x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭ​ര​ണ​സ​മി​തി​യും സെ​ക്ര​ട്ട​റി​യു​മാ​യു​ള്ള ഭി​ന്ന​ത: കൗ​ൺ​സി​ൽ ചൊ​വ്വാ​ഴ്ച

വെബ് ഡെസ്ക്
Published: August 8, 2026 01:47 AM IST | Updated: August 8, 2026 01:47 AM IST

പ്രതീകാത്മക ചിത്രം

ഗു​രു​വാ​യൂ​ർ: ന​ഗ​ര​സ​ഭ ഭ​ര​ണ​സ​മി​തി​യും സെ​ക്ര​ട്ട​റി​യു​മാ​യു​ള്ള ഭി​ന്ന​ത​യി​ൽ സെ​ക്ര​ട്ട​റി​ക്കെ​തി​രേ ന​ട​പി​യെ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി കൗ​ൺ​സി​ൽ വി​ളി​ക്കു​ന്നു. ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി എ​ച്ച്. അ​ഭി​ലാ​ഷ്കു​മാ​റി​നെ ഗു​രു​വാ​യൂ​രി​ൽ നി​ന്ന് മാ​റ്റു​ക​യും അ​ദ്ദേ​ഹ​ത്തി​നെ​തി​രെ നി​യ​മ​ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് നാ​ലാം വാ​ർ​ഡ് കൗ​ൺ​സി​ല​ർ കെ.​എ​സ്. അ​നൂ​പ് അ​വ​താ​ര​ക​നാ​യും 13-ാം വാ​ർ​ഡ് കൗ​ൺ​സി​ല​ർ കെ.​എ​ൽ.​ഉ​ണ്ണി​കൃ​ഷ് ണ​ൻ അ​നു​വ​ദ​കാ​നാ​യും ഉ​ള്ള പ്ര​മേ​യ​മാ​ണ് ചൊ​വ്വാ​ഴ്ചത്തെ കൗ​ൺ​സി​ലി​ന്‍റെ ആ​ദ്യ അ​ജ​ൻ​ഡ.

പു​തി​യ കൗ​ൺ​സി​ൽ അ​ധി​കാ​ര​മേ​റ്റ​ശേ​ഷം ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി നി​ര​വ​ധി വി​ഷ​യ​ങ്ങ​ളി​ൽ കൗ​ൺ​സി​ലു​മാ​യി സ​ഹ​രി​ക്കാ​ത്ത നി​ല​പാ​ടാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും തു​ട​ർ​ച്ച​യാ​യി മൂ​ന്നു​പ്രാ​വ​ശ്യം മി​ക​ച്ച ന​ഗ​ര​സ​ഭ​ക്കു​ള്ള അം​ഗീ​കാ​രം നേ​ടി​യി​ട്ടു​ള്ള ന​ഗ​ര​സ​ഭ പ​ദ്ധ​തി​വി​ഹി​തം ചെ​ല​വാ​ക്കി​യ​തി​ന്‍റെ ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​തി​നാ​ൽ 86-ാം സ്ഥാ​ന​ത്തേ​ക്ക് താ​ഴ്‌​ന്നെ​ന്നും ഇ​ക്കാ​ര്യം ഭ​ര​ണ​സ​മി​തി​യി​ൽ നി​ന്ന് മ​റ​ച്ചു വ​ച്ച​താ​യും കൗ​ൺ​സി​ൽ അ​ജ​ൻ​ഡ​യു​ടെ വി​വ​ര​ണ​ത്തി​ൽ പ​റ​യു​ന്നു.

ര​ണ്ടു​മാ​സം​മു​മ്പ് ന​ട​ന്ന കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ ലോ​ക​ക​പ്പ് മ​ത്സ​രം ടൗ​ൺ​ഹാ​ളി​ൽ സൗ​ജ​ന്യ​മാ​യി പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച അ​ജ​ൻ​ഡ​യി​ൽ സെ​ക്ര​ട്ട​റി വി​യോ​ജ​ന​കു​റി​പ്പ് രേ​ഖ​പ്പെ​ടു​ത്തി യി​രു​ന്നു. ഇ​തു​മു​ത​ലാ​ണ് സെ​ക്ര​ട്ട​റി​യും ഭ​ര​ണ​സ​മി​തി​യും ഇ​ട​ഞ്ഞ​ത്. ഈ ​സെ​ക്ര​ട്ട​റി​യു​ടെ കാ​ല​യ​ള​വി​ലെ മൂ​ന്നു​വ​ർ​ഷ​മാ​ണ് ഗു​രു​വാ​യൂ​ർ ന​ഗ​ര​സ​ഭ​യ്ക്ക് മി​ക​ച്ച ന​ഗ​ര​സ​ഭ​യ്ക്കു​ള്ള പു​ര​സ്‌​കാ​രം ല​ഭി​ച്ച​ത്.

Tags : Nattuvishesham DistrictNews DeepikaNews Council

Recent News

Corehub Up