ചടയമംഗലം/ കോഴഞ്ചേരി: എംസി റോഡിൽ ആയൂർ പാലത്തിനു സമീപം കാറും ലോറിയും കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു. കിഴക്കേ വലിയപറമ്പിൽ നൈനാൻ വർഗീസ് (ബാബു- 62), മകൻ റോബിൻ നൈനാൻ (32) എന്നിവരാണ് മരിച്ചത്. കുടുംബം സഞ്ചരിച്ച മാരുതി ഡിസയർ കാർ തമിഴ്നാട് രജിസ്ട്രേഷൻ ലോറിയുമായി ഇടിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരം നാലോടെയാണ് അപകടം.
ആയുർഭാഗത്ത് നിന്നും ചടയമംഗലത്തേക്കു വന്ന ലോറിയും ചടയമംഗലം ഭാഗത്തുനിന്ന് ആയൂരിലേക്കു പോയ കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. തിരുവനന്തപുരം ഹാപ്പി ലാൻഡ് സന്ദർശിച്ച ശേഷം കോഴഞ്ചേരിയിലേക്കുള്ള വീട്ടിലേക്കുള്ള വഴി മധ്യേയാണ് കാർ അപകടത്തിൽപെട്ടത്.
റോബിൻ നൈനാനാണ് വാഹനം ഓടിച്ചിരുന്നത്. അദ്ദേഹത്തിന്റെ പിതാവും മാതാവും രണ്ട് മക്കളുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. റോബിന്റെ മാതാവ് ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. റോബിന്റെ മക്കൾ രണ്ടുപേരും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
Tags : Father and son die in car-lorry collision