കാഞ്ഞിരപ്പള്ളി: പഞ്ചായത്തിന്റെ പരിധിയിലുള്ള വിദ്യാലയങ്ങളിൽനിന്ന് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർഥികൾക്കുള്ള അനുമോദനം - എക്സലൻസി അവാർഡ് 2026 - പ്രഫ. റോണി കെ. ബേബി എംഎൽഎ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് സുനി ജോസഫ് പത്യാല അധ്യക്ഷത വഹിച്ചു.എം.ജെ. സെബാസ്റ്റ്യൻ എംഎൽഎ മുഖ്യാതിഥിയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ. ഷെമീർ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്തംഗങ്ങളായ തോമസ് കുന്നപ്പള്ളി, പി. ജീരാജ്, ആശാ ജോയി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽ തേനംമാക്കൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ രഞ്ജുമോൾ രാജേന്ദ്രൻ, മനോജ് ജോസഫ്, കൊച്ചുറാണി തോമസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോസമ്മ ആഗസ്തി, വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞിരപ്പള്ളി യൂണിറ്റ് പ്രസിഡന്റ് ബെന്നിച്ചൻ കുട്ടൻചിറയിൽ, ഓക്സിജൻ ഗ്രൂപ്പ് മാനേജിംഗ് പാർട്ട്ണർ ജിബിൻ തോമസ്, വിവിധ ജനപ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു.