Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Expired

ന​വ​ജാ​ത ശി​ശു​വി​ന് കാ​ലാ​വ​ധി ക​ഴി​ഞ്ഞ മ​രു​ന്ന് ന​ൽ​കി​യ സം​ഭ​വം: ഫാ​ര്‍​മ​സി​സ്റ്റി​ന് വീ​ഴ്ച സം​ഭ​വി​ച്ച​താ​യി ക​ണ്ടെ​ത്ത​ൽ

തൊ​ടു​പു​ഴ: ഇ​ടു​ക്കി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ 21 ദി​വ​സം പ്രാ​യ​മു​ള്ള ന​വ​ജാ​ത ശി​ശു​വി​ന് കാ​ലാ​വ​ധി ക​ഴി​ഞ്ഞ മ​രു​ന്ന് ന​ല്‍​കി​യ​ത്തി​ല്‍ ഫാ​ര്‍​മ​സി​സ്റ്റി​ന് വീ​ഴ്ച സം​ഭ​വി​ച്ച​താ​യി ക​ണ്ടെ​ത്തി. വ​കു​പ്പ് ത​ല​ത്തി​ല്‍ ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വീ​ഴ്ച സം​ഭ​വി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​ത്.

കു​ഞ്ഞി​ന് ന​ല്‍​കി​യ ഓ​യി​ന്‍​മെ​ന്റി​ന്റെ പു​തി​യ സ്റ്റോ​ക്ക് മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ എ​ത്തി​യി​രു​ന്നു. എ​ന്നി​ട്ടും പ​ഴ​യ സ്റ്റോ​ക്കി​ല്‍ നി​ന്നാ​ണ് ഓ​യി​ന്‍​മെ​ന്‍റ് ന​ല്‍​കി​യ​ത്. പു​തി​യ സ്റ്റോ​ക്ക് നീ​ല നി​റ​ത്തി​ലു​ള്ള ക​വ​റി​ലാ​യി​രു​ന്നു വെ​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ പ​ഴ​യ സ്റ്റോ​ക്കാ​യ വെ​ള്ള നി​റ​ത്തി​ലു​ള്ള ക​വ​റി​ലെ ഓ​യി​ന്‍​മെ​ന്റാ​ണ് ഫാ​ര്‍​മ​സി​സ്റ്റ് ന​ല്‍​കി​യ​ത്. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ പ്രാ​ഥ​മി​ക റി​പ്പോ​ര്‍​ട്ട് ഡെ​പ്യൂ​ട്ടി ഡി​എം​ഒ സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ല്‍ ഫാ​ര്‍​മ​സി​സ്റ്റി​നെ​തി​രെ ന​ട​പ​ടി ഉ​ണ്ടാ​കും.

ക​ഴു​ത്തി​ലെ അ​ല​ര്‍​ജി​ക്ക് ഇ​ടു​ക്കി മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ ചി​കി​ത്സ തേ​ടി എ​ത്തി​യ ഇ​ടു​ക്കി ഭൂ​മി​യാ​ങ്കു​ളം സ്വ​ദേ​ശി സോ​ബി​ന്‍ സ​ണ്ണി​യു​ടെ കു​ഞ്ഞി​നാ​ണ് ക​ലാ​വ​ധി ക​ഴി​ഞ്ഞ മ​രു​ന്ന് ന​ല്‍​കി​യ​ത്. കു​ഞ്ഞി​ന് ന​ല്‍​കു​ന്ന​തി​ന് മു​മ്പ് കാ​ലാ​വ​ധി പ​രി​ശോ​ധി​ച്ച​തി​നാ​ല്‍ അ​പ​ക​ടം ഒ​ഴി​വാ​യി എ​ന്നാ​ണ് കു​ടും​ബം പ​റ​യു​ന്ന​ത്.

2024 ജൂ​ണി​ല്‍ നി​ര്‍​മ്മി​ച്ച് ര​ണ്ട് വ​ര്‍​ഷം കാ​ലാ​വ​ധി​യു​ണ്ടാ​യി​രു​ന്ന ഓ​യി​ൻ​മെ​ന്റാ​ണ് ന​ല്‍​കി​യ​ത്. സം​ഭ​വ​ത്തി​ല്‍ കു​ടും​ബം ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന് പ​രാ​തി ന​ല്‍​കി​യി​രു​ന്നു. പ​രാ​തി​യി​ല്‍ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഫാ​ര്‍​മ​സി ജീ​വ​ന​ക്കാ​രോ​ട് റി​പ്പോ​ര്‍​ട്ട് സ​മ​ർ​പ്പി​ക്ക​ൻ നി​ർ​ദേ​ശി​ച്ചി​രു​ന്നു.

ഡോ​ക്ട​ര്‍ എ​ഴു​തി ന​ല്‍​കി​യ കു​റി​പ്പ​ടി​യു​മാ​യി ഫാ​ര്‍​മ​സി​യി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് സോ​ബി​ന് അ​വി​ടെ നി​ന്ന് മ​രു​ന്ന് ന​ല്‍​കു​ന്ന​ത്. പി​ന്നാ​ലെ വീ​ട്ടി​ല്‍ എ​ത്തി കാ​ലാ​വ​ധി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് കാ​ലാ​വ​ധി ക​ഴി​ഞ്ഞ് മൂ​ന്ന് മാ​സം പ​ഴ​ക്ക​മാ​യ മ​രു​ന്നാ​ണ് ന​ല്‍​കി​യ​തെ​ന്ന​റി​യു​ന്ന​ത്.

Kerala

റി​മാ​ൻ​ഡ് കാ​ലാ​വ​ധി ക​ഴി​ഞ്ഞു; ജാ​മ്യ ഹ​ർ​ജി ന​ൽ​കി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി, നാ​ളെ പ​രി​ഗ​ണി​ച്ചേ​ക്കും

തി​രു​വ​ന​ന്ത​പു​രം: റി​മാ​ൻ​ഡ് കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തോ​ടെ ക​ട്ടി​ള​പ്പാ​ളി കേ​സി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി കോ​ട​തി​യി​ൽ ജാ​മ്യ ഹ​ർ​ജി ന​ൽ​കി. ജാ​മ്യാ​പേ​ക്ഷേ നാ​ളെ കോ​ട​തി പ​രി​ഗ​ണി​ച്ചേ​ക്കും. റി​മാ​ൻ​ഡ് കാ​ലാ​വ​ധി 90 ദി​വ​സം ക​ഴി​ഞ്ഞ​ത് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ ജാ​മ്യ ഹ​ർ​ജി ന​ൽ​കി​യ​ത്.

എ​സ്ഐ​ടി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ത്ത​തി​നാ​ൽ പോ​റ്റി​യും പു​റ​ത്തി​റ​ങ്ങാ​നാ​ണ് സാ​ധ്യ​ത. ആ​ദ്യം അ​റ​സ്റ്റി​ലാ​യ ദ്വാ​ര​പാ​ല​ക കേ​സി​ൽ സ്വാ​ഭാ​വി​ക ജാ​മ്യം ല​ഭി​ച്ചി​രു​ന്നു. മു​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ സു​ധീ​ഷ് കു​മാ​റും ര​ണ്ട് കേ​സു​ക​ളി​ലും ജാ​മ്യാ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ണ്ട്.

ഹ​ർ​ജി​ക​ൾ നാ​ളെ കോ​ട​തി പ​രി​ഗ​ണി​ക്കും. മ​റ്റൊ​രു പ്ര​തി​യാ​യ ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​രും ജാ​മ്യ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. മു​ൻ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ മു​രാ​രി ബാ​ബു​വും എ​സ്. ശ്രീ​കു​മാ​റും ജാ​മ്യം ല​ഭി​ച്ച് പു​റ​ത്തി​റ​ങ്ങി​യി​രു​ന്നു.

Latest News

Corehub Up