x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വേ​ട്ടേ​ക്കോ​ട് ഡം​പ് സൈ​റ്റി​ലെ ആ​ർ​ഡി​എ​ഫ് ഉ​ട​ൻ നീ​ക്ക​ണ​ം: ലോ​ക ബാ​ങ്ക് പ്ര​തി​നി​ധി​ക​ൾ

വെബ് ഡെസ്ക്
Published: August 8, 2026 04:39 AM IST | Updated: August 8, 2026 04:39 AM IST

​മ​ഞ്ചേ​രി ന​ഗ​ര​സ​ഭ​യു​ടെ മാ​ലി​ന്യ സം​സ്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ ലോ​ക ബാ​ങ്ക് പ്ര​തി​നി​ധി​ക​ൾ എ​ത്തി​യ​പ്പോ​ൾ.

മ​ഞ്ചേ​രി: വേ​ട്ടേ​ക്കോ​ട് ഡം​പ് സൈ​റ്റി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന റെ​ഫ്യൂ​സ് ഡി​റൈ​വ്ഡ് ഫ്യു​വ​ൽ (മാ​ലി​ന്യ​ത്തി​ൽ നി​ന്ന് ഉ​രു​ത്തി​രി​ഞ്ഞ ഇ​ന്ധ​നം) ഉ​ട​ൻ മാ​റ്റ​ണ​മെ​ന്ന് ലോ​ക ബാ​ങ്ക് പ്ര​തി​നി​ധി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. കേ​ര​ള ഖ​ര​മാ​ലി​ന്യ പ​രി​പാ​ല​ന പ​ദ്ധ​തി​യു​ടെ (കെഎ​സ്ഡ​ബ്ല്യു​എം​പി) ഭാ​ഗ​മാ​യി മ​ഞ്ചേ​രി ന​ഗ​ര​സ​ഭ​യി​ലെ വേ​ട്ടേ​ക്കോ​ട് ഡം​പ് സൈ​റ്റി​ൽ ന​ട​പ്പാ​ക്കു​ന്ന ബ​യോ​മൈ​നിം​ഗ് പ​ദ്ധ​തി​യു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്താ​നാ​യി എ​ത്തി​യ​താ​യി​രു​ന്നു ലോ​ക​ബാ​ങ്ക് പ്ര​തി​നി​ധി സം​ഘം.

കാ​ലാ​വ​സ്ഥ​യും മ​ഴ​യു​ടെ സാ​ഹ​ച​ര്യ​വും പ​രി​ഗ​ണി​ച്ച് ബ​യോ​മൈ​നിം​ഗ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​ന​രാ​രം​ഭി​ക്കാ​നും പ​ദ്ധ​തി സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കാ​നും ക​രാ​ർ ക​ന്പ​നി പ്ര​തി​നി​ധി​ക​ൾ​ക്ക് സം​ഘം നി​ർ​ദേ​ശം ന​ൽ​കി. നി​ല​വി​ൽ ശേ​ഖ​രി​ച്ചി​രി​ക്കു​ന്ന പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ ഉ​ട​ൻ നീ​ക്കം ചെ​യ്ത് സി​മ​ന്‍റ് ക​ന്പ​നി​ക്ക് കൈ​മാ​റു​ന്ന ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്ക​ണ​മെ​ന്നും തു​ട​ർ​ന്ന് ശ്മ​ശാ​ന പ​രി​സ​ര​ത്ത് ഉ​ൾ​പ്പെ​ടെ​യു​ള്ള ശേ​ഷി​ക്കു​ന്ന ലെ​ഗ​സി മാ​ലി​ന്യ​ങ്ങ​ൾ പൂ​ർ​ണ​മാ​യും സം​സ്ക​രി​ച്ച് പ്ര​ദേ​ശം മാ​ലി​ന്യ​മു​ക്ത​മാ​ക്ക​ണ​മെ​ന്നും സം​ഘം നി​ർ​ദേ​ശി​ച്ചു. പ​ദ്ധ​തി​യു​ടെ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ സോ​ഷ്യ​ൽ ഫോ​റ​സ്ട്രി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഡം​പ് സൈ​റ്റി​ന് ചു​റ്റു​മാ​യി ഗ്രീ​ൻ ബെ​ൽ​റ്റ് വി​ക​സി​പ്പി​ച്ച് ഭൂ​മി വീ​ണ്ടെ​ടു​ക്ക​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​ക​യും വേ​ണം.

ലോ​കബാ​ങ്ക് സീ​നി​യ​ർ സോ​ഷ്യ​ൽ ഡെ​വ​ല​പ്മെ​ന്‍റ് സ്പെ​ഷ​ലി​സ്റ്റ് മൃ​ദു​ല സിം​ഗ്, സീ​നി​യ​ർ എ​ൻ​വ​യോ​ണ്‍​മെ​ന്‍റ് സ്പെ​ഷ​ലി​സ്റ്റ് ദീ​പ ബാ​ല​കൃ​ഷ്ണ​ൻ, ഏ​ഷ്യ​ൻ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ് ബാ​ങ്ക് എ​ൻ​വ​യോ​ണ്‍​മെ​ന്‍റ് സ്പെ​ഷ​ലി​സ്റ്റ് ഗി​രീ​ഷ് ശു​ക്ല എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

ന​ഗ​ര​സ​ഭ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ഹെ​ൽ​ത്ത് വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. ജി​ല്ലാ പ്രോജ​ക്‌ട‌് മാ​നേ​ജ്മെ​ന്‍റ് യൂ​ണി​റ്റ്, പ്രോജ​ക്‌ട‌് മാ​നേ​ജ്മെ​ന്‍റ് ക​ണ്‍​സ​ൾ​ട്ട​ൻ​സി, ടെ​ക്നി​ക്ക​ൽ ക​ണ്‍​സ​ൾ​ട്ട​ൻ​സിഉ​ദ്യോ​ഗ​സ്ഥ​ർ, ക​രാ​ർ ക​ന്പ​നി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Local News Nattuvishesham Vettekod dump site World Bank representatives

Recent News

Corehub Up