വാണിമേലില്‍ തകര്‍ന്നു വീണ വീട്.
വാണിമേല്‍: ജില്ലയില്‍ തുടരുന്ന ശക്തമായ മഴയില്‍ നിര്‍മ്മാണത്തിലിരുന്ന രണ്ടുനില വീട് തകര്‍ന്നുവീണു. വാണിമേല്‍ വില്ലേജിലെ മാമ്പിലാക്കൂല്‍ ഭാഗത്താണ് സംഭവം.
മാമ്പിലാക്കൂല്‍ സ്വദേശി തയ്യുള്ളതില്‍ കുഞ്ഞബ്ദുള്ളയുടെ മകന് മന്‍സൂറിന്റെ ഉടമസ്ഥതയിലുള്ള വീടാണ് തകര്‍ന്നത്. ഇന്നലെ പെയ്ത കനത്ത മഴയില്‍ കെട്ടിടത്തിന്റെ വശങ്ങളിലെ ചുമരുകളും മുകളിലത്തെ നിലയിലെ കോണ്‍ക്രീറ്റ് വാര്‍പ്പിന്റെ ഒരു ഭാഗവും താഴേക്ക് പതിക്കുകയായിരുന്നു. അപകടസമയത്ത് നിര്‍മ്മാണ സ്ഥലത്ത് ആരും ഉണ്ടായിരുന്നു. തന്മൂലം വന്‍ അപകടം ഒഴിവായി.
Tags : Local News Nattuvishesham house construction collapsed