x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​സ​റ്റ് ആ​ൽ​ബ​ർ​ട്ട എ​ഡ്മി​ന്‍റ​ണി​ൽ വ​നി​താ ദി​നാ​ഘോ​ഷം ന​ട​ത്തി


Published: March 19, 2026 01:04 PM IST | Updated: March 19, 2026 01:04 PM IST

എ​ഡ്മി​ന്‍റ​ൺ: അ​സോ​സി​യേ​ഷ​ൻ ഫോ​ർ സോ​ഷ്യ​ൽ സെ​ർ​വീ​സ​സ്, എ​ഡ്യൂ​ക്കേ​ഷ​ൻ ആ​ൻ​ഡ് ട്രെ​യി​നിം​ഗ് (അ​സെ​റ്റ്) ആ​ൽ​ബെ​ർ​ട്ട​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ർ​ച്ച് എ​ട്ടി​ന് എ​ഡ്മ​ന്‍റ​ണി​ൽ അ​ന്താ​രാ​ഷ്ട്ര വ​നി​താ ദി​നം ആ​ഘോ​ഷി​ച്ചു.

മ​ഞ്ജു സാം​സ​ൺ അ​വ​താ​ര​ക​യാ​യി​രു​ന്ന ഈ ​പ​രി​പാ​ടി ആ​ൽ​ബെ​ർ​ട്ട​യി​ലെ ആ​ദ്യ​കാ​ല മ​ല​യാ​ളി​ക​ളാ​യ അ​ന്ന​മ്മ എ​ബ്ര​ഹാം, റേ​ച്ച​ൽ മാ​ത്യു, രാ​ജ​മ്മാ​ൾ റാം ​എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു.

 

K-Rail Survey

കാ​ന​ഡ​യി​ലെ അ​റു​പ​തോ​ളം വ​ർ​ഷ​ത്തെ ജീ​വി​ത​യാ​ത്ര​യും, ആ​ദ്യ കാ​ല കു​ടി​യേ​റ്റ അ​നു​ഭ​വ​ങ്ങ​ളും അ​വ​ർ പ​ങ്കു​വെ​ച്ച​ത് പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് പ്ര​ചോ​ദ​ന​മാ​യി. പ​രി​പാ​ടി​യു​ടെ സ്പോ​ൺ​സ​ർ ഡെ​സ്‌​സ എ​ഡി​സ​ൺ അ​വ​ർ​ക്ക് അ​വാ​ർ​ഡു​ക​ൾ കൈ​മാ​റി.

തു​ട​ർ​ന്ന് ചി​ത്ര​ര​ച​ന​യും കു​സൃ​തി ചോ​ദ്യ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി ന​ട​ത്തി​യ സം​വേ​ദ​നാ​ത്മ​ക സെ​ഷ​നു​ക​ൾ കൂ​ട്ടാ​യ്മ​യു​ടെ ഐ​ക്യം കെ​ട്ടി​പ്പ​ടു​ത്തു​ന്ന​തി​നു സ​ഹാ​യ​ക​മാ​യി.

 

K-Rail Survey

സ്ത്രീ​ക​ൾ​ക്ക് മാ​ത്ര​മാ​യി സം​ഘ​ടി​പ്പി​ച്ച ഈ ​പ​രി​പാ​ടി സ്ത്രീ​ക​ളു​ടെ മാ​ന​സി​ക ആ​രോ​ഗ്യം, സ്വ​യം പ​രി​ച​ര​ണം, ശി​ശു പ​രി​പാ​ല​നം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ തു​റ​ന്ന ച​ർ​ച്ച​യ്ക്കു​ള്ള ഒ​രി​ട​മാ​യി പ​രി​ണ​മി​ച്ചു.

സൈ​ക്കോ​ള​ജി​സ്റ്റ് ന​യ​ന നാ​രാ​യ​ണ​ൻ, സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​രാ​യ ഡോ. ​റി​ൻ​സി സെ​ബാ​സ്റ്റ്യ​ൻ, ബി​യ ബാ​ബു, ര​ജി​സ്റ്റേ​ർ​ഡ് നഴ്സ് ജെ​സി ജ​യ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പാ​ന​ലി​സ്റ്റു​ക​ളാ​യ ച​ർ​ച്ച​യി​ൽ ഡോ. ​അ​നു സ്റ്റെ​ല്ല മാ​ത്യൂ​സ്, സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക അ​മ്പി​ളി റോ​സ് എ​ന്നി​വ​ർ മോ​ഡ​റേ​റ്റ​ർ​മാ​രാ​യി.

 

K-Rail Survey

ച​ർ​ച്ച ഒ​രു പു​ത്ത​ൻ അ​നു​ഭ​വ​മാ​യി മാ​റി എ​ന്ന​തി​ലു​പ​രി പ്ര​യോ​ജ​ന​പ്ര​ദ​മാ​യി​ തീ​ർ​ന്നു എ​ന്ന് പ​ങ്കെ​ടു​ത്ത​വ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തി. എ​ഡ്മി​ന്‍റ​ണി​ലെ മ​ല​യാ​ളി​ക​ളു​ടെ ഇ​ട​യി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു വ​നി​താ ദി​നാ​ഘോ​ഷം സ​ങ്ക​ട​പ്പി​ക്കു​ന്ന​ത്.

പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ അ​സെ​റ്റ് ആ​ൽ​ബെ​ർ​ട്ട ബോ​ർ​ഡ്അം​ഗം അ​മ്പി​ളി സാ​ജു കൃ​ത​ജ്ഞ​ത രേ​ഖ​പ്പെ​ടു​ത്തി.

Tags : womens day edmonton canada nri news

Recent News

Corehub Up