Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Digital Evidence

ചേ​രാ​ന​ല്ലൂ​ർ വാ​ഹ​നാ​പ​ക​ടം: ജ​ഡ്ജി​യു​ടെ ഫ്ലാ​റ്റി​ൽ റെ​യ്ഡ്, ആ​ഡം​ബ​ര ബൈ​ക്കും ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ളും പി​ടി​ച്ചെ​ടു​ത്തു 

കൊ​ച്ചി: ചേ​രാ​ന​ല്ലൂ​രി​ൽ ബെ​ൻ​സ് കാ​റി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​യാ​യ 17കാ​ര​ന്‍റെ അ​ച്ഛ​നാ​യ അ​ഡീ​ഷ​ണ​ൽ ജ​ഡ്ജി​യു​ടെ ഫ്ലാ​റ്റി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന അ​വ​സാ​നി​ച്ചു. ഇ​ന്ന​ലെ രാ​ത്രി ആ​രം​ഭി​ച്ച പ​രി​ശോ​ധ​ന ഇ​ന്ന് പു​ല​ർ​ച്ചെ നാ​ല് വ​രെ നീ​ണ്ടു​നി​ന്നു. ഏ​ഴ് മ​ണി​ക്കൂ​ർ നീ​ണ്ട റെ​യ്ഡി​ൽ ഒ​രു ആ​ഡം​ബ​ര ബൈ​ക്കും നി​ർ​ണാ​യ​ക ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ളും പൊ​ലി​സ് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, ജ​ഡ്ജി​ക്കെ​തി​രെ കൂ​ടു​ത​ൽ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​പ​ക​ടം ഉ​ണ്ടാ​ക്കി​യ 17കാ​ര​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് മ​രി​ച്ച ജ​യ​ബാ​ല​കൃ​ഷ്ണന്‍റെ കു​ടും​ബം ഇ​ന്ന് കോ​ട​തി​യെ സ​മീ​പി​ക്കും.

പൊ​ലി​സി​നെ​തി​രെ ശ​ക്ത​മാ​യ ജ​ന​രോ​ഷ​വും വി​മ​ർ​ശ​ന​ങ്ങ​ളും ഉ​യ​ർ​ന്ന​തി​നെതു​ട​ർ​ന്നാ​ണ് ചേ​രാ​ന​ല്ലൂ​ർ പൊ​ലി​സ് ഒ​ടു​വി​ൽ ജ​ഡ്ജി​യാ​യ പി​താ​വി​നെ കേ​സി​ൽ പ്ര​തി ​ചേ​ർ​ത്ത​ത്. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​ർ വാ​ഹ​നം ഓ​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​ക്കു​മ്പോ​ൾ വാ​ഹ​ന ഉ​ട​മ​യെ​യും ര​ക്ഷി​താ​വി​നെ​യും പ്ര​തി​യാ​ക്കു​ന്ന മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ആ​ക്ട് 199(A) വ​കു​പ്പാ​ണ് ഇ​ദ്ദേ​ഹ​ത്തി​നെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

അ​പ​ക​ട​മു​ണ്ടാ​ക്കി​യ വി​ദ്യാ​ർ​ഥി സ്ഥി​ര​മാ​യി കാ​റോ​ടി​ക്കു​ന്ന ആ​ളാ​ണെ​ന്നും അ​തി​വേ​ഗ​ത്തി​ൽ കാ​ർ ഓ​ടി​ക്കു​ന്ന​തി​ന്‍റെ റീ​ൽ ചി​ത്രീ​ക​രി​ക്കു​ന്ന​തി​നാ​യാ​ണ് ഇ​വ​ർ രാ​ത്രി വൈ​കി വാ​ഹ​ന​വു​മാ​യി ഇ​റ​ങ്ങി​യ​തെ​ന്നും പൊ​ലി​സ് പറയുന്നു. അ​പ​ക​ടം സം​ഭ​വി​ക്കു​ന്ന​തി​ന് തൊ​ട്ടു​മു​മ്പ് 17കാ​ര​ൻ 104 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ൽ വാ​ഹ​നം ഓ​ടി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും പൊ​ലി​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ജ​ഡ്ജി​യു​ടെ മ​ക​ൻ ഓ​ടി​ച്ച ബെ​ൻ​സ് കാ​റി​ടി​ച്ച് മ​ഞ്ഞാ​ലി സ്വ​ദേ​ശി ജ​യ​ബാ​ല​കൃ​ഷ്ണ​ൻ (55) ദാ​രു​ണ​മാ​യി കൊ​ല്ല​പ്പെ​ട്ട​ത്.

Latest News

Corehub Up