പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോള്‍ വെള്ളത്തിന്റെ ശക്തിയില്‍ തെറിച്ചുവീണ പ്രവര്ത്തകന്.
കൊച്ചി: പിഎസ്സിയിലെ അഴിമതിക്കാരെ പുറത്താക്കുക, അന്വേഷണം കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറുക, സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികളുടെ ജീവന് രക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു ഭാരതീയ ജനത യുവമോര്‍ച്ച എറണാകുളം സിറ്റി, ഈസ്റ്റ്, നോര്‍ത്ത് ജില്ലാ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ കണയന്നൂര്‍ താലൂക്ക് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.
മഹാരാജാസ് കോളജിന് മുന്നില്‍ ബാരിക്കേഡ് വച്ച് മാര്‍ച്ച് തടഞ്ഞ പോലീസ്, പ്രവര്‍ത്തകര്‍ക്കുനേരെ ജലപീരങ്കി പ്രയോഗിച്ചു. പിന്നീട് ബലം പ്രയോഗിച്ച് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. മേനക ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി വിഷ്ണു വഞ്ചിമല ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച സിറ്റി ജില്ലാ പ്രസിഡന്റ് റിനു ഹര്ഷന് അധ്യക്ഷത വഹിച്ചു.