Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Disbursement

പ്രവാസി പെന്‍ഷന്‍ വിതരണം മുടങ്ങിയിട്ട് നാലു മാസം

ക​​​ല്‍പ്പ​​​റ്റ: പ്ര​​​വാ​​​സി ക്ഷേ​​​മ പെ​​​ന്‍ഷ​​​ന്‍ വി​​​ത​​​ര​​​ണം മു​​​ട​​​ങ്ങി​​​യി​​​ട്ട് നാ​​​ലു​​​മാ​​​സം. യു​​​ഡി​​​എ​​​ഫ് അ​​​ധി​​​കാ​​​ര​​​ത്തി​​​ല്‍ എ​​​ത്തി​​​യ​​​ശേ​​​ഷം ആ​​​ദ്യ ര​​​ണ്ടു മാ​​​സം മാ​​​ത്ര​​​മാ​​​ണു പ്ര​​​വാ​​​സി ക്ഷേ​​​മ​​​നി​​​ധി ബോ​​​ര്‍ഡി​​​ല്‍നി​​​ന്നു പെ​​​ന്‍ഷ​​​ന്‍ അ​​​നു​​​വ​​​ദി​​​ച്ച​​​ത്. പി​​​ണ​​​റാ​​​യി സ​​​ര്‍ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്ത് എ​​​ല്ലാ മാ​​​സ​​​വും ആ​​​ദ്യ ആ​​​ഴ്ച വി​​​ത​​​ര​​​ണം ചെ​​​യ്തി​​​രു​​​ന്നതാ​​​ണ് പ്ര​​​വാ​​​സി പെ​​​ന്‍ഷ​​​ന്‍.

ക്ഷേ​​​മ​​​നി​​​ധി ബോ​​​ര്‍ഡ് പു​​​നഃ​​​സം​​​ഘ​​​ട​​​ന വൈ​​​കു​​​ന്ന​​​താ​​​ണു പെ​​​ന്‍ഷ​​​ന്‍ മു​​​ട​​​ങ്ങാ​​​ൻ മു​​​ഖ്യ​​​കാ​​​ര​​​ണ​​​മെ​​​ന്ന് ഇ​​​ട​​​ത് ആ​​​ഭി​​​മു​​​ഖ്യ​​​മു​​​ള്ള കേ​​​ര​​​ള പ്ര​​​വാ​​​സി സം​​​ഘം സം​​​സ്ഥാ​​​ന എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ക​​​മ്മി​​​റ്റി​​​യം​​​ഗം അ​​​ഡ്വ. സ​​​രു​​​ണ്‍ മാ​​​ണി, വ​​​യ​​​നാ​​​ട് ജി​​​ല്ലാ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ പി.​​​ടി. മ​​​ന്‍സൂ​​​ര്‍, കെ. ​​​സേ​​​തു​​​മാ​​​ധ​​​വ​​​ന്‍, ബ​​​ഷീ​​​ര്‍ അ​​​ര​​​പ്പ​​​റ്റ എ​​​ന്നി​​​വ​​​ര്‍ പ​​​റ​​​ഞ്ഞു. വി​​​ദേ​​​ശ​​​ജോ​​​ലി മ​​​തി​​​യാ​​​ക്കി തി​​​രി​​​കെ എ​​​ത്തി​​​യ​​​വ​​​ര്‍, പ്ര​​​വാ​​​സ​​​ത്തി​​​ല്‍ തു​​​ട​​​രു​​​ന്ന​​​വ​​​ര്‍, എ​​​ന്‍ആ​​​ര്‍കെ എ​​​ന്നീ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ല്‍ അം​​​ശാ​​​ദാ​​​യം അ​​​ട​​​ച്ച​​​വ​​​ർക്കാ​​​ണ് പെ​​​ന്‍ഷ​​​ന്‍ മുടങ്ങിയിരിക്കുന്നത്.

നോ​​​ര്‍ക്ക കെ​​​യ​​​ര്‍ ഇ​​​ന്‍ഷ്വ​​​റ​​​ന്‍സ് പ​​​ദ്ധ​​​തി അ​​​ട്ടി​​​മ​​​റി​​​ക്കാ​​​ന്‍ സ​​​ര്‍ക്കാ​​​ര്‍ ത​​​ല​​​ത്തി​​​ല്‍ നീ​​​ക്കം ന​​​ട​​​ക്കു​​​ന്നു​​​വെ​​​ന്ന ആ​​​രോ​​​പ​​​ണം കേ​​​ര​​​ള പ്ര​​​വാ​​​സി സം​​​ഘം ഉ​​​യ​​​ര്‍ത്തു​​​ന്നു​​​ണ്ട്. 7,000 മു​​​ത​​​ല്‍ 16,000 വ​​​രെ രൂ​​​പ​​​യാ​​​യി​​​രു​​​ന്നു ഇ​​​ന്‍ഷ്വ​​​റ​​​ന്‍സ് വാ​​​ര്‍ഷി​​​ക പ്രീ​​​മി​​​യം. ഇ​​​ത് 38,000 മു​​​ത​​​ല്‍ 78,000 വ​​​രെ​​​യാ​​​ക്കി വ​​​ര്‍ധി​​​പ്പി​​​ക്കാ​​​ന്‍ നീ​​​ക്കം ന​​​ട​​​ന്നു​​​വ​​​രി​​​ക​​​യാ​​​ണ്. പ്രീ​​​മി​​​യം ഇ​​​ത്ത​​​ര​​​ത്തി​​​ല്‍ വ​​​ര്‍ധി​​​പ്പി​​​ക്കു​​​ന്ന​​​ത് അ​​​നേ​​​ക​​​ര്‍ക്ക് ഇ​​​ന്‍ഷ്വ​​​റ​​​ന്‍സ് പ​​​ദ്ധ​​​തി ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ളാ​​​കാ​​​ന്‍ ക​​​ഴി​​​യാ​​​ത്ത സാ​​​ഹ​​​ച​​​ര്യം ഒ​​​രു​​​ക്കു​​​മെ​​​ന്നു സം​​​ഘം ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ പ​​​റ​​​യു​​​ന്നു. വി​​​വി​​​ധ പ്ര​​​വാ​​​സി സാ​​​ന്ത്വ​​​ന പ​​​ദ്ധ​​​തി​​​ക​​​ള്‍ യു​​​ഡി​​​എ​​​ഫ് സ​​​ര്‍ക്കാ​​​ര്‍ അ​​​വ​​​താ​​​ള​​​ത്തി​​​ലാ​​​ക്കി​​​യെ​​​ന്ന ആ​​​രോ​​​പ​​​ണ​​​വും സം​​​ഘം ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ ഉ​​​ന്ന​​​യി​​​ക്കു​​​ന്നു​​​.

പെ​​​ന്‍ഷ​​​ന്‍ സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി വി​​​ത​​​ര​​​ണം ചെ​​​യ്യ​​​ണ​​​മെ​​​ന്ന​​​ത​​​ട​​​ക്കമുള്ളാ​​​വ​​​ശ്യ​​​ങ്ങ​​​ള്‍ ഉ​​​ന്ന​​​യി​​​ച്ച് വ്യാ​​​ഴാ​​​ഴ്ച എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലും ക​​​ള​​​ക്‌​​​ട​​​റേ​​​റ്റ് മാ​​​ര്‍ച്ചും 27, 28 തീ​​​യ​​​തി​​​ക​​​ളി​​​ല്‍ സ​​​ത്യ​​​ഗ്ര​​​ഹ​​​വും സം​​​ഘ​​​ടി​​​പ്പി​​​ക്കാ​​​ന്‍ പ്ര​​​വാ​​​സി സം​​​ഘം തീ​​​രു​​​മാ​​​നി​​​ച്ചി​​​ട്ടു​​​ണ്ട്.

Latest News

Corehub Up