x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ള മെ​റ്റ്‌​സ് കോളജിന് അവാർഡ്

വെബ് ഡെസ്ക്
Published: August 8, 2026 01:51 AM IST | Updated: August 8, 2026 01:51 AM IST

പു​ര​സ്കാ​രം മാ​ള മെ​റ്റ്‌​സ് സ്കൂ​ൾ ഓ​ഫ് എ​ൻ​ജി​നി​യ​റി​ംഗിനു വേ​ണ്ടി ചെ​യ​ർ​മാ​ൻ ഡോ. ​ഷാ​ജു ആ​ന്‍റണി അ​യ്നി​ക്ക​ൽ, സി​ഇ​ഒ ഡോ. ​ജോ​ർ​ജ് കോ​ല​ഞ്ചേ​രി എ​ന്നി​വ​ർ ഏ​റ്റു​വാ​ങ്ങു​ന്നു

മാ​ള: ഔ​ട്ട്സ്റ്റാ​ൻ​ഡിം​ഗ് ഹ​യ​ർ എ​ജ്യു​ക്കേ​ഷ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ ഓ​ഫ് ദി ​ഇ​യ​ർ 2026 പു​ര​സ്കാ​രം മാ​ള മെ​റ്റ്‌​സ് സ്കൂ​ൾ ഓ​ഫ് എ​ൻ​ജി​നി​യ​റി​ംഗി​ന് ല​ഭി​ച്ചു. കേ​ര​ള​ത്തി​ലെ പ്ര​മു​ഖ ബി​സി​ന​സ് പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ ബി​സി​ന​സ് ഇ​ൻ​സൈ​റ്റ് സം​ഘ​ടി​പ്പി​ച്ച ഹ​യ​ർ എ​ജ്യു​ക്കേ​ഷ​ൻ ലീ​ഡ​ർ​ഷി​പ്പ് അ​വാ​ർ​ഡ്സ് 2026 തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ മെ​റ്റ്‌​സ് ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് ചെ​യ​ർ​മാ​ൻ ഡോ. ​ഷാ​ജു ആ​ന്‍റ​ണി അ​യ്നി​ക്ക​ൽ, സിഇ​ഒ ഡോ. ​ജോ​ർ​ജ് കോ​ല​ഞ്ചേ​രി എ​ന്നി​വ​ർ ചേ​ർ​ന്ന് ഏ​റ്റു​വാ​ങ്ങി.

വി​ദ്യാ​ഭ്യാ​സ മി​ക​വ്, വി​ദ്യാ​ർ​ത്ഥി​കേ​ന്ദ്രീ​കൃ​ത പ​ഠ​നാ​ന്ത​രീ​ക്ഷം, ആ​ധു​നി​ക അ​ക്കാ​ദ​മി​ക് സം​വി​ധാ​ന​ങ്ങ​ൾ, വ്യ​വ​സാ​യ അ​ധി​ഷ്ഠി​ത പ​രി​ശീ​ല​നം, ഗ​വേ​ഷ​ണ-​ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, മി​ക​ച്ച പ്ലേ​സ്മെ​ന്‍റ് നേ​ട്ട​ങ്ങ​ൾ, സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യോ​ടെ​യു​ള്ള വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ പ​രി​ഗ​ണി​ച്ചാ​ണ് അം​ഗീ​കാ​രം മെ​റ്റ്‌​സ് സ്കൂ​ൾ ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ന് ല​ഭി​ച്ച​ത്.

Tags : Nattuvishesham DistrictNews DeepikaNews Award

Recent News

Corehub Up