Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Edmonton

America

എഡ്മന്‍റണിൽ ഓഫാബി പുതിയ ഔട്ട്‌ലെറ്റ് ആരംഭിച്ചു

എ​ഡ്മ​ന്‍റ​ൺ: കാ​ന​ഡ​യി​ലെ പ്ര​മു​ഖ ഫു​ഡ് ബ്രാ​ൻ​ഡാ​യ "ഓ​ഫാ​ബി - ഫ്ലേ​വേ​ഴ്സ് ഓ​ഫ് ആ​ൽ​ബ​ർ​ട്ട' ത​ങ്ങ​ളു​ടെ പു​തി​യ ഔ​ട്ട്‌​ലെ​റ്റ് എ​ഡ്മ​ന്‍റ​ണി​ലെ 937 Parsons Rd SW unit a (Mind Makers Preschool-ന് ​സ​മീ​പം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.

പു​ത്ത​ൻ ഔ​ട്ട്‌​ലെ​റ്റി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും സു​ഹൃ​ത്തു​ക്ക​ൾ​ക്കു​മാ​യി പ്ര​ത്യേ​ക ക്ഷ​ണം പു​റ​ത്തു​വി​ട്ടി​ട്ടു​ള്ള ക​മ്പ​നി, പു​തി​യ ശാ​ഖ​യു​ടെ തു​ട​ക്കം ആ​ഘോ​ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ആ​ക​ർ​ഷ​ക​മാ​യ ഡി​സ്കൗ​ണ്ടു​ക​ളും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ഈ ​പ്ര​ത്യേ​ക ക്ഷ​ണ​ക്ക​ത്ത് കാ​ണി​ക്കു​ന്ന​വ​ർ​ക്ക് ത​ങ്ങ​ളു​ടെ ഓ​ർ​ഡ​റു​ക​ളി​ൽ 20 ശ​ത​മാ​നം ഇ​ള​വ് ല​ഭി​ക്കു​ന്ന​താ​ണ്. ഈ ​മാ​സം 30 വ​രെ മാ​ത്ര​മാ​യി​രി​ക്കും ഈ ​ആ​നു​കൂ​ല്യം ല​ഭ്യ​മാ​കു​ക.

എ​ന്നാ​ൽ ഈ ​ഓ​ഫ​ർ മ​റ്റ് ഓ​ഫ​റു​ക​ളു​മാ​യി കൂ​ട്ടി​ച്ചേ​ർ​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും ഓ​ഫ​ർ ക്ലെ​യിം ചെ​യ്യു​ന്ന​തി​നാ​യി ഉ​പ​ഭോ​ക്താ​ക്ക​ൾ ഈ ​ഇ​ൻ​വി​റ്റേ​ഷ​ൻ കൂ​പ്പ​ൺ കൂ​ടെ ക​രു​തേ​ണ്ട​താ​ണെ​ന്നും മാ​നേ​ജ്‌​മെ​ന്‍റ് അ​റി​യി​ച്ചി​ട്ടു​ണ്ട്.

പു​തി​യ ഔ​ട്ട്‌​ലെ​റ്റി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ളി​ൽ പ​ങ്കു​ചേ​രാ​നും ഓ​ഫാ​ബി​യു​ടെ വേ​റി​ട്ട രു​ചി​ക്കൂ​ട്ടു​ക​ൾ ആ​സ്വ​ദി​ക്കാ​നും മാ​നേ​ജ്‌​മെ​ന്‍റ് ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി അ​റി​യി​ച്ചു.

NRI

എ​ഡ്മി​ന്‍റ​ണി​ൽ "കാ​തോ​രം ലൈ​വ് ഇ​ൻ ക​ൺ​സ​ർ​ട്ട്' അ​ര​ങ്ങേ​റി

എ​ഡ്മി​ന്‍റ​ൺ: വൈ​റ്റ് ഔ​ൾ പ്രൊ​ഡ​ക്ഷ​ൻ​സ് അ​വ​ത​രി​പ്പി​ച്ച "കാ​തോ​രം - ലൈ​വ് ഇ​ൻ ക​ൺ​സ​ർ​ട്ട്' സെ​ന്‍റ് ബേ​സി​ൽ​സ് ക​ൾ​ച്ച​റ​ൽ സെ​ന്‍റ​റി​ൽ വി​ജ​യ​ക​ര​മാ​യി അ​ര​ങ്ങേ​റി. പ്രേ​ക്ഷ​ക​രി​ൽ നി​ന്നും മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് സം​ഗീ​ത സ​ന്ധ്യ​ക്ക് ല​ഭി​ച്ച​ത്.

കാ​തോ​രം മ്യൂ​സി​ക് ക്ല​ബി​ലെ ആ​റ് സം​ഗീ​ത​ജ്ഞ​രും 13 ഗാ​യ​ക​രും ചേ​ർ​ന്ന് അ​വ​ത​രി​പ്പി​ച്ച ഈ ​സം​ഗീ​ത​ത​പ​സ് പ്രേ​ക്ഷ​ക​രു​ടെ ഹൃ​ദ​യം കീ​ഴ​ട​ക്കി. മി​ക​ച്ച ശ​ബ്ദ​സം​വി​ധാ​ന​വും മ​നോ​ഹ​ര​മാ​യ ലൈ​റ്റിം​ഗ് സം​വി​ധാ​ന​വും വേ​ദി​യു​ടെ സ​മ​ഗ്ര​മാ​യ ആം​ബി​യ​ൻ​സും പ​രി​പാ​ടി​യു​ടെ നി​ല​വാ​രം ഉ​യ​ർ​ത്തി.

ഇ​തെ​ല്ലാം ഒ​രു​ക്കി​യ​ത് വൈ​റ്റ് ഔ​ൾ പ്രൊ​ഡ​ക്ഷ​ൻ​സ് ആ​യി​രു​ന്നു. പ​രി​പാ​ടി വി​ജ​യ​ക​ര​മാ​ക്കാ​ൻ സ​ഹ​ക​രി​ച്ച എ​ല്ലാ സ്പോ​ൺ​സ​ർ​മാ​ർ​ക്കും സാ​ങ്കേ​തി​ക സം​ഘ​ത്തി​നും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ​ക്കും പ്രേ​ക്ഷ​ക​ർ​ക്കും സം​ഘാ​ട​ക​ർ ന​ന്ദി അ​റി​യി​ച്ചു.

സം​ഗീ​ത​ത്തെ സ്നേ​ഹി​ക്കു​ന്ന സ​മൂ​ഹ​ത്തി​ന് ഇ​നി​യും കൂ​ടു​ത​ൽ മി​ക​ച്ച പ​രി​പാ​ടി​ക​ൾ സ​മ്മാ​നി​ക്കു​മെ​ന്ന് കാ​തോ​രം മ്യൂ​സി​ക് ക്ല​ബും വൈ​റ്റ് ഔ​ൾ പ്രൊ​ഡ​ക്ഷ​ൻ​സും അ​റി​യി​ച്ചു.

 

NRI

എ​ഡ്മി​ന്‍റ​ൺ എ​ക്യു​മെ​നി​ക്ക​ൽ ഫെ​ലോ​ഷി​പ്പി​ന്‍റെ "ക്രി​സ്ബെ​ൽ​സ് 2025' 26ന്

എ​ഡ്മി​ന്‍റ​ൺ: കാ​ന​ഡ​യി​ലെ എ​ഡ്മി​ന്‍റ​ണി​ലെ വി​വി​ധ കേ​ര​ള ക്രൈ​സ്ത​വ സ​ഭ​ക​ളു​ടെ ഐ​ക്യ​വേ​ദി​യാ​യ എഡ്മിന്‍റൺ എ​ക്യു​മെ​നി​ക്ക​ൽ ഫെ​ലോ​ഷി​പ്പ് (ഇ​ഇഎ​ഫ്) അ​തി​ന്‍റെ പ​ത്താം വാ​ർ​ഷി​ക​ത്തി​ന്‍റെ നി​റ​വി​ൽ.

2015-ൽ ​കേ​ര​ള​ത്തി​ലെ ഏ​ഴ് അ​പ്പ​സ്തോ​ലി​ക സ​ഭ​ക​ളി​ൽ നി​ന്നു​ള്ള വി​ശ്വാ​സി​ക​ൾ ഒ​ത്തു​ചേ​ർ​ന്ന് രൂ​പീ​ക​രി​ച്ച ഈ ​കൂ​ട്ടാ​യ്മ, ക​ഴി​ഞ്ഞ ഒ​രു പ​തി​റ്റാ​ണ്ടി​നി​ടെ എ​ഡ്മ​ന്‍റ​ണി​ലെ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, ആ​ത്മീ​യ മ​ണ്ഡ​ല​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ​മാ​യ സാ​ന്നി​ധ്യ​മാ​യി മാ​റി.

സ​ഭ​ക​ൾ ത​മ്മി​ലു​ള്ള ഐ​ക്യം ഊ​ട്ടി​യു​റ​പ്പി​ക്കു​ന്ന​തി​നൊ​പ്പം, വി​ശ്വാ​സി​ക​ളു​ടെ വ​ള​ർ​ച്ച ല​ക്ഷ്യ​മാ​ക്കി വ​ർ​ഷം​തോ​റും സം​ഘ​ടി​പ്പി​ക്കു​ന്ന ആ​ത്മീ​യ പ​രി​പാ​ടി​ക​ളും ക്രി​സ്മ​സ് സം​ഗ​മ​ങ്ങ​ളും എ​ഡ്മിന്‍റൺ മ​ല​യാ​ളി​ക​ളു​ടെ പ്ര​വാ​സി ജീ​വി​ത​ത്തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ക്കു​ന്നു​ണ്ട്.

പ​ത്താം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന വാ​ർ​ഷി​ക ക്രി​സ്മ​സ് സം​ഗ​മം "ക്രി​സ്ബെ​ൽ​സ് 2025' ഡി​സം​ബ​ർ 26ന് 50-ാം ​സ്ട്രീ​റ്റി​ലെ മി​റേ​ജ് ബാ​ങ്ക്വ​റ്റ് ഹാ​ളി​ൽ ന​ട​ക്കും. ഫോ​ർ​ട്ട് സ​സ്‌​കാ​ച്വ​ൻ എംപി ഗാ​ർ​നെ​റ്റ് ജീ​നി​യ​സ് ആ​ഘോ​ഷ​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും.

അ​തോ​ടൊ​പ്പം ഫെ​ലോ​ഷി​പ്പി​ന്‍റെ പു​തി​യ വെ​ബ്സൈ​റ്റി​ന്‍റെ പ്ര​കാ​ശ​ന​വും അ​ദ്ദേ​ഹം നി​ർ​വഹി​ക്കും. എ​ഡ്മി​ന്‍റ​ൺ എ​ക്യു​മെ​നി​ക്ക​ൽ ഫെ​ലോ​ഷി​പ്പ് പ്ര​സി​ഡ​ന്‍റ് റ​വ. തോ​മ​സ് പൂ​തി​യോ​ട്ട് ക്രി​സ്മ​സ് സ​ന്ദേ​ശം ന​ൽ​കും. വാ​ർ​ഷി​കാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച്, വി​വാ​ഹ​ജീ​വി​ത​ത്തി​ൽ സു​വ​ർ​ണ ജൂ​ബി​ലി പി​ന്നി​ട്ട ദ​മ്പ​തി​ക​ളെ ച​ട​ങ്ങി​ൽ പ്ര​ത്യേ​ക​മാ​യി ആ​ദ​രി​ക്കും.

ദാ​മ്പ​ത്യ​ജീ​വി​ത​ത്തി​ന്‍റെ അ​ര​നൂ​റ്റാ​ണ്ട് പി​ന്നി​ടു​ന്ന ദ​മ്പ​തി​ക​ൾ​ക്ക് ന​ൽ​കു​ന്ന ഈ ​ആ​ദ​ര​വ് ഇ​ത്ത​വ​ണ​ത്തെ പ​രി​പാ​ടി​യു​ടെ മു​ഖ്യ ആ​ക​ർ​ഷ​ണ​മാ​ണ്. വി​വി​ധ സ​ഭ​ക​ളി​ൽ നി​ന്നു​ള്ള വി​ശ്വാ​സി​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന ക​ലാ​പ​രി​പാ​ടി​ക​ളും ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മാ​റ്റു​കൂ​ട്ടും.

എ​ഡ്മി​ന്‍റ​ൺ എ​ക്യു​മെ​നി​ക്ക​ൽ ഫെ​ലോ​ഷി​പ്പ് മാ​നേ​ജിംഗ് ക​മ്മി​റ്റി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ആ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി വ​രു​ന്ന​താ​യി സെ​ക്ര​ട്ട​റി ഫാ. ​സെ​റാ പോ​ൾ, ട്ര​ഷ​റ​ർ ഫാ. ​മാ​ത്യു പി. ​ജോ​സ​ഫ്, ക​ൺ​വീ​ന​ർ ഡീ​ക്ക​ൺ തോ​മ​സ് കു​രു​വി​ള എ​ന്നി​വ​ർ അ​റി​യി​ച്ചു.

NRI

എ​ഡ്മ​ന്‍റ​ൺ സെ​ന്‍റ് ജേ​ക്ക​ബ്സ് പ​ള്ളി​യു​ടെ ഇ​ട​വ​ക​ദി​നം ഗം​ഭീ​ര​മാ​യി

എ​ഡ്മ​ന്‍റ​ൺ: സെ​ന്‍റ് ജേ​ക്ക​ബ്സ് യാ​ക്കോ​ബാ​യ സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യു​ടെ വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി എ​ഡ്മ​ന്‍റ്ൺ നോ​ർ​ത്ത് ഗേ​റ്റ് ല​യ​ൺ​സ് റി​ക്രി​യേ​ഷ​ൻ സെ​ന്‍റ​റി​ൽ വ​ച്ച് ഇ​ട​വ​ക ദി​നം ആ​ച​രി​ച്ചു.

ഇ​ട​വ​ക​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ഇ​ട​വ​ക സെ​ക്ര​ട്ട​റി ജോ​ർ​ജി ചെ​റി​യാ​ൻ വ​ർ​ഗീ​സ് വ​ലി​യ​വീ​ട്ടി​ൽ സ്വാ​ഗ​തം ആ​ശം​സി​ച്ചു. ഇ​ട​വ​ക വി​കാ​രി ഫാ. ​തോ​മ​സ് പൂ​തി​യോ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ൽ​ബ​ർ​ട്ട പ്രൊ​വി​ൻ​ഷ്യ​ൽ ഗ​വ​ൺ​മെ​ന്‍റി​ലെ മ​ന്ത്രി ഡെ​ൽ നെ​ല്ലി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഓ​റി​യ​ന്‍റ​ൽ ഓ​ർ​ത്ത​ഡോ​ക്സ് കൂ​ട്ടാ​യ്മ​യി​ൽ​പ്പെ​ട്ട കോ​പ്റ്റി​ക് ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യി​ലെ ഫാ. ​റ​വീ​സ് റാ​ഫൈ​ൽ, എ​ത്യോ​പ്യ​ൻ തൗ​ഹീ​ദോ ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യി​ലെ ഫാ. ​ഹാ​ലേ​മ​റി​യം ല​കേ​വ് ബെ​ല, എ​ഡ്മ​ന്‍റ​ൺ കാ​ത്ത​ലി​ക് റി​ലീ​ജി​യ​സ് സ്റ്റ​ഡീ​സ് ഡ​യ​റ​ക്ട​ർ സാ​ന്ദ്ര ട​ല്ല​റി​ക്കോ എ​ന്നി​വ​ർ ആ​ശം​സ പ്ര​സം​ഗം ന​ട​ത്തി.

 

Latest News

Corehub Up