എഡ്മിന്റൺ: ചിത്രരചനയും കുസൃതി ചോദ്യങ്ങളുമായി കാനഡയിലെ എഡ്മിന്റണിലെ വനിതാ ദിനാഘോഷം. അസോസിയേഷന് ഫോര്‍ സോഷ്യല്‍ സര്‍വീസസ് എഡ്യൂക്കേഷന്‍ ആന്‍ഡ് ട്രെയിനിംഗ് (അസെറ്റ്) ആല്‍ബെര്‍ട്ടയുടെ നേതൃത്വത്തിലാണ് വനിതാ ദിനാഘോഷം നടന്നത്.
മഞ്ജു സാംസണ് അവതാരകയായിരുന്ന ഈ പരിപാടി ആല്‍ബെര്‍ട്ടയിലെ ആദ്യകാല മലയാളികളായ അന്നമ്മ എബ്രഹാം, റേച്ചല്‍ മാത്യു, രാജമ്മാള്‍ റാം എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. കാനഡയിലെ 60 വര്‍ഷത്തെ ജീവിതയാത്രയും കുടിയേറ്റ അനുഭവങ്ങളും അവര്‍ പങ്കുവച്ചു.
പരിപാടിയുടെ സ്പോണ്സര് ഡെസ എഡിസണ് അവാര്‍ഡുകള്‍ കൈമാറി. തുടര്‍ന്ന് ചിത്രരചനയും കുസൃതി ചോദ്യങ്ങളും ഉള്‍പ്പെടുത്തി നടത്തിയ സംവേദനാത്മക സെഷനുകളും പരിപാടികളും സംഘടിപ്പിച്ചു.

സ്ത്രീകളുടെ മാനസിക ആരോഗ്യം, സ്വയം പരിചരണം, ശിശു പരിപാലനം എന്നീ വിഷയങ്ങളില്‍ തുറന്ന ചര്‍ച്ചക്കുള്ള ഒരിടമായി പരിപാടി മാറി.
സൈക്കോളജിസ്റ്റ് നയന നാരായണന്, സാമൂഹ്യപ്രവര്‍ത്തകരായ ഡോ. റിന്‍സി സെബാസ്റ്റ്യന്‍, ബിയ ബാബു, നഴ്സ് ജെസി ജയകൃഷ്ണന് എന്നിവര്‍ പാനലിസ്റ്റുകളായ ചര്‍ച്ചയില്‍ ഡോ. അനു സ്റ്റെല്ല മാത്യൂസ്, സാമൂഹ്യ പ്രവര്‍ത്തക അമ്പിളി റോസ് എന്നിവര്‍ മോഡറേറ്റര്‍മാരായി.
എഡ്മിന്റണിലെ മലയാളികളുടെ ഇടയില്‍ ആദ്യമായാണ് ഒരു വനിതാ ദിനാഘോഷം സംഘടിപ്പിച്ചത്.
Tags : womens day celebration edmonton canada