x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ഖ്യ​മ​ന്ത്രി ഗു​രു​വാ​യൂ​രിൽ ദ​ർ​ശ​നംന​ട​ത്തി

വെബ് ഡെസ്ക്
Published: August 8, 2026 01:42 AM IST | Updated: August 8, 2026 01:42 AM IST

ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​ന​ത്തി​നെ​ത്തി​യ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ തു​ലാ​ഭാ​രം ന​ട​ത്തു​ന്നു.

ഗു​രു​വാ​യൂ​ർ: മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ദ​ർ​ശ​നം ന​ട​ത്തി. വൈ​കി​ട്ട് അ​ഞ്ച​ര​യോ​ടെ ഗു​രു​വാ​യൂ​രി​ലെ​ത്തി​യ അ​ദ്ദേ​ഹം ദീ​പാ​രാ​ധ​ന​യ്ക്കു മു​മ്പാ​ണു ദ​ർ​ശ​നം ന​ട​ത്തി​യ​ത്.

ദ​ർ​ശ​ന​ശേ​ഷം നേ​ന്ത്ര​പ്പ​ഴം​കൊ​ണ്ട് തു​ലാ​ഭാ​രം ന​ട​ത്തി. 69 കി​ലോ നേ​ന്ത്ര​പ്പഴ​മാ​ണ് ഇ​തി​നാ​യി വേ​ണ്ടി​വ​ന്ന​ത്. ഇ​തി​നാ​യി 3,550 രൂ​പ ദേ​വ​സ്വ​ത്തി​ൽ അ​ട​ച്ചു.

തൊ​ഴു​തി​റ​ങ്ങി​യ മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ട​തോ​ടെ ഭ​ക്ത​ർ ചു​റ്റും ത​ടി​ച്ചു​കൂ​ടി. മു​ഖ്യ മ​ന്ത്രി എ​ത്തി​യ​ത​റി​ഞ്ഞ് ശ്രീ​വ​ത്സം ഗ​സ്റ്റ്ഹൗ​സി​ൽ നി​വേ​ദ​നം സ​മ​ർ​പ്പി​ക്കാ​നും വ​ലിയ ​തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. തൃ​ശൂ​ർ റേ​ഞ്ച് ഡി​ഐ​ജി ടി. ​നാ​രാ​യ​ണ​ൻ, ഗു​രു​വാ​യൂ​ർ എ​സി​പി എം. ​സു​രേ​ന്ദ്ര​ൻ, എ​സ്എ​ച്ച്ഒ വി​നോ​ദ് വ​ലി​യാ​ട്ടൂ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സു​ര​ക്ഷ​യൊ​രു​ക്കി.

Tags : Nattuvishesham DistrictNews DeepikaNews Chief Minister

Recent News

Corehub Up