പരവൂര്‍ എസ്എന്‍ വിജിഎച്ച്എസിലെ എസ്പിസി ദിനാചരണം എസിപി പി.എസ്. രാകേഷ് ഉദ്ഘാടനം ചെയ്യുന്നു.
പരവൂര്‍: എസ്എന്‍ വിജിഎച്ച്എസില് എസ്പിസി യൂണിറ്റ് ദിനാചരണം നടത്തി. ചാത്തന്നൂര്‍ എസിപി രാകേഷ്. പിഎസ്എസ് പിസി കേഡറ്റുകളില്‍നിന്നും സല്യൂട്ട് സ്വീകരിച്ച് പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ലഹരിക്കെതിരേ സിഗ്നേച്ചര്‍ ക്യാമ്പയിന് ആന്‍ഡ് സ്ലോഗന് റൈറ്റിംഗ് പ്രോഗ്രാം നടത്തി.
എസ്പിസി കൊല്ലം സിറ്റി എഡിഎന്‍ ഒ. രാജേഷ്, പരവൂര്‍ എസ്ഐ ജിജു സി. നായര്‍, വാര്‍ഡ് കൗണ്‍സിലര്‍ വി.എസ്. രാജീവ്്, സ്കൂള്‍ പിടിഎ പ്രസിഡന്റ് ജയകുമാര്‍, എംപിടിഎ പ്രസിഡന്റ് രഞ്ജിനി, സ്കൂള്‍ മാനേജര്‍ എസ്. സാജന്, ടി .എസ്. സ്മിത മോള്, എച്ച്എം ഇന്‍ചാര്‍ജ്, എസ്. സ്വാതി, സ്റ്റാഫ് സെക്രട്ടറി സജു, സിപിഒമാരായ പി.ആര്. ശ്രീതു, സരിഗ എസ്. ഉണ്ണിത്താന് എന്നിവര്‍ പങ്കെടുത്തു.
Tags : Local News Nattuvishesham SPC Day