x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സർവകലാശാലാ സംശയം


Published: July 5, 2026 10:43 PM IST | Updated: July 5, 2026 10:45 PM IST

പ്രതീകാത്മക ചിത്രം

ഞാ​നി​പ്പോ​ൾ കീം ​പ​രീ​ക്ഷ​യെ​ഴു​തി ബി​ടെ​ക് അ​ഡ്മി​ഷ​നു ത​യാ​റെ​ടു​ക്കു​ക​യാ​ണ്. കേ​ര​ള​ത്തി​ലെ ചി​ല എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജു​ക​ളു​ടെ ഒ​ഫീ​ഷ്യ​ൽ സൈ​റ്റു​ക​ളി​ൽ എ​ൻ​ബി​എ (NBA) ആ​ക്ര​ഡി​റ്റ​ഡ് കോ​ള​ജു​ക​ൾ എ​ന്ന് കാ​ണു​ന്നു. എ​ന്താ​ണ് എ​ൻ​ബി​എ അ​ക്ര​ഡി​റ്റേ​ഷ​ൻ? എ​ൻ​ബി​എ അ​ക്ര​ഡി​റ്റ​ഡ് കോ​ള​ജു​ക​ളി​ൽ പ​ഠി​ക്കു​ന്ന​തു​കൊ​ണ്ട് മേ​ന്മ​ക​ൾ എ​ന്തെ​ങ്കി​ലു​മു​ണ്ടോ? ഞാ​നി​പ്പോ​ൾ കീം ​പ​രീ​ക്ഷ​യെ​ഴു​തി ബി​ടെ​ക് അ​ഡ്മി​ഷ​നു ത​യാ​റെ​ടു​ക്കു​ക​യാ​ണ്. കേ​ര​ള​ത്തി​ലെ ചി​ല എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജു​ക​ളു​ടെ ഒ​ഫീ​ഷ്യ​ൽ സൈ​റ്റു​ക​ളി​ൽ എ​ൻ​ബി​എ (NBA) ആ​ക്ര​ഡി​റ്റ​ഡ് കോ​ള​ജു​ക​ൾ എ​ന്ന് കാ​ണു​ന്നു. എ​ന്താ​ണ് എ​ൻ​ബി​എ അ​ക്ര​ഡി​റ്റേ​ഷ​ൻ? എ​ൻ​ബി​എ അ​ക്ര​ഡി​റ്റ​ഡ് കോ​ള​ജു​ക​ളി​ൽ പ​ഠി​ക്കു​ന്ന​തു​കൊ​ണ്ട് മേ​ന്മ​ക​ൾ എ​ന്തെ​ങ്കി​ലു​മു​ണ്ടോ?-

സു​ബൈ​ദ സൈ​ദ് മു​ഹ​മ്മ​ദ്, തൊ​ടു​പു​ഴ

ന​മ്മു​ടെ രാ​ജ്യ​ത്തെ എ​ൻ​ജി​നി​യ​റിം​ഗ്/​മാ​നേ​ജ്മെ​ന്‍റ്/​ഫാ​ർ​മ​സി/​ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം തു​ട​ങ്ങി​യ പ്രോ​ഗ്രാ​മു​ക​ൾ​ക്ക് അ​ക്ര​ഡി​റ്റേ​ഷ​ൻ ന​ൽ​കു​ന്ന രാ​ജ്യ​ത്തെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട അ​ക്ര​ഡി​റ്റേ​ഷ​ൻ ബോ​ഡി​യാ​ണ് എ​ൻ​ബി​എ (ദ ​നാ​ഷ​ണ​ൽ ബോ​ർ​ഡ് ഓ​ഫ് അ​ക്ര​ഡി​റ്റേ​ഷ​ൻ).

എ​ൻ​ബി​എ​യു​ടെ പ്ര​ധാ​ന ഉ​ദ്ദേ​ശ്യ ല​ക്ഷ്യ​ങ്ങ​ൾ

● രാ​ജ്യ​ത്തെ ടെ​ക്നി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്രോ​ഗ്രാ​മു​ക​ളു​ടെ നി​ല​വാ​രം നി​ശ്ച​യി​ക്കു​ക.

● നി​ല​വാ​രം നി​ശ്ച​യി​ക്കു​ന്ന​തി​നു കൃ​ത്യ​വും ശാ​സ്ത്രീ​യ​വു​മാ​യ ടൂ​ളു​ക​ളും മ​റ്റ് അ​നു​ബ​ന്ധ വി​ല​യി​രു​ത്ത​ൽ നി​യ​മ​ങ്ങ​ളും രൂ​പീ​ക​രി​ക്കു​ക.

● സ്ഥാ​പ​ന​ങ്ങ​ളു​ടെ എ​ക്സ​ല​ൻ​സ് തി​ട്ട​പ്പെ​ടു​ത്തി വി​ദേ​ശ​ത്തും സ്വ​ദേ​ശ​ത്തും ഇ​ത്ത​രം കോ​ഴ്സു​ക​ളു​ടെ പ്രാ​ധാ​ന്യം മ​ന​സി​ലാ​ക്കിക്കൊ​ടു​ക്ക​ൽ.

● ടെ​ക്നി​ക്ക​ൽ സ്ഥാ​പ​ന​ങ്ങ​ളു​ടെ വി​ദ്യാ​ഭ്യാ​സ നി​ല​വാ​ര​മു​യ​ർ​ത്താ​ൻ ഇ​ൻ​ഡ​സ്ട്രി​യു​മാ​യി ബ​ന്ധ​മു​ള്ള ടെ​ക്നി​ക്ക​ൽ പ​ഠ​ന​ത്തി​നു ഗു​ണ​ഭോ​ക്താ​ക്ക​ളാ​യി മാ​റു​ന്ന ആ​ളു​ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും അ​ഭി​പ്രാ​യ​ങ്ങ​ൾ കൂ​ടി ആ​രാ​ഞ്ഞ് അ​വ​യെ മി​ക​വു​ള്ള​താ​ക്കു​ക.

ഇ​വി​ടെ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യം എ​ൻ​ബി​എ അ​ക്ര​ഡി​റ്റേ​ഷ​ൻ എ​ന്നു പ​റ​യു​ന്ന​ത് ഒ​രു സ്ഥാ​പ​ന​ത്തി​നു കി​ട്ടു​ന്ന അ​ക്ര​ഡി​റ്റേ​ഷ​ൻ അ​ല്ല. മ​റി​ച്ച് ആ ​സ്ഥാ​പ​ന​ത്തി​ൽ ഓ​ഫ​ർ ചെ​യ്യു​ന്ന പ്രോ​ഗ്രാ​മു​ക​ളി​ൽ ഡി​പ്ലോ​മ/​ബി​രു​ദ/​ബി​രു​ദാ​ന​ന്ത​ര പ്രോ​ഗ്രാ​മു​ക​ൾ​ക്ക് ഒ​റ്റ​യ്ക്ക് ല​ഭി​ക്കു​ന്ന അ​ക്ര​ഡി​റ്റേ​ഷ​ൻ ആ​ണ്. ഈ ​അ​ക്ര​ഡി​റ്റേ​ഷ​ൻ ല​ഭി​ക്കു​ന്ന​തോ​ടെ സ്ഥാ​പ​നം ഓ​ഫ​ർ ചെ​യ്യു​ന്ന പ്രോ​ഗ്രാ​മി​ന് ഉ​യ​ർ​ന്ന നി​ല​വാ​ര​വും മേ​ന്മ​യു​മു​ണ്ട് എ​ന്നാ​ണ് സൂ​ചി​പ്പി​ക്കു​ക.

ഇ​തു​പ്ര​കാ​രം ഒ​രു സ്ഥാ​പ​ന​ത്തി​ലെ ഏ​തെ​ങ്കി​ലും പ്രോ​ഗ്രാ​മി​ന് എ​ൻ​ബി​എ അ​ക്ര​ഡി​റ്റേ​ഷ​ൻ ഉ​ണ്ട് എ​ന്നു ക​ണ്ടാ​ൽ പ്ര​സ്തു​ത പ്രോ​ഗ്രാം അ​ന്ത​ർ​ദേ​ശീ​യ നി​ല​വാ​ര​ത്തി​ലു​ള്ള​താ​ണ​ന്ന കാ​ര്യം ഉ​റ​പ്പാ​യി. ഇ​ത്ത​രം പ്രോ​ഗ്രാ​മു​ക​ൾ പ​ഠി​ച്ചു പാ​സാ​യി​ട്ടു​ള്ള ആ​ൾ​ക്ക് വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ ഉ​പ​രി​പ​ഠ​ന​ത്തി​നും തൊ​ഴി​ലു​മാ​യി ശ്ര​മം ന​ട​ത്തു​മ്പോ​ൾ മു​ൻ​ഗ​ണ​ന ല​ഭി​ക്കും.

അഡ്വ. ബാബു പള്ളിപ്പാട്ട്
കരിയർ ഗൈഡ്
9496181703
([email protected])

Tags : University doubt

Recent News

Corehub Up