x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​മാ​ന​ത്തി​ന്‍റെ വാ​തി​ൽ തു​റ​ക്കാ​ൻ ശ്ര​മി​ച്ച കേ​സ്: പ്ര​തി​യു​ടെ പ​രാ​ക്ര​മം കോ​ട​തി​യി​ലും

വെബ് ഡെസ്ക്
Published: August 8, 2026 02:30 AM IST | Updated: August 8, 2026 02:30 AM IST

പ്രതീകാത്മക ചിത്രം

മ​ജി​സ്ട്രേ​റ്റി​നു മു​ന്നി​ൽവ​ച്ച് ജാ​മ്യ പേ​പ്പ​റു​ക​ൾ കീ​റി​യെ​റി​ഞ്ഞു

നെ​ടുമ്പാ​ശേ​രി: വി​മാ​ന​ത്തി​ന്‍റെ വാ​തി​ൽ തു​റ​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ നെ​ടു​മ്പാ​ശേ​രി​യി​ൽ പി​ടി​യി​ലാ​യ യു​വാ​വി​ന്‍റെ പ​രാ​ക്ര​മം കോ​ട​തി​യി​ലും. ക്വാ​ലാ​ലം​പൂ​രി​ൽ നി​ന്ന് നെ​ടു​മ്പാ​ശേ​രി​യി​ലേ​ക്ക് വ​ന്ന ബാ​റ്റി​ക് എ​യ​ർ​ലൈ​ൻ​സി​ൽ അ​തി​ക്ര​മം കാ​ണി​ച്ച പാ​ല​ക്കാ​ട് സ്വ​ദേ​ശി ജം​ഷീ​റി​നെ (34) അ​ങ്ക​മാ​ലി മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​പ്പോ​ഴാ​ണ് നാ​ട​കീ​യ രം​ഗ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്.

കോ​ട​തി കേ​സ് പ​രി​ഗ​ണി​ച്ചു​കൊ​ണ്ടി​രി​ക്കേ, മ​ജി​സ്ട്രേ​റ്റി​ന് മു​ന്നി​ൽ വ​ച്ച് ജം​ഷീ​ർ ജാ​മ്യ പേ​പ്പ​റു​ക​ൾ വ​ലി​ച്ചു​കീ​റി​യെ​റി​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നും പ​രി​ഭ്രാ​ന്ത്രി സൃ​ഷ്ടി​ച്ച ഇ​യാ​ളെ പോ​ലീ​സ് സ​മ​യോ​ചി​ത​മാ​യി ഇ​ട​പെ​ട്ട് പി​ടി​ച്ചു​മാ​റ്റു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം യു​വാ​വി​ന് ഗു​രു​ത​ര മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ൾ ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ലെ​ന്നാ​ണ് പോ​ലീ​സ് കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി​യ​ത്.

വി​മാ​ന​ത്തി​ന്‍റെ വാ​തി​ൽ ബ​ല​മാ​യി വ​ലി​ച്ചു തു​റ​ക്കാ​ൻ ശ്ര​മി​ച്ച ഇ​യാ​ളെ മ​റ്റു യാ​ത്ര​ക്കാ​രും ക്യാ​ബി​ൻ ക്രൂ​വും ചേ​ർ​ന്നാ​ണ് കീ​ഴ്പ്പെ​ടു​ത്തി​യ​ത്. വി​മാ​ന​ത്തി​ലെ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ൽ മാ​ത്രം തു​റ​ക്കേ​ണ്ട വാ​തി​ൽ ആ​കാ​ശ യാ​ത്ര​യ്ക്കി​ടെ തു​റ​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ വ​ൻ ദു​ര​ന്ത​മാ​ണ് ഒ​ഴി​വാ​യ​ത്.

ത​നി​ക്ക് മ​രി​ക്കാ​ൻ തോ​ന്നി​യെ​ന്നും മ​റ്റു​ള്ള​വ​രെ​യും കൂ​ടെ​കൂ​ട്ടി മ​ര​ണ​ത്തി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു പോ​കാ​നാ​ണ് ശ്ര​മി​ച്ച​തെ​ന്നു​മാ​ണ് ചോ​ദ്യം ചെ​യ്യ​ലി​ൽ ജം​ഷീ​ർ പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യ​ത്. വ​ധ​ശ്ര​മം ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. കേ​ന്ദ്ര - സം​സ്ഥാ​ന ഇ​ന്‍റ​ലി​ജ​ൻ​സ് ഏ​ജ​ൻ​സി​ക​ളും ഇ​യാ​ളെ ചോ​ദ്യം ചെ​യ്തു.

ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​ത്തി​ലേ​റെ​യാ​യി മ​ലേ​ഷ്യ​യി​ൽ ബ​ന്ധു​വി​ന്‍റെ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു ജം​ഷീ​ർ. ഈ ​ബ​ന്ധു​വു​മാ​യി ബ​ന്ധ​പ്പെ​ട്ടും പോ​ലീ​സ് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. വി​മാ​ന​ത്തി​ന്‍റെ വി​ൻ​ഡോ പാ​ന​ലി​ന് കേ​ടു​പാ​ടു​ക​ൾ വ​രു​ത്തി​യ​തി​ന് ബാ​റ്റി​ക് എ​യ​ർ​ലൈ​ൻ​സും ഇ​യാ​ൾ​ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. മ​റ്റേ​തെ​ങ്കി​ലും ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ലം ഇ​യാ​ൾ​ക്കു​ണ്ടോ​യെ​ന്ന​തും പോ​ലീ​സ് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags : Nattuvishesham DistrictNews DeepikaNews Case

Recent News

Corehub Up