x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ന്നി​ഫാ​മു​ക​ൾ നി​ർ​ത്ത​ലാ​ക്കാ​ൻ ഉത്തരവ്

വെബ് ഡെസ്ക്
Published: August 8, 2026 01:53 AM IST | Updated: August 8, 2026 01:53 AM IST

പ്രതീകാത്മക ചിത്രം

വെ​ള്ളി​ക്കു​ള​ങ്ങ​ര: മ​റ്റ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ൽ അ​ന​ധി​കൃ​ത പ​ന്നി​ഫാ​മു​ക​ൾ നി​ർ​ത്ത​ലാ​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി തു​ട​ങ്ങി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വെ​ള്ളി​ക്കു​ള​ങ്ങ​ര കു​ട്ടി​പ്പൊ​ക്ക​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ന്നി​ഫാം നി​ർ​ത്ത​ലാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് മ​റ്റ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ ഫാം ​ഉ​ട​മ​ക്ക് സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കി. പ​ന്നി​ഫാ​മി​ൽ നി​ന്നു​ള്ള  മാ​ലി​ന്യ​ങ്ങ​ൾ വ​ലി​യ കു​ഴി​യി​ൽ ശേ​ഖ​രി​ക്കു​ക​യും രാ​ത്രി​കാ​ല​ങ്ങ​ളി​ൽ സ​മീ​പ​ത്തു​ള്ള​തോ​ട്ടി​ൽ ഒ​ഴു​ക്കി​വി​ടു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്  ഫാം ​അ​ട​ച്ചു​പൂ​ട്ടു​ന്ന​തി​നാ​യു​ള്ള നി​ർ​ദ്ദേ​ശം ന​ൽ​കി​യ​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പ​ന്നി​ഫാ​മി​ൽ ബ്രീ​ഡി​ംഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും, മൃ​ഗ​ങ്ങ​ളെ കാ​ല​താ​മ​സം കൂ​ടാ​തെ മാ​റ്റി പാ​ർ​പ്പി​ക്ക​ണ​മെ​ന്നും, തോ​ട്ടി​ലേ​ക്ക് മാ​ലി​ന്യം ഒ​ഴു​ക്കു​ന്ന പൈ​പ്പു​ക​ൾ ഉ​ട​ൻ പൊ​ളി​ച്ചു മാ​റ്റ​ണ​മെ​ന്നും മെ​മ്മൊ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു .

മ​റ്റ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ്റ് ടെ​സി ജോ​സ്, വൈ​സ് പ്ര​സി​ഡ​ൻ്റ് എം.​വി മി​നി മോ​ൾ ,പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഗോ​കു​ൽ കൃ​ഷ്ണ, അ​സി​സ്റ്റ​ന്റ് സെ​ക​ട്ട​റി പു​രു​ഷ​ൻ,വെ​റ്റി​ന​റി ഡോ​ക്ട​ർ സി​ൻ​സി വാ​ർ​ഡ് മെ​മ്പ​ർ എ.​എ റ​ഫീ​ഖ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഫാ​മി​ൽ എ​ത്തി സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കി​യ​ത്.

Tags : Nattuvishesham DistrictNews DeepikaNews Order

Recent News

Corehub Up