Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Embassy

സൗദിയിൽ ഒരു ഇന്ത്യക്കാരൻ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി എംബസി

റിയാദ്: സൗദി അറേബ്യയിലെ റിയാദിൽ ഉണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു. ഇതോടെ പശ്ചിമേഷ്യൻ സംഘർഷം തുടങ്ങിയ ശേഷം കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം ആറായി.

അതേസമയം കുവൈറ്റിലെ മിന അൽ അഹ്മദി റിഫൈനറിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോൺ ആക്രമണം ഉണ്ടായി. ഇന്ന് പുലർച്ചെ നിരവധി ശത്രു ഡ്രോണുകൾ റിഫൈനറിയെ ലക്ഷ്യമിട്ടതായി കുവൈറ്റ് പെട്രോളിയം കോർപ്പറേഷൻ അറിയിച്ചു.

ആക്രമണത്തെ തുടർന്ന് റിഫൈനറിയിലെ ചില യൂണിറ്റുകളിൽ തീപിടിത്തം ഉണ്ടായി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ ചില യൂണിറ്റുകൾ മുൻകരുതലായി അടച്ചിട്ടതായും അധികൃതർ അറിയിച്ചു.

International

ലണ്ടനിൽ പുതിയ ചൈനീസ് എംബസിക്ക് അനുമതി

ല​ണ്ട​ൻ: ല​ണ്ട​നി​ൽ പു​തി​യ വ​ന്പ​ൻ‌ എം​ബ​സി പ​ണി​ക​ഴി​പ്പി​ക്കാ​ൻ ചൈ​ന​യ്ക്ക് ബ്രി​ട്ട​ൻ അ​നു​മ​തി ന​ല്കി. സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളാ​ൽ വ​ർ​ഷ​ങ്ങ​ൾ വ​ച്ചു​താ​മ​സി​പ്പി​ച്ച അ​നു​മ​തി​യാ​ണ് ഇ​ന്ന​ലെ ന​ല്കി​യ​ത്.

ല​ണ്ട​ൻ ട​വ​റി​നു സ​മീ​പം ചൈ​നീ​സ് ഭ​ര​ണ​കൂ​ടം വാ​ങ്ങി​യ ഭൂ​മി​യി​ൽ എം​ബ​സി നി​ർ​മി​ക്കാ​നു​ള്ള ചൈ​ന​യു​ടെ ശ്ര​മം 2018ൽ ​ആ​രം​ഭി​ച്ച​താ​ണ്. 20,000 ച​തു​ര​ശ്ര മീ​റ്റ​ർ വ​ലു​പ്പ​ത്തി​ൽ എം​ബ​സി പ​ണി ക​ഴി​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യം.

യൂ​റോ​പ്പി​ലെ ഏ​റ്റ​വും വ​ലി​യ ചൈ​നീ​സ് ന​യ​ത​ന്ത്ര​കാ​ര്യാ​ല​യം ആ​യി​രി​ക്കു​മി​ത്. ല​ണ്ട​നി​ലെ പ​ല ഭാ​ഗ​ങ്ങ​ളി​ലാ​യു​ള്ള ചൈ​നീ​സ് ഓ​ഫീ​സു​ക​ൾ ഇ​ങ്ങോ​ട്ടേ​ക്കു മാ​റ്റും.

എം​ബ​സി​യെ ചാ​ര​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ചൈ​ന ഉ​പ​യോ​ഗി​ക്കു​മെ​ന്നാ​ണ് ആ​ശ​ങ്ക. യൂ​റോ​പ്പി​ലെ ചൈ​നീ​സ് വി​മ​ത​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​രീ​ക്ഷി​ക്കാ​നും ഉ​പ​യോ​ഗ​പ്പെ​ടു​ത്താം.

ചൈ​ന​യു​മാ​യി ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് കീ​യ​ർ സ്റ്റാ​ർ​മ​ർ ഭ​ര​ണ​കൂ​ടം എം​ബ​സി നി​ർ​മാ​ണ​ത്തി​ന് അ​നു​മ​തി ന​ല്കി​യ​ത്.

International

വെ​ന​സ്വേ​ല​യി​ൽ‌ എം​ബ​സി പു​നഃ​സ്ഥാ​പി​ക്കാ​ൻ യു​എ​സ്

വാ​ഷിം​ഗ്ട​ൺ ഡി​സി: വെ​ന​സ്വേ​ല​യി​ൽ ന​യ​ത​ന്ത്ര സാ​ന്നി​ധ്യം പു​നഃ​സ്ഥാ​പി​ക്കാ​ൻ ഒ​രു​ങ്ങി യു​എ​സ്. ഈ ​ആ​ഴ്ച ത​ന്നെ ത​ല​സ്ഥാ​ന​മാ​യ കാ​ര​ക്കാ​സി​ല്‍ എം​ബ​സി​യു​ടെ പ്ര​വ​ർ​ത്ത​നം പു​നഃ​രാ​രം​ഭി​ക്കാ​നാ​ണ് നീ​ക്കം.

യു​എ​സി​ൽ നി​ന്നു​ള്ള ന​യ​ത​ന്ത്ര സം​ഘം ഉ​ട​ൻ വെ​ന​സ്വേ​ല​യി​ൽ എ​ത്തും. എ​യ​ർ​ഫോ​ഴ്‌​സ് വ​ണ്ണി​ലെ യാ​ത്ര​ക്കി​ടെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ എം​ബ​സി വീ​ണ്ടും തു​റ​ക്കാ​നു​ള്ള സാ​ധ്യ​ത​യെ​ക്കു​റി​ച്ച് ട്രം​പി​നോ​ട് ചോ​ദി​ച്ചി​രു​ന്നു. ത​ങ്ങ​ൾ അ​തി​നെ​ക്കു​റി​ച്ച് ചി​ന്തി​ക്കു​ക​യാ​ണെ​ന്നാ​യി​രു​ന്നു ട്രം​പ് പ​റ​ഞ്ഞ​ത്.

നേ​ര​ത്തെ 1995ലാ​ണ് വെ​ന​സ്വേ​ല​യി​ലെ യു​എ​സ് എം​ബ​സി ഓ​ഫീ​സ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. 2019-ൽ ​യു​എ​സ് ഇ​വി​ട​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ർ​ത്തി​വ​ച്ചി​രു​ന്നു. തു​ട​ർ​ന്ന് അ​യ​ൽ​രാ​ജ്യ​മാ​യ കൊ​ളം​ബി​യ​യി​ലാ​ണ് യു​എ​സ് എം​ബ​സി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്.

മ​ഡു​റോ​യെ സ്ഥാ​ന​ത്ത്നി​ന്ന് നീ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് യു​എ​സ് ന​യ​ത​ന്ത്ര നീ​ക്കം ഇ​പ്പോ​ൾ ശ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

Latest News

Corehub Up