x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​കു​പ്പു മേ​ധാ​വി​മാ​രോ​ടു ന​ന്ദി പ​റ​ഞ്ഞ് മു​ഖ്യ​മ​ന്ത്രി


Published: May 1, 2026 01:31 AM IST | Updated: May 1, 2026 01:31 AM IST

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു ഫ​ലം വ​രാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം അ​വ​ശേ​ഷി​ക്കേ മു​ഖ്യ​മ​ന്ത്രി​യെ​ന്ന നി​ല​യി​ൽ ക​ഴി​ഞ്ഞ 10 വ​ർ​ഷം ന​ൽ​കി​യ പി​ന്തു​ണ​യ്ക്ക് മു​തി​ർ​ന്ന ഐ​എ​എ​സ്- ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രോ​ടു ന​ന്ദി പ​റ​ഞ്ഞു പി​ണ​റാ​യി വി​ജ​യ​ൻ.

ക​ഴി​ഞ്ഞ​ദി​വ​സം സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ​ത്തി​യ മു​ഖ്യ​മ​ന്ത്രി ചീ​ഫ് സെ​ക്ര​ട്ട​റി, അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​മാ​ർ, പോ​ലീ​സ് മേ​ധാ​വി എ​ന്നി​വ​ര​ട​ക്ക​മു​ള്ള ചി​ല ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ ഓ​ഫീ​സി​ലേ​ക്ക് ക്ഷ​ണി​ച്ച് സ​ർ​ക്കാ​രി​നോ​ടു​ള്ള സ​ഹ​ക​ര​ണ​ത്തി​ന് വ്യ​ക്തി​പ​ര​മാ​യി ന​ന്ദി അ​റി​യി​ച്ചു. ഇ​തു​വ​രെ ന​ൽ​കി​യ പി​ന്തു​ണ​യ്ക്ക് ന​ന്ദി അ​റി​യി​ച്ച് വ​കു​പ്പു​മേ​ധാ​വി​ക​ൾ​ക്ക് ക​ത്തു ന​ൽ​കി.

വി​ട​വാ​ങ്ങ​ലി​നു തു​ല്യ​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ അ​ട​ങ്ങി​യ ക​ത്താ​ണ് ന​ൽ​കി​യ​ത്.പ​ദ​വി​യി​ൽനി​ന്ന് ഒ​ഴി​യു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ക​ഴി​ഞ്ഞ ദി​വ​സം സ്പീ​ക്ക​ർ എ. ​എ​ൻ.​ഷം​സീ​ർ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ ക്ലി​ഫ് ഹൗ​സി​ലെ​ത്തി ക​ണ്ട് യാ​ത്ര പ​റ​ഞ്ഞി​രു​ന്നു.

ലോ​ക്ഭ​വ​നി​ലെ​ത്തി ഗ​വ​ർ​ണ​ർ ആ​ർ.​വി. അ​ർ​ലേ​ക്ക​റെ​യും സ്പീ​ക്ക​ർ ക​ണ്ട് ഇ​തു​വ​രെ ന​ൽ​കി​യ സ​ഹ​ക​ര​ണ​ത്തി​ന് ന​ന്ദി അ​റി​യി​ച്ചി​രു​ന്നു.

Tags : Chief Minister Pinarayi Vijayan department heads

Recent News

Corehub Up