ൺ​ട്രി കോ​ഡു​ള്ള ഫോ​ൺ ന​മ്പ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.

Tags : Cryptocurrency Scam BJP Leader Arrest Crypto Fraud

Recent News

Corehub Up