x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ര്‍​ട്ടി​യെ വെ​ല്ലു​വി​ളി​ക്കു​ന്നു; സി.​സി.​മു​കു​ന്ദ​നെ സി​പി​ഐ പു​റ​ത്താ​ക്കി


Published: March 10, 2026 07:10 PM IST | Updated: March 10, 2026 07:14 PM IST

തൃ​ശൂ​ർ: പാ​ര്‍​ട്ടി വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ തു​ട​ർ​ന്ന് നാ​ട്ടി​ക എം​എ​ൽ​എ സി.​സി.​മു​കു​ന്ദ​നെ സി​പി​ഐ​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി. സി​പി​ഐ നാ​ട്ടി​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യാ​ണ് വാ​ർ​ത്താ​ക്കു​റി​പ്പി​ലൂ​ടെ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

മു​കു​ന്ദ​ന്‍ നി​ര​ന്ത​ര​മാ​യി അ​ച്ച​ട​ക്കം ലം​ഘി​ച്ചു​കൊ​ണ്ട് പാ​ര്‍​ട്ടി​വി​രു​ദ്ധ​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​വ​രി​ക​യാ​ണ്. അ​ച്ച​ട​ക്ക​ലം​ഘ​നം ചൂ​ണ്ടി​ക്കാ​ട്ടി പ​ല ത​വ​ണ പാ​ർ​ട്ടി ന​ട​പ​ടി സ്വീ​ക​രി​ച്ചു. തി​രു​ത്ത​ല്‍ വ​രു​ത്താ​ന്‍ പാ​ര്‍​ട്ടി ശ്ര​മി​ച്ചു. ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ പാ​ര്‍​ട്ടി സ​മ്മേ​ള​ന​കാ​ല​ത്ത് ജി​ല്ലാ എ​ക്‌​സി​ക്യൂ​ട്ടീ​വി​ല്‍ നി​ന്ന് മാ​റ്റി.

തുടർന്ന് നാ​ട്ടി​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യം​ഗ​മാ​യി പ്ര​വ​ര്‍​ത്തി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. പിന്നീടും പാ​ർ​ട്ടി വി​രു​ദ്ധ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​തി​നാ​ൽ അ​ദ്ദേ​ഹ​ത്തെ പു​റ​ത്താ​ക്കു​ക​യാ​ണെ​ന്നും വാ​ർ​ത്താ​ക്കു​റി​പ്പി​ൽ പ​റ​യു​ന്നു. നാ​ട്ടി​ക​യി​ലെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യ​തി​നു പി​ന്നാ​ലെ അ​ദ്ദേ​ഹം പാ​ർ​ട്ടി​യി​ൽ നി​ന്ന് രാ​ജി​വ​ച്ചി​രു​ന്നു.

നാ​ട്ടി​ക​യി​ൽ ഗീ​താ​ഗോ​പി​യെ സ്ഥാ​നാ​ർ​ത്ഥി​യാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് മു​കു​ന്ദ​ൻ നേ​തൃ​ത്വ​ത്തി​നെ​തി​രെ പൊ​ട്ടി​ത്തെ​റി​ച്ച​ത്. പാ​ർ​ട്ടി​യി​ൽ നി​ന്ന് രാ​ജി​വെ​ച്ച അ​ദ്ദേ​ഹം സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കു​മെ​ന്നും പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. പി​ന്നാ​ലെ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ മു​കു​ന്ദ​നെ​ക്ക​ണ്ട് പി​ന്തു​ണ അ​റി​യി​ച്ചി​രു​ന്നു.

Tags : C.C. Mukundan expelled cpi Nattika

Recent News

Corehub Up