ദുബായ്: ഇറാനെതിരേ വീണ്ടും ഭീഷണി മുഴക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. “മനോനില തെറ്റിയ തെമ്മാടികൾക്ക് ഇനിയെന്ത് സംഭവിക്കുമെന്നു നോക്കൂ”- ട്രംപ് ട്രൂത്ത് സോഷ്യലിൽ എഴുതി.
“ഇറാൻ നാവികസേനയും വ്യോമസേനയും ഇല്ലാതായി. മിസൈലുകൾ, ഡ്രോണുകൾ തുടങ്ങി എല്ലാം നശിപ്പിക്കപ്പെട്ടു.
അവരുടെ നേതാക്കൾ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കപ്പെട്ടു. 47 വർഷമായി അവർ ലോകമെമ്പാടുമുള്ള നിരപരാധികളെ കൊന്നൊടുക്കിക്കൊണ്ടിരുന്നു, ഇപ്പോൾ അമേരിക്കയുടെ പ്രസിഡന്റ് എന്ന നിലയിൽ, ഞാൻ അവരെ കൊല്ലുകയാണ്. അങ്ങനെ ചെയ്യുന്നത് എത്ര വലിയ ബഹുമതിയാണ്”- ട്രംപ് പറഞ്ഞു.