കൊച്ചി: മലയാറ്റൂരിലെ ചിത്രപ്രിയയുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി അലൻ പെൺകുട്ടിയെ കൊന്നത് കല്ലുകൊണ്ട് തലക്കടിച്ചു തന്നെയെന്ന് പോലീസ് സ്ഥിരീകരിച്ചു. 22 കിലോയുള്ള കല്ല് തലയിലിട്ടാണ് കൊലപാതകമെന്നും പോലീസ് കണ്ടെത്തി.
പ്രതി അലനെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. കുറ്റകൃത്യത്തിന് ശേഷം വേഷം മാറിയാണ് അലൻ രക്ഷപ്പെട്ടത്. വസ്ത്രങ്ങളും ഷൂസുമെല്ലാം മാറിയെന്നും പോലീസ് പറഞ്ഞു.
അലൻ നേരത്തേയും പെൺകുട്ടിയെ കൊല്ലാൻ ശ്രമിച്ചിരുന്നു. കാലടി പാലത്തിൽ നിന്ന് താഴേക്ക് തള്ളിയിടാൻ ശ്രമിച്ചതായി പോലീസ് വ്യക്തമാക്കി.
Tags : malayatoor chithrapriya murder case more details out police investigation