ഞാനിപ്പോൾ കീം പരീക്ഷയെഴുതി ബിടെക് അഡ്മിഷനു തയാറെടുക്കുകയാണ്. കേരളത്തിലെ ചില എൻജിനിയറിംഗ് കോളജുകളുടെ ഒഫീഷ്യൽ സൈറ്റുകളിൽ എൻബിഎ (NBA) ആക്രഡിറ്റഡ് കോളജുകൾ എന്ന് കാണുന്നു. എന്താണ് എൻബിഎ അക്രഡിറ്റേഷൻ? എൻബിഎ അക്രഡിറ്റഡ് കോളജുകളിൽ പഠിക്കുന്നതുകൊണ്ട് മേന്മകൾ എന്തെങ്കിലുമുണ്ടോ? ഞാനിപ്പോൾ കീം പരീക്ഷയെഴുതി ബിടെക് അഡ്മിഷനു തയാറെടുക്കുകയാണ്. കേരളത്തിലെ ചില എൻജിനിയറിംഗ് കോളജുകളുടെ ഒഫീഷ്യൽ സൈറ്റുകളിൽ എൻബിഎ (NBA) ആക്രഡിറ്റഡ് കോളജുകൾ എന്ന് കാണുന്നു. എന്താണ് എൻബിഎ അക്രഡിറ്റേഷൻ? എൻബിഎ അക്രഡിറ്റഡ് കോളജുകളിൽ പഠിക്കുന്നതുകൊണ്ട് മേന്മകൾ എന്തെങ്കിലുമുണ്ടോ?-
സുബൈദ സൈദ് മുഹമ്മദ്, തൊടുപുഴ
നമ്മുടെ രാജ്യത്തെ എൻജിനിയറിംഗ്/മാനേജ്മെന്റ്/ഫാർമസി/ട്രാവൽ ആൻഡ് ടൂറിസം തുടങ്ങിയ പ്രോഗ്രാമുകൾക്ക് അക്രഡിറ്റേഷൻ നൽകുന്ന രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട അക്രഡിറ്റേഷൻ ബോഡിയാണ് എൻബിഎ (ദ നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷൻ).
എൻബിഎയുടെ പ്രധാന ഉദ്ദേശ്യ ലക്ഷ്യങ്ങൾ
● രാജ്യത്തെ ടെക്നിക്കൽ എഡ്യൂക്കേഷനുമായി ബന്ധപ്പെട്ട പ്രോഗ്രാമുകളുടെ നിലവാരം നിശ്ചയിക്കുക.
● നിലവാരം നിശ്ചയിക്കുന്നതിനു കൃത്യവും ശാസ്ത്രീയവുമായ ടൂളുകളും മറ്റ് അനുബന്ധ വിലയിരുത്തൽ നിയമങ്ങളും രൂപീകരിക്കുക.
● സ്ഥാപനങ്ങളുടെ എക്സലൻസ് തിട്ടപ്പെടുത്തി വിദേശത്തും സ്വദേശത്തും ഇത്തരം കോഴ്സുകളുടെ പ്രാധാന്യം മനസിലാക്കിക്കൊടുക്കൽ.
● ടെക്നിക്കൽ സ്ഥാപനങ്ങളുടെ വിദ്യാഭ്യാസ നിലവാരമുയർത്താൻ ഇൻഡസ്ട്രിയുമായി ബന്ധമുള്ള ടെക്നിക്കൽ പഠനത്തിനു ഗുണഭോക്താക്കളായി മാറുന്ന ആളുകളുടെയും സ്ഥാപനങ്ങളുടെയും അഭിപ്രായങ്ങൾ കൂടി ആരാഞ്ഞ് അവയെ മികവുള്ളതാക്കുക.
ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം എൻബിഎ അക്രഡിറ്റേഷൻ എന്നു പറയുന്നത് ഒരു സ്ഥാപനത്തിനു കിട്ടുന്ന അക്രഡിറ്റേഷൻ അല്ല. മറിച്ച് ആ സ്ഥാപനത്തിൽ ഓഫർ ചെയ്യുന്ന പ്രോഗ്രാമുകളിൽ ഡിപ്ലോമ/ബിരുദ/ബിരുദാനന്തര പ്രോഗ്രാമുകൾക്ക് ഒറ്റയ്ക്ക് ലഭിക്കുന്ന അക്രഡിറ്റേഷൻ ആണ്. ഈ അക്രഡിറ്റേഷൻ ലഭിക്കുന്നതോടെ സ്ഥാപനം ഓഫർ ചെയ്യുന്ന പ്രോഗ്രാമിന് ഉയർന്ന നിലവാരവും മേന്മയുമുണ്ട് എന്നാണ് സൂചിപ്പിക്കുക.
ഇതുപ്രകാരം ഒരു സ്ഥാപനത്തിലെ ഏതെങ്കിലും പ്രോഗ്രാമിന് എൻബിഎ അക്രഡിറ്റേഷൻ ഉണ്ട് എന്നു കണ്ടാൽ പ്രസ്തുത പ്രോഗ്രാം അന്തർദേശീയ നിലവാരത്തിലുള്ളതാണന്ന കാര്യം ഉറപ്പായി. ഇത്തരം പ്രോഗ്രാമുകൾ പഠിച്ചു പാസായിട്ടുള്ള ആൾക്ക് വിവിധ രാജ്യങ്ങളിൽ ഉപരിപഠനത്തിനും തൊഴിലുമായി ശ്രമം നടത്തുമ്പോൾ മുൻഗണന ലഭിക്കും.
അഡ്വ. ബാബു പള്ളിപ്പാട്ട്
കരിയർ ഗൈഡ്
9496181703
([email protected])