മാറാടി പഞ്ചായത്തിലെ കായനാട് ശൂലം വെള്ളച്ചാട്ടത്തിനു സമീപം മലയിടിഞ്ഞ പ്രദേശം ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പരിശോധിക്കുന്നു.
മാത്യു കുഴല്നാടന് എംഎല്എ റവന്യു ഉദ്യോഗസ്ഥരോട് റിപ്പോർട്ട് തേടിയിരുന്നു
മൂവാറ്റുപുഴ : മാറാടി പഞ്ചായത്തിലെ കായനാട് ശൂലം വെള്ളച്ചാട്ടത്തിനു സമീപം മലയിടിഞ്ഞ സംഭവത്തില് അടിയന്തിര ഇടപെടലുമായി മാത്യു കുഴല്നാടന് എംഎല്എ. പ്രദേശം സന്ദര്ശിച്ച് റിപ്പോര്ട്ട് നല്കണമെന്ന് എംഎല്എ റവന്യു ഉദ്യോഗസ്ഥരോട് നിര്ദേശിച്ചിരുന്നു. ഇതേ തുടര്ന്ന് ഇന്നലെ രാവിലെ വില്ലേജ് ഓഫീസര്, മൈനിംഗ് ആൻഡി ജിയോളജി ജില്ലാ ഓഫീസര്, പഞ്ചായത്ത് സെക്രട്ടറി എന്നിവരും ജനപ്രതിനിധികളും സ്ഥലത്തെത്തി പരിശോധന നടത്തി.
പ്രദേശത്തെ അപകട സാധ്യത വിലയിരുത്തിയ സംഘം തുടര്ന്ന് പൊതുജനങ്ങളുടെ പരാതികള് കേട്ടു. വിഷയത്തില് തുടര് നടപടികള് ഉണ്ടാകുമെന്ന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നാട്ടുകാരെ അറിയിച്ചു. ഈ പ്രദേശത്തുള്ള പന്നി ഫാമില് ജോലി ചെയ്യുന്ന അയല് സംസ്ഥാന തൊഴിലാളികളായ രണ്ടു കുടുംബങ്ങളെ മാറ്റി പാര്പ്പിക്കണമെന്ന് മൈനിംഗ് ആൻഡ് ജിയോളജി ജില്ലാ ഓഫീസര് നിര്ദേശിച്ചു. പ്രദേശത്ത് മുന് കാലങ്ങളില് പ്രവര്ത്തിച്ചിരുന്ന മറ്റു പാറമടകളും സംഘം സന്ദര്ശിച്ചു. ജനങ്ങളുടെ ആശങ്ക പരിഹരിക്കുമെന്ന് മാത്യു കുഴല്നാടന് എംഎല്എയും പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് ഷാന്റി ഏബ്രഹാം, ബ്ലോക്ക് പഞ്ചായത്തംഗം സാബു ജോണ്, സാജു കുന്നപ്പിള്ളി, മുന് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബി, പി.പി. ജോളി, രമ രാമകൃഷ്ണന്, ബിന്ദു ബേബി, മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ജില്ലാ ഓഫീസര് ഷാജി മോള്, വില്ലേജ് ഓഫീസര് ആര്. മിനി, പഞ്ചായത്ത് സെക്രട്ടറി ലിജോ ജോണ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.