Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Die In Car-lorry Collision

കാറും ലോറിയും കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു

ച​ട​യ​മം​ഗ​ലം/ കോ​ഴ​ഞ്ചേ​രി: എം​സി റോ​ഡി​ൽ ആ​യൂ​ർ പാ​ല​ത്തി​നു സ​മീ​പം കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് അ​ച്ഛ​നും മ​ക​നും മ​രി​ച്ചു. കി​ഴ​ക്കേ വ​ലി​യ​പ​റ​മ്പി​ൽ നൈ​നാ​ൻ വ​ർ​ഗീ​സ് (ബാ​ബു- 62), മ​ക​ൻ റോ​ബി​ൻ നൈ​നാ​ൻ (32) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കു​ടും​ബം സ​ഞ്ച​രി​ച്ച മാ​രു​തി ഡി​സ​യ​ർ കാ​ർ ത​മി​ഴ്നാ​ട് ര​ജി​സ്ട്രേ​ഷ​ൻ ലോ​റി​യു​മാ​യി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് അ​പ​ക​ടം.

ആ​യു​ർ​ഭാ​ഗ​ത്ത് നി​ന്നും ച​ട​യ​മം​ഗ​ല​ത്തേ​ക്കു വ​ന്ന ലോ​റി​യും ച​ട​യ​മം​ഗ​ലം ഭാ​ഗ​ത്തു​നി​ന്ന് ആ​യൂ​രി​ലേ​ക്കു പോ​യ കാ​റും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. തി​രു​വ​ന​ന്ത​പു​രം ഹാ​പ്പി ലാ​ൻ​ഡ് സ​ന്ദ​ർ​ശി​ച്ച ശേ​ഷം കോ​ഴ​ഞ്ചേ​രി​യി​ലേ​ക്കു​ള്ള വീ​ട്ടി​ലേ​ക്കു​ള്ള വ​ഴി മ​ധ്യേ​യാ​ണ് കാ​ർ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

റോ​ബി​ൻ നൈ​നാ​നാ​ണ് വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ പി​താ​വും മാ​താ​വും ര​ണ്ട് മ​ക്ക​ളു​മാ​ണ് വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. റോ​ബി​ന്‍റെ മാ​താ​വ് ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ തി​രു​വ​ന​ന്ത​പു​രം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. റോ​ബി​ന്‍റെ മ​ക്ക​ൾ ര​ണ്ടു​പേ​രും കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Latest News

Corehub Up