x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​ച​രി​ക്കു​ന്ന​ത് എ​ട്ടു വ​ർ​ഷം മു​മ്പു​ള്ള സ്വ​കാ​ര്യ സം​ഭാ​ഷ​ണം, ഇ​നി നി​ശ​ബ്ദ​യാ​കി​ല്ല: പൊ​ട്ടി​ത്തെ​റി​ച്ച് ര​ശ്മി​ക മ​ന്ദാ​ന


Published: March 13, 2026 09:41 AM IST | Updated: March 13, 2026 09:41 AM IST

ന​ടി ര​ശ്മി​ക മ​ന്ദാ​ന​യു​ടെ അ​മ്മ​യു​ടേ​തെ​ന്ന പേ​രി​ൽ പു​റ​ത്തു​വ​ന്ന ശ​ബ്ദ​രേ​ഖ ഇ​പ്പോ​ൾ വാ​ർ​ത്ത​ക​ളി​ൽ വീ​ണ്ടും ഇ​ടം പി​ടി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​പ്പോ​ഴി​താ പ്ര​ച​രി​പ്പി​ക്കു​ന്ന ശ​ബ്ദ​രേ​ഖ​യ്ക്കെ​തി​രെ അ​മ​ർ​ഷം പൂ​ണ്ട് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് ന​ടി ര​ശ്മി​ക മ​ന്ദാ​ന.

ന​ട​ൻ ര​ക്ഷി​ത് ഷെ​ട്ടി​യു​മാ​യു​ള്ള ര​ശ്മി​ക​യു​ടെ വി​വാ​ഹം മു​ട​ങ്ങി​യ​തി​നെ​പ്പ​റ്റി​യാ​ണ് ശ​ബ്ദ​രേ​ഖ​യി​ൽ അ​മ്മ പ​റ​യു​ന്ന​ത്. ഇ​ത് മാ​ധ്യ​മ​ങ്ങ​ൾ വാ​ർ​ത്ത​യാ​ക്കു​ക​യും ചെ​യ്തു.

ത​ന്‍റെ സ്വ​കാ​ര്യ ജീ​വി​ത​ത്തെ​ക്കു​റി​ച്ച് വി​ധി എ​ഴു​താ​ൻ ആ​ർ​ക്കും അ​വ​കാ​ശ​മി​ല്ലെ​ന്നും, ത​ന്‍റെ തീ​രു​മാ​ന​ങ്ങ​ൾ ത​ന്‍റേ​ത് മാ​ത്ര​മാ​ണെ​ന്നും പ്ര​ഖ്യാ​പി​ച്ച ര​ശ്മി​ക വ്യാ​ജ​വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന ക​ർ​ശ​ന മു​ന്ന​റി​യി​പ്പും ന​ൽ​കി. 

ആ​ളു​ക​ൾ​ക്ക് എ​ത്ര​ത്തോ​ളം അ​ധ​പ​തി​ക്കാ​ൻ ക​ഴി​യും? എ​ട്ടു വ​ർ​ഷ​മാ​യി എ​നി​ക്കെ​തി​രെ ന​ട​ക്കു​ന്ന ആ​സൂ​ത്രി​ത​മാ​യ ഈ ​വേ​ട്ട​യാ​ട​ലു​ക​ൾ​ക്ക് എ​തി​രെ ഇ​നി നി​ശ​ബ്ദ​യാ​യി​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.

ര​ശ്മി​ക​യു​ടെ ഔ​ദ്യോ​ഗി​ക പ്ര​സ്താ​വ​ന

‘‘എ​ന്‍റെ ഈ ​മ​നോ​ഹ​ര​മാ​യ യാ​ത്ര​യി​ൽ ഇ​തു​വ​രെ എ​ന്നോ​ടൊ​പ്പം നി​ന്ന പ്രി​യ​പ്പെ​ട്ട​വ​ർ​ക്കും, ഈ ​വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റു​ള്ള​വ​ർ​ക്കും -

മാ​ധ്യ​മ​ങ്ങ​ളി​ലെ ഒ​രു വി​ഭാ​ഗ​ത്തി​ൽ നി​ന്നും ഓ​ൺ​ലൈ​ൻ വ്യ​ക്തി​ക​ളി​ൽ നി​ന്നും എ​നി​ക്കെ​തി​രെ തെ​റ്റാ​യ പ്ര​ച​ര​ണ​ങ്ങ​ളും, വേ​ട്ട​യാ​ട​ലു​ക​ളും, ആ​സൂ​ത്രി​ത​മാ​യ ആ​ക്ര​മ​ണ​ങ്ങ​ളും ആ​രം​ഭി​ച്ചി​ട്ട് ഇ​പ്പോ​ൾ എ​ട്ടു വ​ർ​ഷ​മാ​കു​ന്നു. എ​ന്‍റെ വാ​ക്കു​ക​ൾ സ​ന്ദ​ർ​ഭ​ത്തി​ൽ നി​ന്നും അ​ട​ർ​ത്തി മാ​റ്റ​പ്പെ​ടു​ന്ന​തും, ഞാ​ൻ പ​റ​യാ​ത്ത കാ​ര്യ​ങ്ങ​ൾ തെ​റ്റാ​യ രീ​തി​യി​ൽ പ്ര​ച​രി​പ്പി​ക്ക​പ്പെ​ടു​ന്ന​തും, കേ​വ​ലം കാ​ഴ്ച​ക്കാ​ർ​ക്കും റീ​ച്ചി​നും വേ​ണ്ടി വെ​റു​പ്പ് പ​ട​ർ​ത്തു​ന്ന​തും ഞാ​ൻ നോ​ക്കി നി​ന്നി​ട്ടു​ണ്ട്.

ഇ​തെ​ല്ലാം എ​ന്നെ വ​ള​രെ​യ​ധി​കം വേ​ദ​നി​പ്പി​ച്ച​പ്പോ​ഴും ഞാ​ൻ ക്ഷ​മ​യോ​ടെ മൗ​നം പാ​ലി​ച്ചു. പൊ​തു​മ​ധ്യ​ത്തി​ൽ നി​ൽ​ക്കു​ന്ന ഒ​രാ​ൾ എ​ന്ന നി​ല​യി​ൽ അ​നാ​വ​ശ്യ​മാ​യ വി​മ​ർ​ശ​ന​ങ്ങ​ൾ സ്വാ​ഭാ​വി​ക​മാ​ണെ​ന്നും, എ​പ്പോ​ഴും എ​ന്നോ​ട് ത​ന്നെ സ​ത്യ​സ​ന്ധ​ത പു​ല​ർ​ത്തി സ​ന്തോ​ഷ​ത്തോ​ടെ ഇ​രു​ന്നാ​ൽ കാ​ര്യ​ങ്ങ​ൾ ഒ​ടു​വി​ൽ ശ​രി​യാ​കു​മെ​ന്നും ഞാ​ൻ വി​ശ്വ​സി​ച്ചു. എ​ന്നാ​ൽ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ന​ട​ന്ന കാ​ര്യ​ങ്ങ​ൾ അ​വ​ഗ​ണി​ക്കാ​ൻ ക​ഴി​യാ​ത്ത വി​ധം എ​ല്ലാ പ​രി​ധി​ക​ളും ലം​ഘി​ച്ചി​രി​ക്കു​ക​യാ​ണ്.

എ​ട്ടു വ​ർ​ഷം മു​മ്പു​ള്ള​തെ​ന്ന് ക​രു​ത​പ്പെ​ടു​ന്ന ഒ​രു സ്വ​കാ​ര്യ സം​ഭാ​ഷ​ണം, അ​തി​ൽ ഉ​ൾ​പ്പെ​ട്ട​വ​രു​ടെ അ​റി​വോ സ​മ്മ​ത​മോ ഇ​ല്ലാ​തെ റി​ക്കാ​ർ​ഡ് ചെ​യ്യ​പ്പെ​ടു​ക​യും പ്ര​ച​രി​പ്പി​ക്ക​പ്പെ​ടു​ക​യും ചെ​യ്തി​രി​ക്കു​ന്നു.

എ​ന്‍റെ വ്യ​ക്തി​ജീ​വി​ത​ത്തി​ലെ പു​തി​യ മാ​റ്റ​ങ്ങ​ളോ​ട് അ​നു​ബ​ന്ധി​ച്ച്, മ​റ്റൊ​രു വി​വാ​ദം സൃ​ഷ്ടി​ക്കാ​നാ​യി ആ ​സം​ഭാ​ഷ​ണ​ത്തി​ന്‍റെ ഒ​രു ചെ​റി​യ ഭാ​ഗം മാ​ത്രം സ​ന്ദ​ർ​ഭ​ത്തി​ൽ നി​ന്ന് അ​ട​ർ​ത്തി മാ​റ്റി ത​ന്ത്ര​പൂ​ർ​വ്വം പ്ര​ച​രി​പ്പി​ക്കു​ക​യാ​ണ്.

ആ​ളു​ക​ൾ​ക്ക് എ​ത്ര​ത്തോ​ളം അ​ധ​പ​തി​ക്കാ​ൻ ക​ഴി​യും? ഈ ​പ്ര​വ​ർ​ത്തി​യി​ലൂ​ടെ എ​ന്റെ കു​ടും​ബ​ത്തെ​യും എ​ന്നോ​ട് ന​ല്ല ബ​ന്ധം പു​ല​ർ​ത്തു​ന്ന, ഈ ​വി​ഷ​യ​വു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലാ​ത്ത ആ​ളു​ക​ളെ​യും അ​വ​ർ അ​നാ​വ​ശ്യ​മാ​യി ഇ​തി​ലേ​ക്ക് വ​ലി​ച്ചി​ഴ​ച്ചി​രി​ക്കു​ന്നു. ഇ​ത് സ്വ​കാ​ര്യ​ത​യു​ടെ ഗു​രു​ത​ര​മാ​യ ലം​ഘ​ന​വും അ​പ​കീ​ർ​ത്തി​ക​ര​മാ​യ കാ​ര്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്ക​ലു​മാ​ണ്.

ന​മ്മ​ൾ ജീ​വി​ത​ത്തി​ൽ മു​ന്നോ​ട്ട് പോ​കു​മ്പോ​ഴും, വ​ള​രു​മ്പോ​ഴും, ന​ല്ല കാ​ര്യ​ങ്ങ​ൾ ചെ​യ്യു​മ്പോ​ഴും ചി​ല​ർ മ​റ്റൊ​രാ​ളു​ടെ അ​ന്ത​സ്സും സ​മാ​ധാ​ന​വും കെ​ടു​ത്തി​ക്കൊ​ണ്ട് വെ​റു​പ്പും വി​വാ​ദ​ങ്ങ​ളും ഉ​ണ്ടാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത് നി​ർ​ഭാ​ഗ്യ​ക​ര​മാ​ണ്. 

എ​ട്ടു വ​ർ​ഷ​മാ​യി ഈ ​ആ​ക്ര​മ​ണ​ങ്ങ​ൾ എ​നി​ക്ക് നേ​രെ മാ​ത്ര​മാ​യി​രു​ന്ന​പ്പോ​ൾ ഞാ​ൻ മൗ​നം പാ​ലി​ച്ചു. എ​ന്നാ​ൽ ഇ​ന്ന് മ​റ്റു​ള്ള​വ​രെ കൂ​ടി ഇ​തി​ലേ​ക്ക് വ​ലി​ച്ചി​ഴ​യ്ക്കു​മ്പോ​ൾ എ​നി​ക്ക് നി​ശ​ബ്ദ​യാ​യി​രി​ക്കാ​ൻ ക​ഴി​യി​ല്ല.  ഇ​തി​നൊ​രു അ​തി​ർ​വ​ര​മ്പ് നി​ശ്ച​യി​ക്കാ​ൻ ഞാ​ൻ തീ​രു​മാ​നി​ച്ചു. 

ഈ ​ദൃ​ശ്യ​ങ്ങ​ളോ വാ​ർ​ത്ത​ക​ളോ പ്ര​ച​രി​പ്പി​ക്കു​ന്ന എ​ല്ലാ മാ​ധ്യ​മ​ങ്ങ​ളോ​ടും ഇ​ൻ​ഫ്ലു​വ​ൻ​സ​ർ​മാ​രോ​ടും വ്യ​ക്തി​ക​ളോ​ടും അ​വ ഉ​ട​ന​ടി നീ​ക്കം ചെ​യ്യാ​ൻ ഞാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്നു. ഈ ​പ്ര​സ്താ​വ​ന വ​ന്ന് 24 മ​ണി​ക്കൂ​ർ സ​മ​യം നി​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്നു.

ഇ​ത് പാ​ലി​ക്കാ​ത്ത പ​ക്ഷം, നാ​ളെ മു​ത​ൽ ഇ​ത്ത​രം അ​പ​കീ​ർ​ത്തി​ക​ര​മാ​യ ഉ​ള്ള​ട​ക്കം പ്ര​ച​രി​പ്പി​ക്കു​ന്ന വ്യ​ക്തി​ക​ൾ​ക്കും ഡി​ജി​റ്റ​ൽ പ്ലാ​റ്റ്‌​ഫോ​മു​ക​ൾ​ക്കും മാ​ധ്യ​മ​ങ്ങ​ൾ​ക്കും എ​തി​രെ നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​താ​ണ്.

സ​ന്തോ​ഷ​ത്തോ​ടെ എ​ടു​ത്ത തീ​രു​മാ​ന​മ​ല്ലി​ത്, പ​ക്ഷേ ഇ​ത് ഇ​പ്പോ​ൾ അ​നി​വാ​ര്യ​മാ​യി​രി​ക്കു​ന്നു. ഇ​തു​വ​രെ എ​ന്നെ സ്നേ​ഹ​ത്തോ​ടെ പി​ന്തു​ണ​ച്ച എ​ല്ലാ​വ​ർ​ക്കും ഹൃ​ദ​യം നി​റ​ഞ്ഞ ന​ന്ദി.

ഈ ​സ​മ​യ​ത്ത് ഒ​രു കാ​ര്യം കൂ​ടി പ​റ​യാ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു - ഞ​ങ്ങ​ളു​ടെ സ്വ​കാ​ര്യ ജീ​വി​ത​ത്തെ​ക്കു​റി​ച്ച് മ​നഃ​പൂ​ർ​വം മോ​ശ​മാ​യി സം​സാ​രി​ക്കു​ന്ന​വ​ർ ഒ​രു കാ​ര്യം മ​ന​സി​ലാ​ക്ക​ണം - എ​ന്‍റെ ജീ​വി​തം എ​ങ്ങ​നെ​യാ​യി​രി​ക്ക​ണ​മെ​ന്ന് തീ​രു​മാ​നി​ക്കാ​ൻ അ​വ​ർ​ക്കാ​കു​മോ? ഞ​ങ്ങ​ളു​ടെ ജീ​വി​തം ഞ​ങ്ങ​ളു​ടേ​ത​ല്ലേ? ഞ​ങ്ങ​ളു​ടെ തീ​രു​മാ​ന​ങ്ങ​ൾ ഞ​ങ്ങ​ൾ ത​ന്നെ എ​ടു​ക്കും, അ​ത് തു​ട​രു​ക​യും ചെ​യ്യും.  എ​ല്ലാ​വ​ർ​ക്കും ന​ന്ദി, സ്നേ​ഹം.’’

ര​ശ്മി​ക മ​ന്ദാ​ന​യും വി​ജ​യ് ദേ​വ​ര​കൊ​ണ്ട​യും ത​മ്മി​ലു​ള്ള വി​വാ​ഹ​വാ​ർ​ത്ത​ക​ൾ ആ​ഘോ​ഷ​മാ​കു​ന്ന​തി​നി​ട​യി​ലാ​ണ് ന​ടി​യു​ടെ മു​ൻ​കാ​ല ജീ​വി​ത​ത്തെ​ക്കു​റി​ച്ചു​ള്ള പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ പു​റ​ത്തു​വ​ന്ന​ത്.

ര​ശ്മി​ക​യു​ടെ അ​മ്മ സു​മ​ൻ മ​ന്ദാ​ന​യു​ടേ​തെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന ഒ​രു ശ​ബ്ദ​രേ​ഖ​യാ​ണ് ഇ​പ്പോ​ൾ തെ​ലു​ങ്ക് സി​നി​മാ മാ​ധ്യ​മ​ങ്ങ​ളി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത്. ക​ന്ന​ഡ ന​ട​ൻ ര​ക്ഷി​ത് ഷെ​ട്ടി​യു​മാ​യു​ള്ള ര​ശ്മി​ക​യു​ടെ വി​വാ​ഹ​നി​ശ്ച​യം മു​ട​ങ്ങാ​നു​ണ്ടാ​യ കാ​ര​ണ​ങ്ങ​ളാ​ണ് ഇ​തി​ൽ വി​വ​രി​ക്കു​ന്ന​ത്.  

ര​ശ്മി​ക​യ്ക്ക് വെ​റും 21 വ​യ​സു​ള്ള​പ്പോ​ഴാ​ണ് 35-കാ​ര​നാ​യ ര​ക്ഷി​ത് ഷെ​ട്ടി​യു​മാ​യി വി​വാ​ഹം ഉ​റ​പ്പി​ക്കു​ന്ന​ത്. വ​ലി​യ പ്രാ​യ​വ്യ​ത്യാ​സ​മു​ണ്ടാ​യി​ട്ടും ത​ങ്ങ​ൾ ഈ ​ബ​ന്ധ​ത്തി​ന് സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ശ​ബ്ദ​രേ​ഖ​യി​ൽ പ​റ​യു​ന്നു. എ​ന്നാ​ൽ, ബ​ന്ധം മു​ന്നോ​ട്ട് പോ​യ​തോ​ടെ ചെ​റി​യ കാ​ര്യ​ങ്ങ​ൾ​ക്ക് പോ​ലും ര​ക്ഷി​ത് പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കാ​ൻ തു​ട​ങ്ങി​യെ​ന്നും ര​ശ്മി​ക​യു​ടെ മേ​ൽ അ​നാ​വ​ശ്യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യെ​ന്നു​മാ​ണ് ആ​രോ​പ​ണം.

മ​റ്റ് വ​ലി​യ താ​ര​ങ്ങ​ൾ​ക്കൊ​പ്പം ര​ശ്മി​ക അ​ഭി​ന​യി​ക്കു​ന്ന​ത് ര​ക്ഷി​തി​ന് ഇ​ഷ്ട​മാ​യി​രു​ന്നി​ല്ലെ​ന്നും ര​ശ്മി​ക​യു​ടെ ക​രി​യ​റി​ലെ വ​ലി​യ വ​ഴി​ത്തി​രി​വാ​യ ഗീ​താ​ഗോ​വി​ന്ദം എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഓ​ഫ​ർ വ​ന്ന​പ്പോ​ൾ അ​ഭി​ന​യം നി​ർ​ത്താ​ൻ ര​ക്ഷി​ത് സ​മ്മ​ർ​ദം ചെ​ലു​ത്തി​യ​താ​യി ആ​രോ​പ​ണ​മു​ണ്ട്. 

ഗീ​താ​ഗോ​വി​ന്ദം ഓ​ഫ​ർ വ​ന്ന​പ്പോ​ൾ സി​നി​മ വി​ടാ​ൻ ര​ക്ഷി​ത് ഷെ​ട്ടി നി​ർ​ബ​ന്ധി​ച്ചു. ട്വി​റ്റ​റി​ലൂ​ടെ സി​നി​മ വി​ടു​ക​യാ​ണെ​ന്ന് പ​ര​സ്യ​മാ​യി പ്ര​ഖ്യാ​പി​ക്കാ​ൻ ര​ക്ഷി​തും അ​ടു​പ്പ​ക്കാ​രും സ​മ്മ​ർ​ദം ചെ​ലു​ത്തി. 

ചി​ത്ര​ത്തി​ലെ ചും​ബ​ന​രം​ഗം സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തി​ന് പി​ന്നാ​ലെ ആ ​പ്ര​ശ്‌​നം രൂ​ക്ഷ​മാ​യി. വി​വാ​ഹ നി​ശ്ച​യം ക​ഴി​ഞ്ഞ​തോ​ടെ ര​ക്ഷി​തി​ന്‍റെ സ്വ​ഭാ​വം ആ​കെ മാ​റി. അ​ഭി​ന​യം അ​വ​സാ​നി​പ്പി​ച്ച് ര​ശ്മി​ക​യെ വി​വാ​ഹം​ചെ​യ്ത് വീ​ട്ടി​ലി​രു​ത്താ​നാ​യി​രു​ന്നു ര​ക്ഷി​ത്തി​ന്‍റെ പ​ദ്ധ​തി.  

ഒ​രു​ദി​വ​സം പു​ല​ർ​ച്ചെ ര​ണ്ടു​മ​ണി​ക്ക് ര​ക്ഷി​ത് ഷെ​ട്ടി​യും മാ​നേ​ജ​രും വി​ളി​ച്ചു. ഹൈ​ദ​രാ​ബാ​ദി​ൽ​നി​ന്ന് ര​ശ്മി​ക​യോ​ട് വ​ണ്ടി​യോ​ടി​ച്ച് ന​ട​നെ കാ​ണാ​ൻ വ​രാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. തി​രി​ച്ച് എ​ട്ടു​മ​ണി​ക്ക് തി​രി​ച്ചു​വ​ര​ണം. മ​ക​ളു​ടെ സു​ര​ക്ഷ​യെ​ച്ചൊ​ല്ലി ഞാ​ൻ അ​നു​വ​ദി​ച്ചി​ല്ല.’ സു​മ​ൻ മ​ന്ദാ​ന​യു​ടേ​തെ​ന്ന ഓ​ഡി​യോ​യി​ൽ പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ​യാ​ണ്.

Tags : Rashmika Mandhana movie news personal life engagement

Recent News

Corehub Up