Health
പകരുന്ന ഒരു രോഗമായി മഴക്കാലത്തു കൂടുതൽ പേരെ ബാധിച്ചു കാണാറുള്ളത് എ, ഇ എന്നീ വൈറസുകൾ ഉണ്ടാക്കുന്ന മഞ്ഞപ്പിത്തമാണ്.
വിശ്രമം, ആഹാരം, മരുന്ന്
പൂർണമായും വിശ്രമിക്കുക എന്നതാണ് ചികിത്സയുടെ പ്രഥമവും പ്രധാനവുമായ ഭാഗം. നല്ലപോലെ വെള്ളം കുടിക്കണം. ഇഞ്ചി ചതച്ചിട്ട് തിളപ്പിച്ച വെള്ളം ചെറുചൂടോടെ കുടിക്കുന്നതു നല്ലതാണ്.
ഡോക്ടറുടെ നിർദേശമനുസരിച്ച് ആഹാരത്തിൽ ക്രമീകരണങ്ങൾ വരുത്തണം. ഡോക്ടർ പറയുന്നതനുസരിച്ചു മാത്രമേ മരുന്നുകൾ കഴിക്കാവൂ.
ചികിത്സ
രോഗം ബാധിച്ച് ആദ്യത്തെ ഒരാഴ്ച രോഗാവസ്ഥ മുന്നോട്ടുമാത്രം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു എന്നത് മഞ്ഞപ്പിത്തത്തിൽ കാണാൻ കഴിയുന്ന ഒരു പ്രത്യേകതയാണ്.
ഈ ഒരാഴ്ച കരളിലെ കൂടുതൽ കോശങ്ങൾക്കു നാശം സംഭവിക്കും. അതിന്റെ ഫലമായി രോഗാവസ്ഥ കൂടുന്നതായി അനുഭവപ്പെടും. ഈ സമയം ചികിത്സയിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്.
അശാസ്ത്രീയ ചികിത്സയിലൂടെ പലരിലും രോഗാവസ്ഥ ഗുരുതരമാകാറുള്ളതും മരണം വരെ സംഭവിക്കാറുള്ളതും ഈ ഒരാഴ്ചക്കാലത്ത് സംഭവിക്കുന്ന അശ്രദ്ധകളുടെ അനന്തര ഫലമായിരിക്കും.
ഏറ്റവും പുതിയ അറിവുകൾ അനുസരിച്ച് മുന്നോട്ടു പോകുകയാണെങ്കിൽ മഞ്ഞപ്പിത്തം ആർക്കും ഒരു പ്രശ്നവും ഉണ്ടാക്കുകയില്ല.
സ്ഥിരം മദ്യപാനികളിൽ...
സങ്കീർണ അവസ്ഥകൾ ഉണ്ടാകാനുള്ള സാധ്യത കാണാറുള്ളത് കരളിൽ എന്തെങ്കിലും രോഗം ഉണ്ടായിട്ടുള്ളവരിലും സ്ഥിരമായി മദ്യം കുടിക്കുന്നവരിലുമാണ്.
ശുചിത്വം പാലിക്കുക, വൃത്തിയായി ജീവിക്കുക
നല്ല ആരോഗ്യശീലങ്ങൾ പഠിക്കുകയും അതനുസരിച്ചു ജീവിക്കുകയും ചെയ്യുക എന്നതാണു പകർച്ച വ്യാധികൾ വരാതിരിക്കാൻ പ്രധാനമായി ശ്രദ്ധിക്കേണ്ടത്.
ജലദോഷം, പനി, ചുമ
മഴക്കാലത്ത് ഏറ്റവും കൂടുതലായി ഏറ്റവും കൂടുതൽ പേരിൽ കാണാറുള്ള പ്രശ്നം ജലദോഷവും പനിയും ചുമയുമാണ്. അന്തരീക്ഷത്തിലെ താപനിലയിൽ പെട്ടെന്ന് സംഭവിക്കുന്ന മാറ്റമാണ് ഇങ്ങനെ സംഭവിക്കുന്നതിന് കാരണമാകുന്നത്.
കൊതുകും ഡെങ്കിയും
നാട്ടിൽ മതിലുകൾ കൂടിവരുന്നതു കാരണം മഴവെള്ളം പഴയകാലത്തെ പോലെ പൂർണമായി ഒഴുകിപ്പോകുന്നില്ല.
വെള്ളം കെട്ടി നിൽക്കുന്ന സ്ഥലങ്ങളിൽ കൊതുകുകൾ ധാരാളം ഉണ്ടാകുന്നു. കൊതുകുകളാണ് മഴക്കാലത്ത് ഡെങ്കിപ്പനിക്ക് കാരണമാകുന്നത്.
വിവരങ്ങൾക്കു കടപ്പാട്: ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ ഫോൺ - 9846073393.
Health
ജലദോഷം മുതൽ മഞ്ഞപ്പിത്തം വരെ...
മഴക്കാല രോഗങ്ങളിൽ പ്രധാനപ്പെട്ടതും സ്ത്രീ പുരുഷ ഭേദമില്ലാതെ ഏതു പ്രായത്തിലുള്ളവരെയും ബാധിക്കുന്ന ആരോഗ്യ പ്രശ്നമാണ് ജലദോഷം. തുടർച്ചയായ തുമ്മൽ, തൊണ്ടവേദന, പനി എന്നിവയാണ് ജലദോഷത്തോട് അനുബന്ധിച്ചുണ്ടാകുന്ന പ്രധാന അസ്വസ്ഥതകൾ.
ഇഞ്ചിയിട്ടു തിളപ്പിച്ച കുടിവെള്ളം
കുറച്ചുകൊല്ലങ്ങളായി മഴക്കാലം കേരളത്തിലെ ജനങ്ങൾക്ക് മഴക്കാല രോഗങ്ങളും അവയുടെ ദുരിതങ്ങളും നിറഞ്ഞതായി മാറിയിരിക്കുന്നു. പകർച്ചപ്പനികൾ ഓരോ കൊല്ലവും ഓരോ പുതിയ പേരിലാണ് ഇവിടെ പതിവായി വിരുന്നുവരുന്നത്.
മഞ്ഞപ്പിത്തം
മഞ്ഞപ്പിത്തം എല്ലാ മഴക്കാലത്തും പതിവുതെറ്റാതെ വന്ന് കുറേയേറെ പേരെ കണ്ട് സൗഹൃദം കൂടാറുണ്ട്! മൂത്രത്തിന് മഞ്ഞനിറം കാണുന്നതാണ് മഞ്ഞപ്പിത്തത്തിന്റെ പ്രഥമ ലക്ഷണം. കണ്ണിലെ വെളുത്ത ഭാഗത്തും നാവിന്റെ അടിയിലും ചർമത്തിലുമെല്ലാം മഞ്ഞനിറം എത്തുന്നതാണ്.
കരളിനെ ബാധിക്കുന്ന കാൻസർ അടക്കമുള്ള ചില രോഗങ്ങൾ, പിത്തസഞ്ചിയിലുണ്ടാകുന്ന പ്രശ്നങ്ങൾ, പിത്തനീരിന്റെ സഞ്ചാര വഴിയിലുണ്ടാകുന്ന തടസം എന്നീ വിഷയങ്ങളിലും മഞ്ഞപ്പിത്ത ലക്ഷണങ്ങൾ ആയിരിക്കും അനുഭവപ്പെടുന്നത്.
മഞ്ഞനിറം കരളിൽ അണുബാധയുടെ ഫലമായി ഉണ്ടാകുന്നതാണ്. ഈ അവസ്ഥയെയാണ് മഞ്ഞപ്പിത്തം എന്ന് പറയുന്നത്.
ഏറെയും വൈറസ് രോഗങ്ങൾ
വൈറസ്, ബാക്ടീരിയ, അമീബ, ഫംഗസ് തുടങ്ങി പല രോഗാണുക്കളും കരളിനെ ബാധിക്കുന്നതാണ്. എന്നാൽ, ഏറ്റവും കൂടുതൽ പേരിൽ ഏറ്റവും കൂടുതലായി ബാധിക്കുന്നത് വൈറസുകളാണ്.
ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ എന്നീ വൈറസുകളാണ് അവയിൽ പ്രധാനപ്പെട്ടവ. വെള്ളം, ആഹാരം എന്നിവയിലൂടെ ശരീരത്തിൽ എത്തുന്ന വൈറസുകളാണ് ഏ യും ഇ യും. ബി, സി, ഡി എന്നിവ രക്തത്തിലൂടെയും.
വിവരങ്ങൾക്കു കടപ്പാട്: ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ ഫോൺ - 9846073393.
District News
പിറവം: യുവാക്കളിൽ പോലും കാൻസർ അടക്കമുള്ള മാരകരോഗങ്ങൾ വർധിക്കുന്നത് ഏറെ ആശങ്കാജനകമാണന്ന് ശ്രേഷ്ഠ കാതോലിക്ക ജോസഫ് മാർ ബസേലിയോസ് ബാവ. നല്ലൊരു ജീവിത ശൈലി ഇനിയെങ്കിലും തെരഞ്ഞെടുക്കാൻ നമ്മൾ പ്രയത്നിക്കണം. ഇത് യുവ തലമുറയിയിലേക്ക് എത്തിക്കണമെങ്കിൽ നമ്മുടെ കൂടെ ചേർന്നു നിൽക്കുന്നവരിൽ നിന്നു തന്നെ ബോധവത്ക്കരണം തുടങ്ങണമെന്നും ബാവ പറഞ്ഞു.
ഗ്ലോബൽ മില്ലെറ്റ്സ് ഫൗണ്ടേഷനും സസ്റ്റെയിനബിൾ ഡെവലപ്മെന്റ് ഫോറവും ചേർന്ന് രാമമംഗലം ഊരമനയിൽ മേൽ മാന ഗാർഡൻസിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ അന്തർദേശീയ മെഡിക്കൽ ഓങ്കോളജിസ്റ്റ് ഡോ. അജു മാത്യു മുഖ്യ പ്രഭാഷണം നടത്തി. സെമിനാറിൽ പാലാ മാർ സ്ലീവ മെഡിസിറ്റിയിലെ ഓർത്തോ വിഭാഗം മേധാവി ഡോ. മാത്യു ഏബ്രഹാം അധ്യക്ഷത വഹിച്ചു. ഡോ. കെ.എം. ജോർജ് , ഡോ. പി.ഒ. ഏബ്രഹാം, ജേക്കബ് തുമ്പയിൽ, അഡ്വ. തോമസ് പോൾ, സുനിൽ കുമാർ മാത്യൂസ് ഇടയത്ത്, ആന്റണി മാത്യൂസ്, എ.എം. മുഹമ്മദ് ഐപിഎസ്, ഡോ. എ.പി. എൽദോ, ജോളി ഏബ്രാഹം, ലീലാമ്മ വർഗീസ് എന്നിവർ പ്രസംഗിച്ചു.