Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Disabilities

ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ മാ​താ​പി​താ​ക്ക​ളെ സം​ര​ക്ഷി​ക്കു​ന്ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് പൊ​തു​ സ്ഥ​ല​ംമാ​റ്റ​ത്തി​ൽ ഇ​ള​വ്

തി​രു​വ​ന​ന്ത​പു​രം: ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ മാ​താ​പി​താ​ക്ക​ളെ സം​ര​ക്ഷി​ക്കു​ന്ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കു പൊ​തു​ സ്ഥ​ലം​മാ​റ്റ​ത്തി​ൽ ഇ​ള​വും പ​രി​ര​ക്ഷ​യും അ​നു​വ​ദി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്.

ഇ​തു​വ​രെ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ മ​ക്ക​ൾ, ജീ​വി​ത​പ​ങ്കാ​ളി, സ​ഹോ​ദ​രി, സ​ഹോ​ദ​ര​ൻ എ​ന്നി​വ​രെ സം​ര​ക്ഷി​ക്കു​ന്ന ജീ​വ​ന​ക്കാ​ർ​ക്കാ​യി​രു​ന്നു സ്ഥ​ലം​മാ​റ്റ​ത്തി​ൽ പ​രി​ര​ക്ഷ​യു​ണ്ടാ​യി​രു​ന്ന​ത്.

മു​ഖ്യ​മ​ന്ത്രി​യു​ടെ പോ​ർ​ട്ട​ൽ വ​ഴി സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ​യെത്തു​ട​ർ​ന്നാ​ണ് പൊ​തു​ സ്ഥ​ലം​മാ​റ്റ വ്യ​വ​സ്ഥ​ക​ളി​ൽ ഭി​ന്ന​ശേ​ഷി​യു​ള്ള പി​താ​വി​നെ​യോ അ​മ്മ​യെ​യോ സം​ര​ക്ഷി​ക്കു​ന്ന ജീ​വ​ന​ക്കാ​രെക്കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി ഉ​ദ്യോ​ഗ​സ്ഥ ഭ​ര​ണപ​രി​ഷ്‌​കാ​ര വ​കു​പ്പ് ഉ​ത്ത​ര​വ് ഭേ​ദ​ഗ​തി വ​രു​ത്തി​യ​ത്.

Kerala

സര്‍ക്കാര്‍ ഇപ്പോഴെങ്കിലും ഇച്ഛാശക്തികാട്ടിയാല്‍ ഭിന്നശേഷി വിഷയത്തില്‍ പരിഹാരം കാണാനാകും: മാര്‍ തോമസ് തറയില്‍

കോട്ടയം: മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ന്യൂനപക്ഷാവകാശങ്ങള്‍ പടിപടിയായി
അപഹരിച്ചെടുക്കുമ്പോള്‍ കൈകെട്ടി നോക്കി നില്‍ക്കാനാവില്ലെന്ന് മാര്‍ തോമസ് തറയില്‍. സഭയെപ്പോഴും അധ്യാപകര്‍ക്കൊപ്പമാണ്. ഭിന്നശേഷി നിയമനത്തിന്‍റെ പേരില്‍ തടസപ്പെട്ടുകിടക്കുന്നത് 22,000 അധ്യാപക നിയമനങ്ങളാണ്. ഇതില്‍ പതിനായിരത്തോളം കത്തോലിക്കാ സ്ഥാപനങ്ങളിലേതാണെന്നും മാര്‍ തോമസ് തറയില്‍ പറഞ്ഞു.

ഈ വിഷയത്തില്‍ പല വാഗ്ദാനങ്ങളും നല്‍കിയെങ്കിലും ഇത് പാലിക്കാതിരിക്കാന്‍ പല ഊരാക്കുടുക്കുകളിലേക്കും സര്‍ക്കാര്‍ തള്ളിവിടുന്നു എന്ന ദൗര്‍ഭാഗ്യകരമായ സാഹചര്യം നിലനില്‍ക്കുന്നു. അടുത്തിടെയില്‍ സുപ്രീംകോടതിയില്‍ സര്‍ക്കാര് നല്‍കിയ സത്യവാംഗ്മൂലവും ഒരാവശ്യവുമില്ലാതെ കക്ഷി ചേര്‍ന്നതും ഇനി സുപ്രീംകോടതി പറയാതെ ഒന്നും ചെയ്യാനാവില്ലെന്നു പറയുന്നതും തടസവാദങ്ങളാണ്.

സര്‍ക്കാര്‍ ഇപ്പോഴെങ്കിലും ഇച്ഛാശക്തികാട്ടിയാല്‍ ഭിന്നശേഷി വിഷയത്തില്‍ പരിഹാരം കാണാനാവുമെന്ന പ്രതീക്ഷ കത്തോലിക്കാ മാനേജ്‌മെന്‍റുകള്‍ക്കുണ്ട്. സര്‍ക്കാര്‍ ഒരു തീരുമാനമെടുത്താല്‍ 22,000ത്തോളം വരുന്ന അധ്യാപകരുടേയും അവര്‍ ജോലി ചെയ്യുന്ന വിദ്യാലയങ്ങളുടേയും പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകും. എയ്ഡഡ് സ്‌കൂളുകള്‍ പാവപ്പെട്ട അനേകായിരം വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസം പകരുന്ന സ്ഥാപനങ്ങളാണ്.

പതിനേഴാമത്തെ വയസില്‍ സെമിനാരിയില്‍ ചേര്‍ന്നപ്പോള്‍ ഒരിക്കലും സെക്രട്ടറിയേറ്റ് നടയില്‍ സമരമിരിക്കേണ്ടി വരുമെന്നു കരുതിയില്ല. ഞാനും ബിഷപ് പോള്‍ ആന്‍റണി പിതാവും 2020ല്‍ ഒരുദിവസം സെക്രട്ടറിയേറ്റ് നടയില്‍ സമരമിരുന്നത് അധ്യാപകര്‍ക്കുവേണ്ടിയായിരുന്നു.

ചരിത്രത്തില്‍പോലും ബിഷപുമാര്‍ സെക്രട്ടറിയേറ്റ് നടയില്‍ സമരം ചെയ്ത ചരിത്രമില്ല. അധ്യാപകരുടെ തൊഴില്‍ പ്രശ്‌നം പരിഹരിക്കുന്നതിനപ്പുറം സഭയുടെ അതിപ്രധാനപ്പെട്ട വിദ്യാഭ്യാസ ശുശ്രൂഷ തളരാരെ മുന്നോട്ടു പോകണമെന്നതുകൊണ്ടാണ്. ഈ വലിയ കരുതല്‍ സഭയുടെ ഹൃദയത്തിലുണ്ട്. പഠിപ്പിക്കുക എന്നത് സഭയുടെ പ്രധാന ദൗത്യമാണ്. കത്തോലിക്കാ സഭയുടെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ അഭിമാനത്തോടെയും ദൈവവിളിയായും ശുശ്രൂഷ ചെയ്യണം.

വിദ്യാലയങ്ങളിലെ ആത്മീയ അന്തരീക്ഷം പ്രധാനപ്പെട്ടതാണ്. ഇത് പൊതുസമൂഹം അംഗീകരിച്ചതുകൊണ്ടാണ് ന്യൂനപക്ഷാവകാശങ്ങള്‍ അനുവദിച്ചു കിട്ടിയിരിക്കുന്നത്. ന്യൂനപക്ഷാവകാശങ്ങള്‍ എന്നത് സ്ഥാപനങ്ങള്‍ സ്ഥാപിക്കാനും സംരക്ഷിക്കാനും നടത്തിക്കൊണ്ടുപോകാനുമുള്ള ജാഗ്രത ഇന്നു കുറഞ്ഞുവരുന്നു. ന്യൂനപക്ഷാവകാശങ്ങള്‍ സംരക്ഷിക്കാന്‍ നമുക്കു കഴിയണമെന്നും മാര്‍ തോമസ് തറയില്‍ പറഞ്ഞു.

Kerala

‘അമ്മ’യിലെ അംഗങ്ങൾ അവശത അനുഭവിക്കുന്നവർ: ശ്വേത

കോ​ത​മം​ഗ​ലം: സി​നി​മാ​ സം​ഘ​ട​ന​യാ​യ ‘അ​മ്മ’​യി​ലെ അം​ഗ​ങ്ങ​ളി​ൽ കേ​വ​ലം 100 പേ​ർ മാ​ത്ര​മാ​ണു സാ​മ്പ​ത്തി​ക​മാ​യി ബു​ദ്ധി​മു​ട്ടി​ല്ലാ​ത്ത​വ​രെ​ന്ന് പ്ര​സി​ഡ​ന്‍റ് ശ്വേ​താ മേ​നോ​ൻ. 502 അം​ഗ​ങ്ങ​ളു​ള്ള സം​ഘ​ട​ന​യി​ൽ 400ൽ​പ്പ​രം പേ​ർ വ​ലി​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​ണ്.

ഇ​തോ​ടൊ​പ്പം രോ​ഗി​ക​ളാ​യ​വ​രു​ടെ അ​വ​സ്ഥ വ​ള​രെ ദ​യ​നീ​യ​മാ​ണ്- അ​വ​ർ പ​റ​ഞ്ഞു. അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന അം​ഗ​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ൻ പെ​ൻ​ഷ​നും പാ​ലി​യേ​റ്റീ​വ് സേ​വ​ന​വും ന​ൽ​കു​ന്ന കാ​ര്യം ആ​ലോ​ചി​ക്കു​മെ​ന്നും ശ്വേ​ത കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

വൈകല്യമുള്ളവര്‍ക്ക് ഇഷ്ടമുള്ള പരീക്ഷാകേന്ദ്രം ഒരുക്കാന്‍ യുപിഎസ്‌സി

കോ​​ഴി​​ക്കോ​​ട്: ബെ​​ഞ്ച്മാ​​ര്‍ക്ക് വൈ​​ക​​ല്യ​​മു​​ള്ള എ​​ല്ലാ ഉ​​ദ്യോ​​ഗാ​​ര്‍ഥി​​ക​​ള്‍ക്കും ഐ​​ച്ഛി​​ക പ​​രീ​​ക്ഷാ കേ​​ന്ദ്രം തെ​​ര​​ഞ്ഞെ​​ടു​​ക്കാ​​നു​​ള്ള സൗ​​ക​​ര്യ​​വു​​മാ​​യി യു​​പി​​എ​​സ്‌​​സി.

ഏ​​തെ​​ങ്കി​​ലും ത​​ര​​ത്തി​​ലു​​ള്ള 40 ശ​​ത​​മാ​​ന​​മെ​​ങ്കി​​ലും വൈ​​ക​​ല്യ​​മു​​ള്ള വ്യ​​ക്തി​​ക​​ളെ​​യാ​​ണ് ബെ​​ഞ്ച്മാ​​ര്‍ക്ക് വൈ​​ക​​ല്യ​​മു​​ള്ള​​വ​​രാ​​യി ക​​ണ​​ക്കാ​​ക്കു​​ന്ന​​ത്. ബെ​​ഞ്ച്മാ​​ര്‍ക്ക് വൈ​​ക​​ല്യ​​മു​​ള്ള വ്യ​​ക്തി​​ക​​ള്‍ക്ക് അ​​വ​​ര്‍ക്ക് ഇ​​ഷ്ട​​മു​​ള്ള പ​​രീ​​ക്ഷാ കേ​​ന്ദ്രം അ​​നു​​വ​​ദി​​ക്കാ​​നാ​​ണു തീ​​രു​​മാ​​നം.

ഇ​​ത്ത​​രം ഉ​​ദ്യോ​​ഗാ​​ര്‍ഥി​​ക​​ള്‍ പ​​ല​​പ്പോ​​ഴും അ​​ഭി​​മു​​ഖീ​​ക​​രി​​ക്കു​​ന്ന യാ​​ത്രാ​​പ്ര​​ശ്‌​​ന​​ങ്ങ​​ളും പ്ര​​ത്യേ​​ക ആ​​വ​​ശ്യ​​ക​​ത​​ക​​ളും പ​​രി​​ഗ​​ണി​​ച്ച് അ​​പേ​​ക്ഷാ ഫോ​​മി​​ല്‍ അ​​വ​​ര്‍ താ​​ത്പ​​ര്യ​​മു​​ള്ള​​താ​​യി സൂ​​ചി​​പ്പി​​ക്കു​​ന്ന പ​​രീ​​ക്ഷാ കേ​​ന്ദ്രം​​ത​​ന്നെ ഉ​​റ​​പ്പാ​​ക്കാ​​നാ​​ണ് ക​​മ്മീ​​ഷ​​ന്‍റെ നീ​​ക്കം.

ക​​ഴി​​ഞ്ഞ അ​​ഞ്ചു വ​​ര്‍ഷ​​ത്തെ പ​​രീ​​ക്ഷാ കേ​​ന്ദ്ര​​ങ്ങ​​ളു​​ടെ വി​​വ​​ര​​ങ്ങ​​ള്‍ വി​​ശ​​ക​​ല​​നം ചെ​​യ്ത​​പ്പോ​​ള്‍ ന്യൂ​​ഡ​​ല്‍ഹി, ക​​ട്ട​​ക്ക്, പ​​ട്‌​​ന, ല​​ക്നോ തു​​ട​​ങ്ങി​​യ ചി​​ല കേ​​ന്ദ്ര​​ങ്ങ​​ളി​​ല്‍ അ​​പേ​​ക്ഷ​​ക​​രു​​ടെ എ​​ണ്ണം കൂ​​ടു​​ത​​ലാ​​യ​​തി​​നാ​​ല്‍ വ​​ള​​രെ വേ​​ഗം സീ​​റ്റു​​ക​​ള്‍ നി​​റ​​ഞ്ഞി​​രു​​ന്നു. ഇ​​ത് ബെ​​ഞ്ച്മാ​​ര്‍ക്ക് വൈ​​ക​​ല്യ​​മു​​ള്ള ഉ​​ദ്യോ​​ഗാ​​ര്‍ഥി​​ക​​ള്‍ക്കു ബു​​ദ്ധി​​മു​​ട്ടു​​ണ്ടാ​​ക്കു​​ക​​യും സൗ​​ക​​ര്യ​​പ്ര​​ദ​​മ​​ല്ലാ​​ത്ത കേ​​ന്ദ്ര​​ങ്ങ​​ള്‍ തെ​​ര​​ഞ്ഞെ​​ടു​​ക്കാ​​ന്‍ അ​​വ​​ര്‍ നി​​ര്‍ബ​​ന്ധി​​ത​​രാ​​കു​​ക​​യും ചെ​​യ്തു​​വെ​​ന്നു യു​​പി​​എ​​സ്‌​​സി ക​​ണ്ടെ​​ത്തി​​യി​​രു​​ന്നു.

ബെ​​ഞ്ച്മാ​​ര്‍ക്ക് വൈ​​ക​​ല്യ​​മു​​മു​​ള്ള ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ള്‍ക്ക് ഇ​​ഷ്ട​​മു​​ള്ള കേ​​ന്ദ്രം നി​​ഷേ​​ധി​​ക്ക​​പ്പെ​​ടു​​ന്നി​​ല്ല എ​​ന്ന് ഉ​​റ​​പ്പാ​​ക്കാ​​ന്‍ യു​​പി​​എ​​സ്‌​​സി കൂ​​ടു​​ത​​ല്‍ സീ​​റ്റു​​ക​​ള്‍ക്കു​​വേ​​ണ്ടി​​യു​​ള്ള ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ള്‍ ചെ​​യ്യു​​മെ​​ന്ന് യു​​പി​​എ​​സ്‌​​സി ചെ​​യ​​ര്‍മാ​​ന്‍ ഡോ. ​​അ​​ജ​​യ് കു​​മാ​​ര്‍ പ​​റ​​ഞ്ഞു.

Latest News

Corehub Up