x
ad
Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ​ക്കെ​തി​രേ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ


Published: June 18, 2026 11:20 PM IST | Updated: June 18, 2026 11:20 PM IST

ചെ​റു​തോ​ണി: വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും വാ​ഴ​ത്തോ​പ്പ് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തിന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ​ക്കെ​തി​രേ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ ന​ട​ത്തി. ഷി​ഗെ​ല്ല, എ​ച്ച്‌ വ​ൺ എ​ൻ വ​ൺ, എ​ലി​പ്പ​നി, ഡെ​ങ്കി​പ്പ​നി തു​ട​ങ്ങി​യ പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ​ക്കും മ​റ്റ് കൊ​തു​കുജ​ന്യ-​ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ൾ​ക്കു​മെ​തി​രേ പ്ര​തി​രോ​ധം തീ​ർ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സെ​മി​നാ​ർ ന​ട​ത്തി​യ​ത്.

ത​ടി​യ​മ്പാ​ട് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ന്ന ബോ​ധ​വ​ത്കര​ണ പ​രി​പാ​ടി വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സെ​ലി​ൻ വി​ൽ​സ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ഷോ​ബി ജെ​യ്സ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വാ​ഴ​ത്തോ​പ്പ് കു​ടും​ബാ​രോ​ഗ്യകേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ആ​ൽ​ബ​ർ​ട്ട് ജെ. ​തോ​ട്ടു​പാ​ട്ട് രോ​ഗ​പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ളെ​ക്കു​റി​ച്ച് ക്ലാ​സ് ന​യി​ച്ചു. ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ, ഏ​കാ​രോ​ഗ്യ വോ​ള​ണ്ടി​യ​ർ​മാ​ർ, ആ​ശാപ്ര​വ​ർ​ത്ത​ക​ർ, മ​റ്റ് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : diseases Nattuvishesham District News

Recent News

Corehub Up