Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Details

മെ​ഡി​ക്ക​ൽ പ്രാ​ക്ടീ​ഷ​ണ​ർ​മാ​ർ​ക്ക് 31 വ​രെ വി​വ​ര​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ്റ്റേ​​​റ്റ് മെ​​​ഡി​​​ക്ക​​​ൽ കൗ​​​ൺ​​​സി​​​ലി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടു​​​ള്ള മോ​​​ഡേ​​​ൺ മെ​​​ഡി​​​സി​​​ൻ, ഭാ​​​ര​​​തീ​​​യ ചി​​​കി​​​ത്സാ സ​​​മ്പ്ര​​​ദാ​​​യം, ഹോ​​​മി​​​യോ​​​പ്പ​​​തി വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ പ്രാ​​​ക്ടീ​​​ഷ​​​ണ​​​ർ​​​മാ​​​ർ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ൻ പു​​​തു​​​ക്ക​​​ലി​​​ന് മു​​​ന്നോ​​​ടി​​​യാ​​​യി വി​​​വ​​​ര​​​ങ്ങ​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി 31.

Kerala

കാ​ഷ് അ​വാ​ർ​ഡ്: കാ​യി​കതാ​ര​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ ന​ൽ​ക​ണം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സം​​​സ്ഥാ​​​ന സ്‌​​​പോ​​​ർ​​​ട്‌​​​സ് കൗ​​​ൺ​​​സി​​​ൽ അം​​​ഗീ​​​കൃ​​​ത കാ​​​യി​​​ക അ​​​സോ​​​സി​​​യേ​​​ഷ​​​നു​​​ക​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ച്ച ദേ​​​ശീ​​​യ, അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത് 2019-20 മു​​​ത​​​ൽ 2025-26 വ​​​രെ​​​യു​​​ള്ള കാ​​​ല​​​യ​​​ള​​​വി​​​ൽ മെ​​​ഡ​​​ൽ നേ​​​ടി​​​യ കാ​​​യി​​​ക താ​​​ര​​​ങ്ങ​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ കാ​​​ഷ് അ​​​വാ​​​ർ​​​ഡി​​​നാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.

വി​​​വ​​​ര​​​ങ്ങ​​​ൾ kerala sports council @gmail.com എ​​​ന്ന ഇ-​​​മെ​​​യി​​​ൽ വി​​​ലാ​​​സ​​​ത്തി​​​ലും ന​​​ൽ​​​ക​​​ണം.

Kerala

മുണ്ടത്തിക്കോട് ദുരന്തം: ന​​​ഷ്‌​​​ട​​​പ​​​രി​​​ഹാ​​​ര വി​​​വ​​​രം സ​​​ര്‍ക്കാ​​​ര്‍ ഹൈ​​​ക്കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു

കൊ​​​ച്ചി: തൃ​​​ശൂ​​​ര്‍ മു​​​ണ്ട​​​ത്തി​​​ക്കോ​​​ട് വെ​​​ടി​​​ക്കെ​​​ട്ടു​​​പു​​​ര സ്‌​​​ഫോ​​​ട​​​ന​​​ത്തി​​​ല്‍ ന​​​ഷ്‌​​​ട​​​പ​​​രി​​​ഹാ​​​രം ന​​​ല്‍കി​​​യ​​​തി​​​ന്‍റെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ള്‍ സം​​​സ്ഥാ​​​ന​​​സ​​​ര്‍ക്കാ​​​ര്‍ ഹൈ​​​ക്കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു. മ​​​രി​​​ച്ച​​​വ​​​രു​​​ടെ കു​​​ടും​​​ബ​​​ത്തി​​​നും പ​​​രി​​​ക്കേ​​​റ്റ​​​വ​​​ര്‍ക്കും ന​​​ല്‍കി​​​യ തു​​​ക​​​യു​​​ടെ ക​​​ണ​​​ക്കു​​​ക​​​ളാ​​​ണ് അ​​​റി​​​യി​​​ച്ച​​​ത്.

അ​​​തേ​​​സ​​​മ​​​യം കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​ര്‍ ത​​​ല​​​ത്തി​​​ല്‍ ന​​​ഷ്‌​​​ട​​​പ​​​രി​​​ഹാ​​​രം അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള സാ​​​ധ്യ​​​ത പ​​​രി​​​ശോ​​​ധി​​​ച്ച് എ​​​തി​​​ര്‍ സ​​​ത്യ​​​വാ​​​ങ്മൂ​​​ലം സ​​​മ​​​ര്‍പ്പി​​​ക്കാ​​​ന്‍ അ​​​ഡീ​​​ഷ​​​ണ​​​ല്‍ സോ​​​ളി​​​സി​​​റ്റ​​​ര്‍ ജ​​​ന​​​റ​​​ല്‍ സ​​​മ​​​യം തേ​​​ടി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ര്‍ന്ന് ര​​​ണ്ടാ​​​ഴ്ച സ​​​മ​​​യം അ​​​നു​​​വ​​​ദി​​​ച്ചു.

അ​​​പ​​​ക​​​ട​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ സ്വ​​​മേ​​​ധ​​​യാ എ​​​ടു​​​ത്ത പൊ​​​തു​​​താ​​​ത്പ​​​ര്യ ഹ​​​ര്‍ജി​​​യാ​​​ണു ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സൗ​​​മെ​​​ന്‍ സെ​​​ന്‍, ജ​​​സ്റ്റീ​​​സ് വി.​​​എം.​​​ശ്യാം​​​കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്.

ഏ​​​പ്രി​​​ല്‍ 21ലെ ​​​വെ​​​ടി​​​ക്കെ​​​ട്ടു​​​പു​​​ര ദു​​​ര​​​ന്ത​​​ത്തി​​​ല്‍ 16 പേ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്. ഒ​​​ട്ടേ​​​റെ പേ​​​ര്‍ക്കു പ​​​രി​​​ക്കേ​​​റ്റി​​​രു​​​ന്നു. തൃ​​​ശൂ​​​ര്‍ പൂ​​​ര​​​ത്തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി തി​​​രു​​​വ​​​മ്പാ​​​ടി ദേ​​​ശ​​​ത്തി​​​നു​​​വേ​​​ണ്ടി ഒ​​​രു​​​ക്കി​​​യ ക​​​രി​​​മ​​​രു​​​ന്നു​​​ശേ​​​ഖ​​​ര​​​മാ​​​ണ് പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ച​​​ത്.ഹ​​​ര്‍ജി ര​​​ണ്ടാ​​​ഴ്ച ക​​​ഴി​​​ഞ്ഞ് പ​​​രി​​​ഗ​​​ണി​​​ക്കും.

Kerala

ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ലെ പ​രാ​തി​ക്കാ​രി​യു​ടെ പേ​ര് വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി; യു​വാ​വ് അ​റ​സ്റ്റി​ൽ

കൊ​ച്ചി: ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ലെ പ​രാ​തി​ക്കാ​രി​യാ​യ അ​തി​ജീ​വി​ത​യു​ടെ പേ​ര് വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യ കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. കൊ​ട്ടാ​ര​ക്ക​ര കാ​ട്ടാ​മ്പി​ള്ളി മ​ണ്ണൂ​ർ സ്വ​ദേ​ശി ജി​നു കു​ഞ്ഞു​മോ​ൻ (ജി​നു കെ ​കോ​ശി - 39) ആ​ണ് പി​ടി​യി​ലാ​യ​ത്.

ത​ന്‍റെ യൂ​ട്യൂ​ബ്, ഫെ​യ്‌​സ്ബു​ക്ക് അ​ക്കൗ​ണ്ടു​ക​ൾ വ​ഴി എ​റ​ണാ​കു​ളം നോ​ർ​ത്ത് വ​നി​താ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ലൈം​ഗി​ക പീ​ഡ​ന കേ​സി​ലെ പ​രാ​തി​ക്കാ​രി​യു​ടെ പേ​ര് വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്. ജി​നു​വി​നെ​തി​രെ കൊ​ച്ചി സി​റ്റി സൈ​ബ​ർ ക്രൈം ​പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്‌​തി​രു​ന്നു.

കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ്ണ​ർ കാ​ളി​രാ​ജ് മ​ഹേ​ഷ് കു​മാ​റി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം കൊ​ച്ചി സി​റ്റി ഡി​സി​പി അ​ശ്വ​തി ജി​ജി​യും സൈ​ബ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​സി​പി അ​നി​ൽ​കു​മാ​റി​ന്‍റെ​യും മേ​ൽ​നോ​ട്ട​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ രൂ​പീ​ക​രി​ച്ചി​രു​ന്നു. പി​ന്നീ​ട് പ്ര​തി കൊ​ല്ല​ത്തു​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കി​യ പോ​ലീ​സ്, കൊ​ല്ല​ത്ത് നി​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

 

 

 

 

Kerala

അ​ല​ൻ നേ​ര​ത്തേയും ചി​ത്ര​പ്രി​യ​യെ കൊ​ല്ലാ​ൻ ശ്ര​മി​ച്ചി​രു​ന്നു; കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത്

കൊ​ച്ചി: മ​ല​യാ​റ്റൂ​രി​ലെ ചി​ത്ര​പ്രി​യ​യു​ടെ കൊ​ല​പാ​ത​ക​ത്തി​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത്. പ്ര​തി അ​ല​ൻ പെ​ൺ​കു​ട്ടി​യെ കൊ​ന്ന​ത് ക​ല്ലു​കൊ​ണ്ട് ത​ല​ക്ക​ടി​ച്ചു ത​ന്നെ​യെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. 22 കി​ലോ​യു​ള്ള ക​ല്ല് ത​ല​യി​ലി​ട്ടാ​ണ് കൊ​ല​പാ​ത​ക​മെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി.

പ്ര​തി അ​ല​നെ സ്ഥ​ല​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​ത്തു. കു​റ്റ​കൃ​ത്യ​ത്തി​ന് ശേ​ഷം വേ​ഷം മാ​റി​യാ​ണ് അ​ല​ൻ ര​ക്ഷ​പ്പെ​ട്ട​ത്. വ​സ്ത്ര​ങ്ങ​ളും‌ ഷൂ​സു​മെ​ല്ലാം മാ​റി​യെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

അ​ല​ൻ നേ​ര​ത്തേയും പെ​ൺ​കു​ട്ടി​യെ കൊ​ല്ലാ​ൻ ശ്ര​മി​ച്ചി​രു​ന്നു. കാ​ല​ടി പാ​ല​ത്തി​ൽ നി​ന്ന് താ​ഴേ​ക്ക് ത​ള്ളി​യി​ടാ​ൻ ശ്ര​മി​ച്ച​താ​യി പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up