Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Expelled

മോ​​​ദി​​​യു​​​ടെ ആ​​​ഹ്വാ​​​നം ത​​​ള്ളി; ബിജെപി നേതാവിനെ പുറത്താക്കി

ഭോ​​​​പ്പാ​​​​ൽ: പ​​​ശ്ചി​​​മേ​​​ഷ്യ​​​ൻ യു​​​ദ്ധ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ഇ​​​ന്ധ​​​നം ഉ​​​പ​​​യോ​​​ഗം കു​​​റ​​​യ്ക്ക​​​ണ​​​മെ​​​ന്ന പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യു​​​ടെ ആ​​​ഹ്വാ​​​നം ത​​​ള്ളി നൂ​​​റു​​​ക​​​ണ​​​ക്കി​​​നു വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​മാ​​​യി റാ​​​ലി ന​​​ട​​​ത്തി​​​യ ബി​​​ജെ​​​പി നേ​​​താ​​​വി​​​നെ പു​​​റ​​​ത്താ​​​ക്കി.

മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ ഭി​​​ന്ദ് ജി​​​ല്ല കി​​​സാ​​​ൻ മോ​​​ർ​​​ച്ച പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ജ്ജ​​​ൻ സിം​​​ഗ് യാ​​​ദ​​​വി​​​നെ​​​തി​​​രേ​​​യാ​​​ണ് ന​​​ട​​​പ​​​ടി.

ബു​​​ധ​​​നാ​​​ഴ്ച ഭി​​​ന്ദ് ന​​​ഗ​​​ര​​​ത്തി​​​ലാ​​​ണ് റാ​​​ലി സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്. ഏ​​​താ​​​നും ദി​​​വ​​​സം മു​​​ന്പാ​​​ണ് സ​​​ജ്ജ​​​ൻ സിം​​​ഗി​​​നെ കി​​​സാ​​​ൻ മോ​​​ർ​​​ച്ച ജി​​​മോ​​​ദി​​​യു​​​ടെ ആ​​​ഹ്വാ​​​ന​​​ത്തി​​​നു വി​​​രു​​​ദ്ധ​​​മാ​​​യി വ​​​ന്പ​​​ൻ വാ​​​ഹ​​​ന റാ​​​ലി ന​​​ട​​​ത്തി അ​​​ച്ച​​​ട​​​ക്ക​​​ലം​​​ഘ​​​നം ന​​​ട​​​ത്തി​​​യ​​​തി​​​നു സ​​​ജ്ജ​​​ൻ കു​​​മാ​​​റി​​​ന് ബി​​​ജെ​​​പി നോ​​​ട്ടീ​​​സ് ന​​​ല്കി​​​യത്.തു​​​ട​​​ർ​​​ന്നാ​​​ണ് പു​​​റ​​​ത്താ​​​ക്ക​​​ൽ.

Kerala

രാഹുൽ മാങ്കൂട്ടത്തിൽ കീഴടങ്ങാൻ സാധ്യത

തി​രു​വ​ന​ന്ത​പു​രം: മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ജി​ല്ലാ പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി ത​ള്ളു​ക​യും കോ​ൺ​ഗ്ര​സ് പു​റ​ത്താ​ക്കു​ക​യും ചെ​യ്ത​തി​നു പി​ന്നാ​ലെ സ്ത്രീ​പീ​ഡ​ന​ക്കേ​സി​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ കീ​ഴ​ട​ങ്ങാ​ൻ സാ​ധ്യ​ത. അ​റ​സ്റ്റ് ചെ​യ്യു​ന്ന​തു കോ​ട​തി വി​ല​ക്കി​യി​ട്ടി​ല്ല.

മു​ൻ​കൂ​ർ ജാ​മ്യ​ത്തി​നാ​യി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നു വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും കീ​ഴ​ട​ങ്ങു​ന്ന​താ​വും ന​ല്ല​തെ​ന്ന ഉ​പ​ദേ​ശം അ​ടു​പ്പ​മു​ള്ള​വ​ർ രാ​ഹു​ലി​നു ന​ൽ​കി​യെ​ന്നാ​ണ് സൂ​ച​ന. ര​ണ്ടു ഗു​രു​ത​ര കേ​സു​ക​ൾ വ​ന്ന​തോ​ടെ മു​ൻ​കൂ​ർ ജാ​മ്യം കി​ട്ടാ​നു​ള്ള സാ​ധ്യ​ത മ​ങ്ങി​യെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. അ​തി​നാ​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ വൈ​കാ​തെ കീ​ഴ​ട​ങ്ങി​യേ​ക്കും.

വ്യാ​ജ​പ​രാ​തി ആ​ണെ​ന്നു​ള്ള രാ​ഹു​ലി​ന്‍റെ വാ​ദ​ങ്ങ​ൾ ത​ള്ളി​യാ​ണ് കോ​ട​തി​വി​ധി. രാ​ഹു​ലി​നെ​തി​രേ മ​റ്റൊ​രു ബ​ലാ​ത്സം​ഗ​ക്കേ​സ് കൂ​ടി ര​ജി​സ്റ്റ​ർ ചെ​യ്ത​തും മു​ൻ​കൂ​ർ ജാ​മ്യം കി​ട്ടാ​നു​ള്ള സാ​ധ്യ​ത​യെ ബാ​ധി​ച്ചു.

കോ​ട​തി​വി​ധി വ​ന്ന​തി​നു തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് കോ​ൺ​ഗ്ര​സ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തെ പാ​ർ​ട്ടി​യി​ൽ​നി​ന്നു പു​റ​ത്താ​ക്കി​യ​ത്. നി​ല​വി​ൽ സ​സ്പെ​ൻ​ഷ​ൻ ന​ട​പ​ടി​യാ​യി​രു​ന്നു പാ​ർ​ട്ടി സ്വീ​ക​രി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ൽ, മ​റ്റൊ​രു യു​വ​തി​കൂ​ടി പ​രാ​തി​യു​മാ​യി കെ​പി​സി​സി​യെ​ത്ത​ന്നെ സ​മീ​പി​ച്ച​തോ​ടെ ക​ടു​ത്ത ന​ട​പ​ടി വേ​ണ​മെ​ന്ന ആ​വ​ശ്യം പാ​ർ​ട്ടി​ക്കു​ള്ളി​ൽ​ത്ത​ന്നെ ശ​ക്ത​മാ​യി​രു​ന്നു. വ​നി​താ നേ​താ​ക്ക​ൾ ഈ ​ആ​വ​ശ്യം ശ​ക്ത​മാ​യി ഉ​ന്ന​യി​ച്ചു. ബ്ര​ഹ്മാ​സ്ത്രം പ്ര​യോ​ഗി​ക്കാ​ൻ സ​മ​യ​മാ​യെ​ന്നു കെ. ​മു​ര​ളീ​ധ​ര​ൻ ബു​ധ​നാ​ഴ്ച പ​റ​ഞ്ഞി​രു​ന്നു.

സ​മ്മ​ർ​ദം ശ​ക്ത​മാ​യ​തോ​ടെ​യാ​ണ് മാ​ങ്കൂ​ട്ട​ത്തി​ലി​നെ പു​റ​ത്താ​ക്കാ​ൻ കോ​ൺ​ഗ്ര​സ് തീ​രു​മാ​നി​ച്ച​ത്. പു​റ​ത്താ​ക്ക​ൽ മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ച കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ് രാ​ഹു​ൽ എം​എ​ൽ​എ​സ്ഥാ​നം ഒ​ഴി​യു​ന്ന​താ​കും ന​ല്ല​തെ​ന്നും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പു​റ​ത്താ​ക്ക​ൽ എ​ഐ​സി​സി​യു​ടെ അ​നു​മ​തി​യോ​ടെ​യാ​ണെ​ന്നു ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. എം​എ​ൽ​എ സ്ഥാ​നം ഒ​ഴി​യു​ന്ന​താ​വും ന​ല്ല​തെ​ന്നു ര​മേ​ശ് ചെ​ന്നി​ത്ത​ല​യും പ്ര​തി​ക​രി​ച്ചു.

പാ​ർ​ട്ടി​യും കൈ​വി​ട്ട​തോ​ടെ കീ​ഴ​ട​ങ്ങു​ന്ന​താ​വും ന​ല്ല​തെ​ന്ന ചി​ന്ത രാ​ഹു​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ളി​ൽ ശ​ക്ത​മാ​യെ​ന്നാ​ണ് അ​റി​യു​ന്ന​ത്. ക​ഴി​ഞ്ഞ എ​ട്ടു ദി​വ​സ​മാ​യി ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​ണ് എം​എ​ൽ​എ​കൂ​ടി​യാ​യ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ. അ​ദ്ദേ​ഹം എം​എ​ൽ​എ​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തി​ട്ട് ഇ​ന്ന് ഒ​രു വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്പോ​ഴാ​ണ് ക​ന​ത്ത തി​രി​ച്ച​ടി.

Kerala

ക​ണ്ണൂ‍​ർ ജി​ല്ല​യി​ലെ കോ​ൺ​ഗ്ര​സ് വി​മ​ത സ്ഥാ​നാ​ർ​ഥി​ക​ളെ പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി  

ക​ണ്ണൂ​ർ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ണ്ണൂ‍​ർ ജി​ല്ല​യി​ൽ മ​ത്സ​രി​ക്കു​ന്ന കോ​ൺ​ഗ്ര​സ് വി​മ​ത സ്ഥാ​നാ​ർ​ഥി​ക​ളെ പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി. വി​മ​ത​രെ പു​റ​ത്താ​ക്കി​യ​താ​യി ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ർ​ജ് അ​റി​യി​ച്ചു.

നാ​റാ​ത്ത് പ​ഞ്ചാ​യ​ത്തി​ലെ നാ​ലാം​വാ​ർ​ഡാ​യ കോ​ട്ടാ​ഞ്ചേ​രി​യി​ൽ മ​ത്സ​രി​ക്കു​ന്ന മ​നീ​ഷ് ക​ണ്ണോ​ത്ത്, വ​ള​പ​ട്ട​ണം പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴാം വാ​ർ​ഡ് സ്ഥാ​നാ​ർ​ഥി കെ​.പി. വ​സ​ന്ത, ചി​റ​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ 16-ാം വാ​ർ​ഡ് സ്ഥാ​നാ​ർ​ഥി കെ. ​അ​ജ​യ​കു​മാ​ർ എ​ന്നി​വ​രെ​യാ​ണ് പു​റ​ത്താ​ക്കി​യ​ത്.

ഉ​ളി​ക്ക​ൽ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡു​ക​ളി​ലും അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ നാ​ലാം​വാ​ർ​ഡി​ലും കോ​ൺ​ഗ്ര​സ് ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കെ​തി​രെ വി​മ​ത​രാ​യി മ​ത്സ​രി​ക്കു​ന്ന കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ളെ​യും പാ​ർ​ട്ടി​യി​ൽ​നി​ന്ന് പു​റ​ത്താ​ക്കി.

ഉ​ളി​ക്ക​ൽ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ൽ വി​മ​ത സ്ഥാ​നാ​ർ​ഥി​ക​ളാ​യി മ​ത്സ​രി​ക്കു​ന്ന വാ​ർ​ഡ് ഒ​ന്ന് മ​ണി​ക്ക​ട​വ് നോ​ർ​ത്തി​ലെ ഒ.​വി. ഷാ​ജു, വാ​ർ​ഡ് 18 മു​ണ്ടാ​നൂ​രി​ലെ കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം എ​ക്സി​ക്യു​ട്ടീ​വ് അം​ഗം എം.​എം. മാ​ത്യു, വാ​ർ​ഡ് 20 മ​ണി​പ്പാ​റ​യി​ലെ കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി റീ​സ​ൺ ച​ക്കാ​നി​ക്കു​ന്നേ​ൽ, വാ​ർ​ഡ് 22 മ​ണി​ക്ക​ട​വ് സൗ​ത്തി​ലെ മ​ഹി​ളാ കോ​ൺ​ഗ്ര​സ് വാ​ർ​ഡ് പ്ര​സി​ഡ​ന്‍റ് റീ​ന മാ​ളി​യ​പു​ര​യ്ക്ക​ൽ വി​മ​ത പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ മ​ണി​ക്ക​ട​വ് ഒ​ന്നാം വാ​ർ​ഡ് സെ​ക്ര​ട്ട​റി ബി​നോ​യ് പ​ള്ളി​പ്പു​റം എ​ന്നി​വ​രെ​യാ​ണ് പു​റ​ത്താ​ക്കി​യ​ത്.

അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ നാ​ലാം​വാ​ർ​ഡ് വാ​ണി​യ​പ്പാ​റ​യി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി​ക്കെ​തി​രെ മ​ത്സ​രി​ക്കു​ന്ന മ​ഹി​ളാ കോ​ൺ​ഗ്ര​സി​ലെ സീ​മ സ​നോ​ജി​നെ​യും പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി.

Kerala

പ​ങ്കാ​ളി​ക്ക് ക്രൂ​ര​മ​ർ​ദ​നം; ഗോ​പു പ​ര​മ​ശി​വ​ത്തെ ബി​ജെ​പി​യു​ടെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ നി​ന്ന് പു​റ​ത്താ​ക്കി

കൊ​ച്ചി: പ​ങ്കാ​ളി​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ യു​വ​മോ​ർ​ച്ച നേ​താ​വ് ഗോ​പു പ​ര​മ​ശി​വ​ത്തെ ബി​ജെ​പി​യു​ടെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ നി​ന്ന് പു​റ​ത്താ​ക്കി. ബി​ജെ​പി എ​റ​ണാ​കു​ളം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ബി​ജെ​പി​യു​ടെ കോ​ൾ സെ​ന്‍റ​ർ ജീ​വ​ന​ക്കാ​രി​യും നേ​ര​ത്തെ പ​രാ​തി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ പ​രാ​തി​യി​ൽ യാ​തൊ​രു ത​ര​ത്തി​ലു​ള്ള ന​ട​പ​ടി​യും പാ​ർ​ട്ടി എ​ടു​ത്തി​ല്ലെ​ന്ന ആ​ക്ഷേ​പം ഉ​യ​ർ​ന്നി​രു​ന്നു. ഇ​തി​ന്‍റെ കൂ​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പാ​ർ​ട്ടി​യു​ടെ പ്രാ​ഥ​മി​ക അ​ഗ​ത്വ​ത്തി​ൽ നി​ന്ന് ഗോ​പു​വി​നെ പു​റ​ത്താ​ക്കി​യ​താ​യി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ച​ത്. യു​വ​മോ​ർ​ച്ച​യു​ടെ ജി​ല്ലാ സെ​ക്ര​ട്ട​റി കൂ​ടി​യാ​ണ് ഗോ​പു.

എ​ന്നാ​ൽ യു​വ​മോ​ർ​ച്ച ഏ​തെ​ങ്കി​ലും സം​ഘ​ട​നാ ന​ട​പ​ടി എ​ടു​ത്ത​താ​യി അ​റി​യി​ച്ചി​ട്ടി​ല്ല. ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​മാ​യി ഒ​രു​മി​ച്ച് താ​മ​സി​ച്ചി​രു​ന്ന പ​ങ്കാ​ളി​യാ​ണ് ഗോ​പു​വി​ൽ നി​ന്ന് അ​തി​ക്രൂ​ര​മാ​യ മ​ർ​ദ​നം നേ​രി​ട്ട​താ​യി വെ​ളി​പ്പെ​ടു​ത്തി​യ​ത്.

ദേ​ഹം മു​ഴു​വ​ൻ മ​ർ​ദ​ന​മേ​റ്റ പാ​ടു​ക​ളു​മാ​യാ​ണ് യു​വ​തി മ​ര​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ൽ​കി​യ​ത്. മൊ​ബൈ​ൽ ചാ​ർ​ജ​ർ കേ​ബി​ൾ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു മ​ർ​ദ​ന​മെ​ന്നും ചാ​ർ​ജ​ർ പൊ​ട്ടു​ന്ന​ത് വ​രെ അ​ടി​ക്കു​ന്ന​താ​ണ് ഇ​യാ​ളു​ടെ രീ​തി​യെ​ന്നും യു​വ​തി പ​റ​ഞ്ഞു. വീ​ട്ടി​ൽ നി​ന്നും പു​റ​ത്തു​പോ​കാ​ൻ സ​മ്മ​തി​ക്കാ​തെ പൂ​ട്ടി​യി​ടാ​റു​ണ്ടാ​യി​രു​ന്നെ​ന്നും യു​വ​തി മൊ​ഴി ന​ൽ​കി.

ഗോ​പു​വി​ൽ നി​ന്ന് ത​നി​ക്ക് വ​ധ​ഭീ​ഷ​ണി ഉ​ണ്ടാ​യി​രു​ന്നെ​ന്നും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​ണ് വീ​ട്ടി​ൽ നി​ന്ന് ഇ​റ​ങ്ങി​പ്പോ​ന്ന​തെ​ന്നും യു​വ​തി വെ​ളി​പ്പെ​ടു​ത്തി. യു​വ​തി​യെ കാ​ണാ​നി​ല്ലെ​ന്ന് കാ​ണി​ച്ച് നേ​ര​ത്തെ ഗോ​പു പ​ര​മ​ശി​വം മ​ര​ട് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

തു​ട​ർ​ന്ന് പോ​ലീ​സ് പെ​ൺ​കു​ട്ടി​യെ ക​ണ്ടെ​ത്തി ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. യു​വ​തി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ, ഗോ​പു​വി​നെ​തി​രെ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്ത് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

വി​വാ​ഹ​മോ​ചി​ത​യാ​യ യു​വ​തി​ക്ക് ആ​ദ്യ വി​വാ​ഹ​ത്തി​ലു​ള്ള കു​ട്ടി​ക​ളെ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും പെ​ൺ​കു​ട്ടി മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്.

National

സെ​ങ്കോ​ട്ട​യ്യ​നെ എ​ഐ​എ​ഡി​എം​കെ​യി​ൽ നി​ന്നും പു​റ​ത്താ​ക്കി എ​ട​പ്പാ​ടി പ​ള​നി​സ്വാ​മി

ചെ​ന്നൈ: എ​ഐ​എ​ഡി​എം​കെ മു​ൻ മ​ന്ത്രി​യും എം​എ​ൽ​എ​യു​മാ​യ കെ.​എ. സെ​ങ്കോ​ട്ട​യ്യ​നെ പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി.

പാ​ർ​ട്ടി​യി​ൽ​നി​ന്ന് നേ​ര​ത്തെ പു​റ​ത്താ​ക്കി​യ ഒ. ​പ​നീ​ർ​സെ​ൽ​വ​ത്തി​നും ടി.​ടി.​വി. ദി​ന​ക​ര​നു​മൊ​പ്പം തേ​വ​ർ സ്മാ​ര​ക​ത്തി​ലെ​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി.

പാ​ർ​ട്ടി​യു​ടെ അ​ന്ത​സ് ക​ള​ങ്ക​പ്പെ​ടു​ത്തി​യ​വ​രെ പു​റ​ത്താ​ക്കു​മെ​ന്നും ആ​വ​ർ​ത്തി​ച്ച് പാ​ർ​ട്ടി നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ചു​വെ​ന്നും കെ.​എ. സെ​ങ്കോ​ട്ട​യ്യ​നെ പു​റ​ത്താ​ക്കി​യ വി​വ​രം അ​റി​യി​ച്ച് എ​ഐ​എ​ഡി​എം​കെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ട​പ്പാ​ടി പ​ള​നി​സ്വാ​മി പ​റ​ഞ്ഞു.

എം​ജി​ആ​റും ജ​യ​ല​ളി​ത​യും മു​ന്നോ​ട്ടു​വെ​ച്ച ത​ത്വ​ങ്ങ​ൾ ഇ​പ്പോ​ഴും മു​റു​കെ പി​ടി​ക്കു​ന്ന പാ​ർ​ട്ടി​യാ​ണ് എ​ഐ​എ​ഡി​എം​കെ. പാ​ർ​ട്ടി​യു​ടെ നി​ല​പാ​ടു​ക​ൾ​ക്കും നി​യ​മ​ങ്ങ​ൾ​ക്കു​മെ​തി​രെ ആ​ര് പ്ര​വ​ർ​ത്തി​ച്ചാ​ലും പ​ദ​വി​യോ സ്ഥാ​ന​ങ്ങ​ളോ നോ​ക്കാ​തെ അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും പ​ള​നി​സ്വാ​മി പ​റ​ഞ്ഞു.

ആ​രും പാ​ർ​ട്ടി​ക്കും അ​തി​ന്‍റെ ത​ത്വ​ശാ​സ്ത്ര​ങ്ങ​ൾ​ക്കും അ​ധീ​ത​ര​ല്ലെ​ന്നും സെ​ങ്കോ​ട്ട​യ്യ​നു​മാ​യി ബ​ന്ധ​പ്പെ​ട​രു​തെ​ന്നും നേ​താ​ക്ക​ളോ​ട് പ​ള​നി​സ്വാ​മി നി​ർ​ദേ​ശി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​യി​ച്ച് അ​ധി​കാ​ര​ത്തി​ലേ​റ​ണ​മെ​ങ്കി​ൽ പാ​ർ​ട്ടി​യി​ൽ ഐ​ക്യം ഉ​യ​ർ​ന്നു​വ​ര​ണ​മെ​ന്നും പു​റ​ത്താ​ക്ക​പ്പെ​ട്ട വേ​ലു​മ​ണി, ത​ങ്ക​മ​ണി, സി.​വി. ഷ​ൺ​മു​ഖം, അ​ൻ​പ​ഴ​ക​ൻ, വി.​കെ. ശ​ശി​ക​ല, ടി.​ടി.​വി. ദി​ന​ക​ര​ൻ, ഒ. ​പ​നീ​ർ​ശെ​ൽ​വം എ​ന്നി​വ​രെ പാ​ർ​ട്ടി​യി​ലേ​ക്ക് തി​രി​ച്ചെ​ടു​ക്ക​ണ​മെ​ന്നും സെ​ങ്കോ​ട്ട​യ്യ​ൻ അ​ടു​ത്തി​ടെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ ഇ​ദ്ദേ​ഹ​ത്തെ പാ​ർ​ട്ടി പ​ദ​വി​ക​ളി​ൽ​നി​ന്നും നീ​ക്കി​യി​രു​ന്നു.

 

Latest News

Corehub Up