കൊല്ലം രൂപത വികാരി ജനറാള്‍ മോണ്‍.ഡോ. ബൈജു ജൂലിയാന് ദുരിതാശ്വാസ ക്യാമ്പുകൾ സന്ദര്‍ശിക്കുന്നു.
കൊല്ലം : കൊല്ലം രൂപത വികാരി ജനറാള്‍ മോണ്‍.ഡോ. ബൈജു ജൂലിയാന് മാവേലിക്കര, ചെന്നിത്തല മേഖലകളിലെ പ്രളയബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിച്ചു പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
സര്‍ക്കാരിന്റെ സഹായത്തോടെ നടക്കുന്ന ക്യാമ്പുകളില്‍ മറ്റു അത്യാവശ്യ സഹായങ്ങള്‍ ചെയ്യുന്നത് ക്യുഎസ്എസ്എസ് ആണ്.
കൊല്ലം ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി ധ്യാനത്തില്‍ പങ്കെടുക്കുന്ന സാഹചര്യത്തിലായിരുന്നു വികാരി ജനറലിന്റെ സന്ദര്‍ശനം. മാവേലിക്കര ഫൊറോന വികാരി ഫാ. സഫറിന്, കെസിവൈഎം രൂപത ഡയറക്ടര്‍ ഫാ. ജോ. അലക്സ്, ഫൊറോനയിലെ വിവിധ പുരോഹിതര്‍ എന്നിവരും കൂടെയുണ്ടായിരുന്നു.
Tags : Local News Nattuvishesham