ബിഎഡ് ബാച്ചിന്റെ ബിരുദ സര്‍ട്ടിഫിക്കറ്റ് വിതരണം പ്രഫ. ഡോ. കെ. ശിവരാജന് ഉദ്ഘാടനം ചെയ്യുന്നു.
പുല്‍പ്പള്ളി: സി.കെ. രാഘവന് മെമ്മോറിയല്‍ കോളജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനില്‍ 2024-2026 ബിഎഡ് ബാച്ചിന്റെ ബിരുദ സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി.
കാലിക്കട്ട് സര്‍വകലാശാല മുന്‍ ഡീന്‍ പ്രഫ. ഡോ. കെ. ശിവരാജന് ഉദ്ഘാടനം ചെയ്തു. അറിവിനൊപ്പം മൂല്യങ്ങള്‍ക്കും പ്രാധാന്യം നല്കുന്ന അധ്യാപകരെയാണ് ഇന്നത്തെ സമൂഹത്തിന് ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു.
സത്യസന്ധത, സഹാനുഭൂതി, സാമൂഹിക പ്രതിബദ്ധത, മാനവിക മൂല്യങ്ങള്‍ എന്നിവ വിദ്യാര്‍ഥികളില്‍ വളര്‍ത്തുന്നതില്‍ അധ്യാപകര്‍ നിര്‍ണായക പങ്കുവഹിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. പി.ടി. രേഷ്മ അധ്യക്ഷത വഹിച്ചു. ഐക്യുഎസി കോ ഓര്‍ഡിനേറ്റര്‍ പി.ബി. നീതു, സികെആര്‍എം എഡ്യുക്കേഷണല്‍ ട്രസ്റ്റ് സെക്രട്ടറിയും ജയശ്രീ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പലുമായ കെ.ആര്. ജയരാജ്, കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഷീന ജയറാം എന്നിവര്‍ പ്രസംഗിച്ചു. ബിരുദം നേടിയ വിദ്യാര്‍ഥികള്‍ അധ്യാപകരെന്ന നിലയില്‍ സാമൂഹിക പ്രതിബദ്ധതയോടെയും ധാര്‍മിക മൂല്യങ്ങളോടെയും പ്രവര്‍ത്തിക്കുമെന്ന് പ്രതിജ്ഞയെടുത്തു.
സ്റ്റാഫ് സെക്രട്ടറി ഇ.കെ. മൈമൂനത്ത് നന്ദി പറഞ്ഞു. രക്ഷിതാക്കളും പൂര്‍വവിദ്യാര്‍ഥികളും പങ്കെടുത്തു.
Tags : Local News Nattuvishesham B.Ed Certificate