x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ്ലോ​ക്ക്പ​ടി​യി​ലെ വെ​ള്ള​ക്കെ​ട്ട് പരിഹരിക്കുമെ​ന്ന് എം​എ​ല്‍​എ

വെബ് ഡെസ്ക്
Published: August 8, 2026 04:13 AM IST | Updated: August 8, 2026 04:13 AM IST

മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ല്‍​എ​യു​മാ​യി നാ​ട്ടു​കാ​ര്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു.

രാ​മ​പു​രം: കോ​ഴി​ക്കോ​ട്-​പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത​യി​ലെ രാ​മ​പു​രം ബ്ലോ​ക്ക്പ​ടി ഭാ​ഗ​ത്ത് വ​ര്‍​ഷ​ങ്ങ​ളാ​യി തു​ട​രു​ന്ന രൂ​ക്ഷ​മാ​യ വെ​ള്ള​ക്കെ​ട്ട് പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​ന്‍ ക​ള്‍​വ​ര്‍​ട്ട് ശു​ചീ​ക​രി​ക്കു​ക​യും മ​ഴ​വെ​ള്ളം ത​ട​സ​മി​ല്ലാ​തെ ഒ​ഴു​കി​പ്പോ​കു​ന്ന​തി​ന് ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ല്‍​എ. ദേ​ശീ​യ​പാ​ത​യി​ലെ എ​തി​ര്‍​വ​ശ​ത്തേ​ക്ക് മ​ഴ​വെ​ള്ളം ഒ​ഴു​ക്കി​വി​ടു​ന്ന​തി​നാ​യി നി​ര്‍​മി​ച്ച ക​ള്‍​വ​ര്‍​ട്ട് പൂ​ര്‍​ണ​മാ​യും അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​താ​ണ് ദു​രി​ത​ത്തി​ന് പ്ര​ധാ​ന കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.

ഇ​തു​മൂ​ലം മ​ഴ​പെ​യ്യു​മ്പോ​ള്‍ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ക​യും മ​ഴ അ​വ​സാ​നി​ച്ച ശേ​ഷ​വും ദി​വ​സ​ങ്ങ​ളോ​ളം വെ​ള്ളം ഒ​ഴി​ഞ്ഞു​പോ​കാ​തി​രി​ക്കു​ക​യും ചെ​യ്യു​ന്ന​താ​യി അ​വ​ര്‍ അ​റി​യി​ച്ചു. വ​ര്‍​ഷ​ങ്ങ​ളാ​യി തു​ട​രു​ന്ന ഈ ​അ​വ​സ്ഥ വാ​ഹ​ന​യാ​ത്രി​ക​ര്‍​ക്കും കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്കും സ​മീ​പ​വാ​സി​ക​ള്‍​ക്കും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ്.

വെ​ള്ള​ക്കെ​ട്ട് കാ​ര​ണം കാ​ല്‍​ന​ട​യാ​ത്ര പോ​ലും ദു​ഷ്‌​ക​ര​മാ​കു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്നും നാ​ട്ടു​കാ​ര്‍ വ്യ​ക്ത​മാ​ക്കി. പ്ര​ശ്‌​ന​ത്തി​ന് പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ നി​ര​വ​ധി ത​വ​ണ പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത വി​ഭാ​ഗം ഓ​ഫീ​സി​ലും മ​ല​പ്പു​റ​ത്തെ ബ​ന്ധ​പ്പെ​ട്ട ദേ​ശീ​യ​പാ​ത ഓ​ഫീ​സി​ലും ജി​ല്ലാ ക​ള​ക്ട​റേ​റ്റി​ലും അ​പേ​ക്ഷ​ക​ളും പ​രാ​തി​ക​ളും സ​മ​ര്‍​പ്പി​ച്ചി​രു​ന്നു.

ജ​ന​പ്ര​തി​നി​ധി​ക​ള്‍ മു​ഖേ​ന​യും നേ​രി​ട്ടും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രെ ക​ണ്ട് നി​ര​വ​ധി ത​വ​ണ നി​വേ​ദ​ന​ങ്ങ​ള്‍ ന​ല്‍​കി​യി​ട്ടും ഇ​തു​വ​രെ ഫ​ല​പ്ര​ദ​മാ​യ ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി. ഏ​റ്റ​വും ഒ​ടു​വി​ല്‍ വി​ഷ​യം വീ​ണ്ടും മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ല്‍​എ​യു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

Tags : Local News Nattuvishesham waterlogging Blockpadi

Recent News

Corehub Up