Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Executed

America

മു​ൻ കാ​മു​കി​യെ​യും പി​ഞ്ചു​കു​ഞ്ഞി​നെ​യും കൊ​ല​പ്പെ​ടു​ത്തി: പ്ര​തി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി

ഒ​ക്‌ലഹോ​മ: 20 വ​ർ​ഷം മു​ൻ​പ് മു​ൻ കാ​മു​കി​യെ​യും ഏ​ഴ് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ​യും അ​തി​ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ റേ​മ​ണ്ട് ജോ​ൺ​സ​ണിന്‍റെ (52) വ​ധ​ശി​ക്ഷ ഒ​ക്‌ല​ഹോ​മ​യി​ൽ ന​ട​പ്പി​ലാ​ക്കി.

വ്യാ​ഴാ​ഴ്ച രാ​വി​ലെ മ​ക്അ​ല​സ്റ്റ​റി​ലെ ഒ​ക്‌ല​ഹോ​മ സ്റ്റേ​റ്റ് പെ​നി​റ്റ​ൻ​ഷ്യ​റി​യി​ൽ മാ​ര​ക​മാ​യ വി​ഷ​മി​ശ്രി​തം കു​ത്തി​വ​ച്ചാ​യി​രു​ന്നു ശി​ക്ഷാ​വി​ധി ന​ട​പ്പി​ലാ​ക്കി​യ​ത്.

2007 ജൂ​ണി​ൽ തു​ൾ​സ​യി​ലു​ള്ള വീ​ട്ടി​ൽ വ​ച്ചാ​ണ് 24 വയസുകാ​രി​യാ​യ ബ്രൂ​ക്ക് വി​റ്റേ​ക്ക​റെ​യും മ​ക​ൾ ക്യാ​യെ​യും ജോ​ൺ​സ​ൺ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ വി​റ്റേ​ക്ക​റെ ചു​റ്റി​ക കൊ​ണ്ട് ക്രൂ​ര​മാ​യി മ​ർ​ദി​ച്ച ജോ​ൺ​സ​ൺ, അ​വ​ർ അ​ബോ​ധാ​വ​സ്ഥ​യി​ൽ ഇ​രി​ക്കെ ത​ന്നെ വീ​ടി​ന് തീ​യി​ടു​ക​യാ​യി​രു​ന്നു.

ത​ല​യ്ക്കേ​റ്റ പ​രു​ക്കും പു​ക ശ്വ​സി​ച്ച​തു​മാ​ണ് വി​റ്റേ​ക്ക​റു‍​ടെ മ​ര​ണ​കാ​ര​ണം. ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റി​നെ തു​ട​ർ​ന്നാ​ണ് കു​ഞ്ഞ് മ​രി​ച്ച​ത്. ജ​യി​ലി​ൽ ക​ഴി​ഞ്ഞ കാ​ല​യ​ള​വി​ൽ താ​ൻ ആ​കെ മാ​റി​യെ​ന്നും അ​തി​നാ​ൽ മാ​പ്പ് ന​ൽ​ക​ണ​മെ​ന്നും ജോ​ൺ​സ​ൺ അ​പേ​ക്ഷി​ച്ചി​രു​ന്നു.

എ​ന്നാ​ൽ കു​റ്റ​കൃ​ത്യ​ത്തി​ന്‍റെ ഭീ​ക​ര​ത ക​ണ​ക്കി​ലെ​ടു​ത്ത അ​ധി​കൃ​ത​ർ ഇ​ള​വ് ന​ൽ​കാ​ൻ ത​യാ​റാ​യി​ല്ല. 1996-ൽ ​മ​റ്റൊ​രു കേ​സി​ൽ ജോ​ൺ​സ​ൺ ഒ​ൻ​പ​ത് വ​ർ​ഷം ത​ട​വ് അ​നു​ഭ​വി​ച്ചി​ട്ടു​ള്ള കാ​ര്യ​വും അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ട്ടി.

NRI

ഭാ​ര്യ​യെ​യും മ​ക​നെ​യും കൊ​ല​പ്പെ​ടു​ത്തി; പ്ര​തി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി യു​എ​സ്

ഹണ്ട്‌​സ്‌​വി​ൽ: ഭാ​ര്യ​യെ​യും എ​ട്ടു വ​യ​സു​കാ​ര​നാ​യ മ​ക​നെ​യും കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട സെ​ഡ്രി​ക് റി​ക്സി​ന്‍റെ വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കി.

ഹ​ണ്ട്‌​സ്‌​വി​ൽ യൂ​ണി​റ്റി​ൽ വ​ച്ച് മാ​ര​ക​മാ​യ വി​ഷ​മി​ശ്രി​തം കു​ത്തി​വ​ച്ചാ​ണ് ശി​ക്ഷ ന​ട​പ്പി​ലാ​ക്കി​യ​ത്. ഈ ​വ​ർ​ഷം ടെ​ക്സ​സി​ൽ ന​ട​ക്കു​ന്ന ര​ണ്ടാ​മ​ത്തെ വ​ധ​ശി​ക്ഷ​യാ​ണി​ത്.

2013-ൽ ​ബെ​ഡ്ഫോ​ർ​ഡി​ലെ അ​പ്പാ​ർ​ട്ട്‌​മെ​ന്‍റി​ൽ ന​ട​ന്ന ത​ർ​ക്ക​ത്തി​നി​ടെ​യാ​ണ് റി​ക്സ് ത​ന്‍റെ പ​ങ്കാ​ളി​യാ​യ റോ​ക്സാ​ൻ സാ​ഞ്ച​സി​നെ​യും മ​ക​ൻ ആ​ന്ത​ണി​യെ​യും കൊ​ല​പ്പെ​ട‌ു​ത്തി​യ​ത്.

മ​റ്റൊ​രു മ​ക​ൻ മാ​ർ​ക്ക​സി​നെ കു​ത്തി​യെ​ങ്കി​ലും കു​ട്ടി അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ശി​ക്ഷ ന​ട​പ്പി​ലാ​ക്കും മു​മ്പ് കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ത്തോ​ടും ര​ക്ഷ​പ്പെ​ട്ട മാ​ർ​ക്ക​സി​നോ​ടും റി​ക്സ് മാ​പ്പ​പേ​ക്ഷി​ച്ചു.

വ​ധ​ശി​ക്ഷ സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് റി​ക്സ് യു​എ​സ് സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നെ​ങ്കി​ലും അ​പ്പീ​ൽ കോ​ട​തി ത​ള്ളി.

NRI

ഫ്ലോ​റി​ഡ​യി​ൽ വ​യോ​ധി​ക​യെ കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി

ഫ്ലോ​റി​ഡ: 1986ൽ 70 ​വ​യ​സു​കാ​രി​യാ​യ വി​ർ​ജി ലാം​ഗ്ഫോ​ർ​ഡി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി മെ​ൽ​വി​ൻ ട്രോ​ട്ട​റു​ടെ (65) വ​ധ​ശി​ക്ഷ ഫ്ലോ​റി​ഡ​യി​ൽ ന​ട​പ്പാ​ക്കി. മാ​ര​ക​മാ​യ വി​ഷ​മി​ശ്രി​തം കു​ത്തി​വ​ച്ചാ​ണ് ശി​ക്ഷ ന​ട​പ്പി​ലാ​ക്കി​യ​ത്.

പ​ല​ച​ര​ക്ക് ക​ട​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന വി​ർ​ജി​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി പ്ര​തി പ​ണം ക​വ​രു​ക​യാ​യി​രു​ന്നു. മ​രി​ക്കു​ന്ന​തി​ന് മു​ൻ​പ് വി​ർ​ജി ത​ന്നെ​യാ​ണ് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​ത്. അ​ഞ്ച് പ​തി​റ്റാ​ണ്ടാ​യി വി​ർ​ജി ന​ട​ത്തി​വ​ന്നി​രു​ന്ന ക​ട​യി​ൽ വ​ച്ചാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്.

അ​തേ​സ​മ​യം, ഫ്ലോ​റി​ഡ​യി​ലെ വ​ധ​ശി​ക്ഷാ രീ​തി​ക​ളെ സു​പ്രീം​കോ​ട​തി ജ​സ്റ്റി​സ് സോ​ണി​യ സോ​ട്ടോ​മേ​യ​ർ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു. കാ​ലാ​വ​ധി ക​ഴി​ഞ്ഞ മ​രു​ന്നു​ക​ളാ​ണോ വ​ധ​ശി​ക്ഷ​യ്ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന കാ​ര്യ​ത്തി​ൽ ഫ്ലോ​റി​ഡ സ​ർ​ക്കാ​ർ പു​ല​ർ​ത്തു​ന്ന ര​ഹ​സ്യാ​ത്മ​ക​ത അ​ങ്ങേ​യ​റ്റം ആ​ശ​ങ്കാ​ജ​ന​ക​മാ​ണെ​ന്ന് അ​വ​ർ നി​രീ​ക്ഷി​ച്ചു.

ഫ്ലോ​റി​ഡ​യി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം 19 പേ​രു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി​യി​രു​ന്നു. ഈ ​വ​ർ​ഷം അ​മേ​രി​ക്ക​യി​ൽ ന​ട​ക്കു​ന്ന നാ​ലാ​മ​ത്തെ വ​ധ​ശി​ക്ഷ​യാ​ണി​ത്.

International

ഐഎസ് ഭീകരർക്ക് ഇറാനിൽ വധശിക്ഷ

ടെ​​​ഹ്റാ​​​ൻ: ​​​ഇ​​​സ്‌​​​ലാ​​​മി​​​ക് സ്റ്റേ​​​റ്റ് ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന​​​യു​​​മാ​​​യി ബ​​​ന്ധ​​​മു​​​ള്ള ര​​​ണ്ടു പേ​​​രെ വ​​​ധ​​​ശി​​​ക്ഷ​​​യ്ക്കു വി​​​ധേ​​​യ​​​മാ​​​ക്കി​​​യ​​​താ​​​യി ഇ​​​റാ​​​ന്‌ അ​​​റി​​​യി​​​ച്ചു.

2023ൽ ​​​തീ​​​ർ​​​ഥാ​​​ട​​​ക​​​രു​​​ടെ ബ​​​സി​​​ൽ ബോം​​​ബ് സ്ഫോ​​​ട​​​നം ന​​​ട​​​ത്തി​​​യ കേ​​​സി​​​ൽ കു​​​റ്റ​​​ക്കാ​​​രെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ​​​വ​​​ർ​​​ക്കാ​​​ണു ശി​​​ക്ഷ.

സ്ഫോ​​​ട​​​ന​​​ത്തി​​​ൽ ഒ​​​രു കു​​​ഞ്ഞ് കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും ഒ​​​ട്ടേ​​​റെ​​​പ്പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.

Latest News

Corehub Up