മിനി മാരത്തൺ സീസൺ 5 ന്റെ പോസ്റ്റർ പ്രകാശനം ജില്ലാ കളക്ടർ ജി. പ്രിയങ്ക നിർവഹിക്കുന്നു.
മരട്: ലഹരിമുക്ത ഭാരതം സന്ദേശമുയർത്തി മരട് മൂത്തേടം സെന്റ് മേരി മഗ്ദലേന പള്ളിയും സാമൂഹ്യനീതി വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ദൈവദാസൻ ഫാ. ജോർജ് വാകയിൽ മിനി മാരത്തൺ സീസൺ 5ന്റെ പോസ്റ്റർ പ്രകാശനം ജില്ലാ കളക്ടർ ജി. പ്രിയങ്ക നിർവഹിച്ചു. വികാരിയും കമ്മിറ്റി ചെയർമാനുമായ ഫാ. ഷൈജു തോപ്പിൽ അധ്യക്ഷത വഹിച്ചു.
പള്ളി കമ്മിറ്റി പ്രതിനിധികളായ ഡെന്നിസ് പീറ്റർ, റോയ് മറ്റമ്മേൽ, ഷീബ ജിമ്മി മറ്റമ്മേൽ, സാംസൺ കളത്തിപ്പറമ്പിൽ, ബിനു പോൾ, റിച്ചാർഡ് പീറ്റർ, ബാബു ജോൺ, അഡ്വ.ആൻസലാം, ജില്ലാ സാമൂഹ്യനീതി ഓഫീസർ കെ.ജെ. ജോൺ ജോഷി , എൻഎംബിഎ കോർഡിനേറ്റർ ഫാത്തിമ തുടങ്ങിയവർ പങ്കെടുത്തു. ഒക്ടോബർ 18നാണ് മാരത്തൺ.
Tags : Nattuvishesham DistrictNews DeepikaNews Mini-marathon