Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Engagement

വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞ് നാ​ലാം നാ​ൾ യു​വ​തി കൊ​ല്ല​പ്പെ​ട്ടു

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സു​ശാ​ന്ത് ഗോ​ൾ​ഫ് സി​റ്റി​യി​ൽ വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞ് നാ​ലാം നാ​ൾ യു​വ​തി​യെ മു​ൻ കാ​മു​ക​ൻ കൊ​ല​പ്പെ​ടു​ത്തി. ഒ​രു റി​യ​ൽ എ​സ്റ്റേ​റ്റ് ക​മ്പ​നി​യി​ൽ ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്ന ശി​വാ​നി (22) യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​ഹാ​ർ ച​പ്ര സ്വ​ദേ​ശി പ്രേം ​കു​മാ​ർ മാ​ഞ്ചി (23) യെ ​പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

മെ​യ് 14ന് ​പ്ര​കാ​ശ് എ​ന്ന യു​വാ​വു​മാ​യി ശി​വാ​നി​യു​ടെ വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞി​രു​ന്നു. മെ​യ് 17ന് ​രാ​വി​ലെ പ​ത്ത് മ​ണി​യോ​ടെ ജോ​ലി​യു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി എ​ന്ന് പ​റ​ഞ്ഞ് ശി​വാ​നി വീ​ട്ടി​ൽ നി​ന്നു ഇ​റ​ങ്ങി. എ​ന്നാ​ൽ രാ​ത്രി വൈ​കി​യി​ട്ടും തി​രി​കെ എ​ത്താ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ൾ പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഇ​തേ തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് സു​ശാ​ന്ത് ഗോ​ൾ​ഫ് സി​റ്റി​യി​ലെ വ​ന​ത്തി​ൽ ശി​വാ​നി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പി​ന്നീ​ട് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് ല​ക്നോ​വി​ൽ ഡെ​ലി​വ​റി ഏ​ജ​ന്‍റാ​യി ജോ​ലി ചെ​യ്തി​രു​ന്ന പ്രേ​മി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ശി​വാ​നി​യെ ക​ഴി​ഞ്ഞ ആ​റ് വ​ർ​ഷ​മാ​യി അ​റി​യാ​മാ​യി​രു​ന്നു​വെ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ൽ പ്ര​തി സ​മ്മ​തി​ച്ചു. ക​ഴി​ഞ്ഞ ആ​റു​മാ​സ​മാ​യി ശി​വാ​നി​ക്ക് സ​ഹ​പ്ര​വ​ർ​ത്ത​ക​നാ​യ മ​നീ​ഷ് എ​ന്ന​യാ​ളു​മാ​യി ഉ​ണ്ടാ​യി​രു​ന്ന സൗ​ഹൃ​ദം പ്രേ​മി​നെ അ​സ്വ​സ്ഥ​നാ​ക്കി​യി​രു​ന്നു. ശി​വാ​നി​യു​ടെ ഫോ​ണി​ൽ ഇ​രു​വ​രു​ടെ​യും ചി​ത്ര​ങ്ങ​ൾ ക​ണ്ട​തോ​ടെ പ്ര​തി കോ​പാ​കു​ല​നാ​യി. ശി​വാ​നി​യു​ടെ വി​വാ​ഹ​നി​ശ്ച​യ​ത്തി​ൽ ത​നി​ക്ക് എ​തി​ർ​പ്പു​ക​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും എ​ന്നാ​ൽ മ​നീ​ഷു​മാ​യു​ള്ള അ​ടു​പ്പം സ​ഹി​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ലെ​ന്നു​മാ​ണ് പ്ര​തി പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യി​ട്ടു​ള്ള​ത്.

ഞാ​യ​റാ​ഴ്ച രാ​വി​ലെ പ്രേം ​ത​ന്‍റെ ബൈ​ക്കി​ൽ ശി​വാ​നി​യു​മാ​യി ആ​വാ​സ് വി​കാ​സ് കോ​ള​നി​ക്ക് സ​മീ​പ​മു​ള്ള വ​ന​മേ​ഖ​ല​യി​ലേ​ക്ക് പോ​യി. അ​വി​ടെ വ​ച്ച് റ​ബ്ബ​ർ പൈ​പ്പ് ഉ​പ​യോ​ഗി​ച്ച് ശി​വാ​നി​യു​ടെ ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് മൃ​ത​ദേ​ഹം അ​ടു​ത്തു​ള്ള കാ​ട്ടി​ലേ​ക്ക് വ​ലി​ച്ചി​ഴ​ച്ച ശേ​ഷം സി​മ​ന്‍റ് ക​ട്ട ഉ​പ​യോ​ഗി​ച്ച് യു​വ​തി​യു​ടെ ത​ല അ​ടി​ച്ചു​ത​ക​ർ​ത്തു. കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം തെ​ളി​വു​ക​ൾ ന​ശി​പ്പി​ക്കു​ന്ന​തി​നാ​യി ശി​വാ​നി​യു​ടെ മൊ​ബൈ​ൽ ഫോ​ൺ പ്ര​തി അ​ടു​ത്തു​ള്ള ക​നാ​ലി​ലേ​ക്ക് എ​റി​ഞ്ഞു ക​ള​ഞ്ഞു.

പ്രേ​മി​നെ​തി​രെ കൊ​ല​പാ​ത​കം, തെ​ളി​വ് ന​ശി​പ്പി​ക്ക​ൽ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Latest News

Corehub Up