Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Facebook Post

പോ​ലീ​സ് റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ചാ​ണ് വാ​ദി​ച്ച​ത്; സ​ർ​ക്കാ​രി​ന് മ​റു​പ​ടി​യു​മാ​യി ഗീ​നാ​കു​മാ​രി

തി​രു​വ​ന​ന്ത​പു​രം: ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച പ്ര​തി​ക്ക് കോ​ട​തി​യി​ൽ അ​നു​കൂ​ല നി​ല​പാ​ടെ​ടു​ത്തു എ​ന്ന ആ​രോ​പ​ണ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി മു​ൻ ജി​ല്ലാ ഗ​വ​ൺ​മെ​ന്‍റ് പ്ലീ​ഡ​ർ ഗീ​നാ​കു​മാ​രി. സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​യെ​ന്ന നി​ല​യി​ൽ താ​ൻ ഒ​രു ത​ര​ത്തി​ലു​ള്ള വീ​ഴ്ച​യും വ​രു​ത്തി​യി​ട്ടി​ല്ലെ​ന്ന് അ​വ​ർ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ വ്യ​ക്ത​മാ​ക്കി.

ത​ന്നെ സ്ഥാ​ന​ത്ത് നി​ന്നും മാ​റ്റി​യ​ത് പ്ര​തി​കാ​ര ന​ട​പ​ടി​യ​ല്ല. പ്ലീ​ഡ​ർ സ്ഥാ​നം ഒ​ഴി​യു​ന്ന​ത് അ​നി​വാ​ര്യ​മാ​യ ഒ​രു ന​ട​പ​ടി മാ​ത്ര​മാ​ണെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. മാ​സ​പ്പ​ടി കേ​സി​ൽ പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സി​ലെ ഒ​മ്പ​താം പ്ര​തി​ക്ക് ജാ​മ്യം ല​ഭി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഗീ​നാ​കു​മാ​രി​യെ സ്ഥാ​ന​ത്ത് നി​ന്നും മാ​റ്റി​യ​ത്.

പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ വേ​ണ​മെ​ന്ന പോ​ലീ​സ് റി​പ്പോ​ർ​ട്ടി​ന് വി​രു​ദ്ധ​മാ​യി, ക​സ്റ്റ​ഡി​യി​ൽ ആ​വ​ശ്യ​മി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യി​ൽ സ്വീ​ക​രി​ച്ച​ത്. ഇ​താ​ണ് ഗീ​ന​യു​ടെ മാ​റ്റ​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് സൂ​ച​ന. ജി​ല്ലാ ഗ​വ​ൺ​മെ​ന്‍റ് പ്ലീ​ഡ​ർ ആ​ൻ​ഡ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ എ​ന്ന നി​ല​യി​ൽ പോ​ലീ​സ് ന​ൽ​കി​യ റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ച് മാ​ത്ര​മാ​ണ് കോ​ട​തി​യി​ൽ വാ​ദി​ച്ച​ത്.

നി​യ​മ​ത്തി​നും നീ​തി​ബോ​ധ​ത്തി​നും കോ​ട്ടം ത​ട്ടു​ന്ന ത​ര​ത്തി​ൽ ഒ​രു ഇ​ട​പെ​ട​ലും ത​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല. ഒ​മ്പ​ത​ര വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നി​ട​യി​ൽ ഇ​തി​നേ​ക്കാ​ൾ സം​ഘ​ർ​ഷ​ഭ​രി​ത​മാ​യ കേ​സു​ക​ളും മ​ന്ത്രി​മാ​ർ​ക്കും രാ​ഷ്ട്രീ​യ​ക്കാ​ർ​ക്കു​മെ​തി​രെ​യു​ള്ള കേ​സു​ക​ളും പ​ക്ഷ​പാ​തി​ത്വ​മി​ല്ലാ​തെ കൈ​കാ​ര്യം ചെ​യ്തി​ട്ടു​ണ്ടെ​ന്നും ഗീ​നാ​കു​മാ​രി പ​റ​ഞ്ഞു.

Kerala

തീ​ക്കൊ​ള്ളി​കൊ​ണ്ട് ത​ല​ചൊ​റി​യാ​ൻ ശ്ര​മി​ക്കു​ന്ന​ത് വി​നാ​ശ​ക​രം: കെ.​സി. ജോ​സ​ഫ്

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​സ്ഥാ​ന​ത്തെ ചൊ​ല്ലി കോ​ൺ​ഗ്ര​സി​ൽ ന​ട​ക്കു​ന്ന ത​ർ​ക്ക​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി മു​തി​ർ​ന്ന നേ​താ​വ് കെ.​സി. ജോ​സ​ഫ്. തീ​ക്കൊ​ള്ളി​കൊ​ണ്ട് ത​ല​ചൊ​റി​യാ​ൻ ശ്ര​മി​ക്കു​ന്ന​ത് വി​നാ​ശ​ക​ര​മാ​യി​രി​ക്കു​മെ​ന്നും മൗ​ന​മാ​ണ് അ​ഭി​കാ​മ്യം എ​ന്ന​തു കൊ​ണ്ടാ​ണ് മി​ണ്ടാ​തി​രി​ക്കു​ന്ന​തെ​ന്നും കെ.​സി. ജോ​സ​ഫ് ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

ഫേ​സ്ബു​ക്ക് കു​റി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം

മൗ​ന​മാ​ണ് അ​ഭി​കാ​മ്യം എ​ന്ന​തു കൊ​ണ്ടാ​ണ് മി​ണ്ടാ​തി​രി​ക്കു​ന്ന​ത്. കോ​ൺ​ഗ്ര​സി​ന്‍റെ ആ​ഭ്യ​ന്ത​ര​കാ​ര്യ​ങ്ങ​ൾ എ​ല്ലാ പ​രി​ധി​യും വി​ട്ട് തെ​രു​വി​ലേ​യ്ക്ക് കൊ​ണ്ടു​പോ​കു​ന്ന​ത് അ​പ​ക​ട​ക​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്ന കാ​ര്യം എ​ല്ലാ​വ​രും തി​രി​ച്ച​റി​യു​ന്ന​ത് ന​ല്ല​താ​ണ്.

മ​ല​ർ​ന്ന് കി​ട​ന്ന് തു​പ്പി​യാ​ൽ ന​മ്മു​ടെ മു​ഖ​ത്തെ വീ​ഴൂ. തി​രു​വ​ന​ന്ത​പു​ര​ത്തെ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ക്കാ​ർ അ​റി​ഞ്ഞോ അ​റി​യാ​തേ​യോ എ​ല്ലാ​വ​രും ജീ​വ​നു​തു​ല്യം സ്‌​നേ​ഹി​ക്കു​ന്ന പ്രി​യ​പ്പെ​ട്ട ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ചി​ത്ര​ത്തെ​പ്പോ​ലും അ​പ​മാ​നി​ച്ചു​വെ​ന്ന​ത് എ​ല്ലാ​വ​രെ​യും വ​ള​രെ​യേ​റെ വേ​ദ​നി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​തൊ​ന്നും ന​ല്ല​തി​ന​ല്ല. തീ​ക്കൊ​ള്ളി​കൊ​ണ്ട് ത​ല​ചൊ​റി​യാ​ൻ ശ്ര​മി​ക്കു​ന്ന​ത് വി​നാ​ശ​ക​ര​മാ​യി​രി​ക്കും.

Kerala

പ​രാ​ജ​യം ഒ​ന്നി​ന്‍റെ​യും അ​വ​സാ​ന​മ​ല്ല; ഫേസ്ബുക്ക് പോസ്റ്റുമായി പി.ജയരാജൻ

ക​ണ്ണൂ​ർ: സം​സ്ഥാ​ന​ത്തെ ഇ​ട​തു​മു​ന്ന​ണി​യു​ടെ ക​ന​ത്ത തോ​ൽ​വി​ക്ക് പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം പി.​ജ​യ​രാ​ജ​ൻ. കേ​ര​ള​ത്തി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യം സി​പി​എ​മ്മി​നെ സം​ബ​ന്ധി​ച്ച് ഒ​ന്നി​ന്‍റെ​യും അ​വ​സാ​ന​മ​ല്ലെ​ന്ന് ജ​യ​രാ​ജ​ൻ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു

ഈ ​തെ​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ൽ നി​ന്ന് പാ​ർ​ട്ടി സ്വ​യം പ​രി​ശോ​ധി​ച്ച് തി​രു​ത്തേ​ണ്ട പാ​ഠ​ഭാ​ഗ​ങ്ങ​ളു​ണ്ട്. അ​ത് പാ​ർ​ട്ടി നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.​അ​തി​ൽ നേ​ര​ത്തെ തു​ട​ങ്ങി​വ​ച്ച തെ​റ്റു​തി​രു​ത്ത​ൽ പ്ര​ക്രി​യ തു​ട​രേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യും ഉ​ൾ​പ്പെ​ടും.

ക​മ്യൂ​ണി​സ്റ്റു​കാ​ർ പാ​ർ​ല​മെ​ന്‍റ​റി വ്യ​വ​സ്ഥ​യി​ൽ ഏ​ർ​പ്പെ​ടു​മ്പോ​ൾ പ​ല​ത​രം ജീ​ർ​ണ​ത​ക​ളും ക​ട​ന്നു​വ​രും. അ​ത്ത​രം ജീ​ർ​ണ​ത​ക​ൾ ച​ർ​ച്ച ചെ​യ്ത് തി​രു​ത്താ​തി​രു​ന്നാ​ൽ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ പാ​ർ​ട്ടി​യെ​ക്കു​റി​ച്ചു​ള്ള വി​ശ്വാ​സ്യ​ത​യ്ക്ക് മ​ങ്ങ​ലേ​ൽ​ക്കുമെന്നും ജയരാജൻ കുറിച്ചു.

ക​മ്മ്യൂ​ണി​സ്റ്റ് പ്ര​സ്ഥാ​ന​ത്തി​ന് സ​മ​ര​പോ​രാ​ട്ട​ങ്ങ​ളു​ടെ ത്യാ​ഗ​ഭ​രി​ത​മാ​യ ച​രി​ത്ര​മു​ണ്ട്. ആ ​സ​മ​ര പോ​രാ​ട്ടം ഏ​റ്റ​വു​മൊ​ടു​വി​ൽ നോ​യി​ഡ​യി​ൽ ഉ​ൾ​പ്പെ​ടെ ഈ​യി​ടെ ന​ട​ന്ന തൊ​ഴി​ലാ​ളി പ്ര​ക്ഷോ​ഭ​ങ്ങ​ളി​ലൂ​ടെ വ്യ​ക്ത​മാ​യ​താ​ണ്.

മോ​ദി സ​ർ​ക്കാ​ർ ഇ​ന്ത്യ​ൻ ക​ർ​ഷി​ക മേ​ഖ​ല കോ​ർ​പ​റേ​റ്റു​ക​ൾ​ക്ക് തീ​റെ​ഴു​തി​ക്കൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ അ​തി​നെ ഇ​ന്ത്യ​യി​ലെ ക​ർ​ഷ​ക​ർ ചെ​റു​ത്ത് തോ​ൽ​പ്പി​ച്ച​ത് ഇ​ട​തു​പ​ക്ഷ​ത്തി​ന് പാ​ർ​ല​മെ​ന്‍റിലുള്ള അം​ഗ​ബ​ലം കൊ​ണ്ട​ല്ലെ​ന്ന് തി​രി​ച്ച​റി​യ​ണം. ഉത്തരേന്ത്യയിലെ കർഷകരുടെ ഐതിഹാസികമായ സമരത്തെ തുടർന്ന് ഇന്ത്യയിലെ ശതകോടീശ്വരൻമാരുടെ പാർലമെന്‍റിന് ഈ മൂന്ന് ബില്ലും പിൻവലിക്കേണ്ടിവന്നെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

Movies

അ​മേ​രി​ക്ക​ന്‍ മ​രു​ന്ന് റി​സ​ര്‍​ച്ച് ക​മ്പ​നി​യി​ല്‍ ജോ​ലി ചെ​യ്ത എ​നി​ക്ക് ആ​രോ​ഗ്യ​രം​ഗ​ത്തെ ക​ള്ള​ത്ത​ര​ങ്ങ​ളെ കു​റി​ച്ച് ബോ​ധ്യ​മു​ണ്ട്; അ​ഖി​ൽ മാ​രാ​ർ

പ്ര​സ​വ​ത്തെ കു​റി​ച്ചും ഗ​ര്‍​ഭ​കാ​ല​ത്തെ കു​റി​ച്ചും തൃ​ക്കാ​ക്ക​ര എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​യാ​യ അ​ഖി​ല്‍ മാ​രാ​ര്‍ പ​റ​ഞ്ഞ വാ​ക്കു​ക​ള്‍ വി​വാ​ദ​മാ​യ​തി​ന് പി​ന്നാ​ലെ വി​ശ​ദീ​ക​ര​ണം. ഗ​ര്‍​ഭ​കാ​ല​ത്തെ​യും പ്ര​സ​വ​ത്തെ​യും ക​ച്ച​വ​ട​വ​ല്‍​ക്ക​രി​ക്കു​ന്ന ആ​ശു​പ​ത്രി​ക​ളെ​യും മ​രു​ന്ന് ക​മ്പ​നി​ക​ളെ​യും വി​മ​ര്‍​ശി​ച്ചാ​ണ് അ​ഖി​ല്‍ മാ​രാ​രു​ടെ വി​ശ​ദീ​ക​ര​ണം.

അ​മേ​രി​ക്ക​ന്‍ മ​രു​ന്ന് റി​സ​ര്‍​ച്ച് ക​മ്പ​നി​യി​ല്‍ ജോ​ലി ചെ​യ്ത ത​നി​ക്ക് ആ​രോ​ഗ്യ രം​ഗ​ത്ത് ന​ട​ക്കു​ന്ന ക​ള്ള​ത്ത​ര​ങ്ങ​ളെ കു​റി​ച്ച് ബോ​ധ്യ​മു​ണ്ട് എ​ന്നാ​ണ് അ​ഖി​ല്‍ ഫെ​യ്‌​സ്ബു​ക്കി​ല്‍ കു​റി​ച്ച​ത്.

മാ​തൃ​ത്വം എ​ന്ന​ത് ഉ​ദാ​ത്ത​മാ​യ ഒ​രു ക്രി​യ​യാ​ണ്. താ​ന്‍ ഒ​രു അ​മ്മ​യാ​കാ​ന്‍ പോ​കു​ന്നു എ​ന്ന ചി​ന്ത​യി​ല്‍ നി​ന്ന് ല​ഭി​ക്കു​ന്ന ആ​ത്മ​നി​ര്‍​വൃ​തി​യാ​ണ് ഗ​ര്‍​ഭ​കാ​ലം ആ​സ്വ​ദി​ക്കാ​ന്‍ ഒ​രു സ്ത്രീ​യെ സ​ഹാ​യി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ഇ​ന്ന് പു​തി​യ ത​ല​മു​റ​യി​ലെ പ​ല പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കും അ​മ്മ​യാ​കാ​ന്‍ താ​ല്പ​ര്യ​മി​ല്ലാ​ത്ത അ​വ​സ്ഥ​യു​ണ്ട്. കു​ടും​ബം എ​ന്ന മൂ​ല്യം ഇ​ല്ലാ​താ​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​വ​രെ താ​ന്‍ മ​നു​ഷ്യ​ഗ​ണ​ത്തി​ല്‍ പോ​ലും കൂ​ട്ടു​ന്നി​ല്ലെ​ന്നും അ​ഖി​ല്‍ മാ​രാ​ര്‍ തു​റ​ന്ന​ടി​ച്ചു.

ഗ​ര്‍​ഭ​കാ​ല​ത്തെ പ​ത്തു​മാ​സം ആ​ശു​പ​ത്രി വാ​സ​മാ​ക്കി മാ​റ്റു​ന്ന രീ​തി​യെ അ​ദ്ദേ​ഹം ക​ച്ച​വ​ട​മെ​ന്നാ​ണ് വി​ശേ​ഷി​പ്പി​ച്ച​ത്. നി​ങ്ങ​ളെ രോ​ഗി​യാ​ക്കാ​നാ​ണ് ഓ​രോ മ​രു​ന്ന് ക​മ്പ​നി​യും ശ്ര​മി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പോ​ക​ണ്ട എ​ന്ന​ല്ല താ​ന്‍ പ​റ​ഞ്ഞ​ത്. ഇ​തേ ചി​ന്ത മാ​ത്ര​മാ​ണ് ഒ​രു മ​ണി​ക്കൂ​ര്‍ നീ​ണ്ട അ​ഭി​മു​ഖ​ത്തി​ല്‍ നോ​ര്‍​ത്ത് ഇ​ന്ത്യ​യി​ലെ സ്ത്രീ​ക​ള്‍ നേ​രി​ടു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍ കേ​ര​ള​ത്തി​ലെ സ്ത്രീ​ക​ള്‍​ക്ക് അ​റി​യു​ക പോ​ലു​മി​ല്ല എ​ന്ന വി​ഷ​യ​ത്തി​ല്‍ പ​റ​ഞ്ഞ ഒ​രു വി​ഷ​യ​ത്തെ വ​ള​ച്ചൊ​ടി​ച്ചു ക​ണ്ട​ന്റ് ആ​ക്കി ആ​ഘോ​ഷി​ക്കു​ക​യാ​ണെ​ന്നും അ​ഖി​ല്‍ മാ​രാ​ര്‍ പ​റ​യു​ന്നു.

അ​ഖി​ല്‍ മാ​രാ​രു​ടെ കു​റി​പ്പ്:

പ​റ​യു​ന്ന​ത് ഉ​ള്‍​കൊ​ള്ളാ​ന്‍ ബോ​ധ​മി​ല്ലാ​ത്ത കു​റെ​യെ​ണ്ണ​ത്തെ പ​ഠി​പ്പി​ച്ചു മ​ന​സി​ലാ​ക്കു​ക എ​ന്ന ഉ​ത്ത​ര​വാ​ദി​ത്തം കൂ​ടി ചെ​യ്യേ​ണ്ട ബാ​ധ്യ​ത​യാ​ണ്.. പ്ര​സ​വം എ​ന്നാ​ല്‍ ഒ​രു കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കു​ന്ന മ​ഹ​ത്താ​യ ഉ​ദാ​ത്ത​മാ​യ ഒ​രു ക്രി​യ​യാ​ണ്.. അ​ത് എ​ന്‍​ജോ​യ് ചെ​യ്യ​ണ​മെ​ങ്കി​ല്‍ താ​ന്‍ ഒ​രു അ​മ്മ​യാ​കാ​ന്‍ പോ​കു​ന്നു എ​ന്ന ചി​ന്ത​യും അ​തി​ലൂ​ടെ അ​വ​ള്‍​ക്ക് ല​ഭി​ക്കു​ന്ന ആ​ത്മ നി​ര്‍​വൃ​തി​യും ഒ​രു സ്ത്രീ​ക്ക് ഉ​ണ്ടാ​വ​ണം..

അ​ങ്ങ​നെ അ​ത്ത​രം ഒ​രു മ​ഹ​ത്വം ആ​ണ് എ​ന്‍റെ വ​യ​റ്റി​ല്‍ വ​ള​രു​ന്ന കു​ഞ് എ​ന്ന ചി​ന്ത. ഗ​ര്‍​ഭ കാ​ല​ത്തെ ആ​സ്വ​ദി​ച്ചു മു​ന്നോ​ട്ട് കൊ​ണ്ട് പോ​കാ​ന്‍ ഒ​രു സ്ത്രീ​ക്ക് ക​ഴി​യു​ന്ന​ത് ഈ ​മ​ഹ​ത്വ​ത്തി​ന്‍റെ മൂ​ല്യം അ​ല്ലെ​ങ്കി​ല്‍ മാ​തൃ​ത്വ​ത്തി​ന്റെ മ​ഹ​ത്വം അ​വ​ള്‍ അ​റി​യു​ന്ന​ത് കൊ​ണ്ടാ​ണ്.... മ​റി​ച്ചു വ​യ​റ്റി​ല്‍ വ​ള​രു​ന്ന കു​ഞ്ഞു എ​ന്റെ ജീ​വി​തം ത​ക​ര്ത്തു.. എന്‍റെ സൗ​ന്ദ​ര്യം ത​ക​ര്‍​ത്തു.. ഇ​നി ഈ ​നാ​ശ​ത്തെ പ്ര​സ​വി​ച്ചാ​ല്‍ എ​ന്താ​കും എ​ന്റെ ജീ​വി​തം എ​ന്ന ചി​ന്ത​യു​മാ​യി ജീ​വി​ക്കു​ന്ന സ്ത്രീ ​രൂ​പ​ങ്ങ​ളു​മാ​യി ജീ​വി​ക്കു​ന്ന നി​കൃ​ഷ്ട ജ​ന്മ​ങ്ങ​ളെ​യും പു​രോ​ഗ​മ​ന​ത്തി​ന്റെ പേ​രി​ല്‍ കു​ടും​ബം എ​ന്ന മൂ​ല്യം ഇ​ല്ലാ​താ​ക്കാ​ന്‍ ന​ട​ക്കു​ന്ന ജ​ന​ങ്ങ​ളെ​യും ഞാ​ന്‍ മ​നു​ഷ്യ ഗ​ണ​ത്തി​ല്‍ പോ​ലും കൂ​ട്ടു​ന്നി​ല്ല..

ഇ​വ​രൊ​ക്കെ ചേ​ര്‍​ന്ന് ചെ​യ്ത ഒ​രു ഗു​ണം എ​ന്ന​ത് അ​മ്മ​യാ​കാ​ന്‍ ഇ​ന്ന് പ​ല പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് താ​ല്പ​ര്യ​മി​ല്ല. എ​ന്ത് കൊ​ണ്ടാ​ണ് ഈ ​ചി​ന്ത പു​തു ത​ല​മു​റ​യി​ലെ പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് എ​ത്തി​യ​ത്. ഗ​ര്‍​ഭം എ​ന്ന​ത് ഒ​രു മാ​ര​ക രോ​ഗം പോ​ലെ 10 മാ​സം ആ​ശു​പ​ത്രി വാ​സം ആ​ക്കി അ​നാ​വ​ശ്യ സ​മ്മ​ര്‍​ദ​ങ്ങ​ള്‍ ഒ​രു സ്ത്രീ​ക്ക് ന​ല്‍​കി അ​വ​ളു​ടെ ഈ ​പ​ത്തു മാ​സ​ത്തെ ക​ച്ച​വ​ട​മാ​ക്കി അ​തി​ലൂ​ടെ കൊ​യ്യു​ന്ന ലാ​ഭം പ​ല ആ​ശു​പ​ത്രി​ക​ളും ല​ക്ഷ്യ​മി​ട്ട​പ്പോ​ള്‍
നോ​ര്‍​മ​ല്‍ ഡെ​ലി​വ​റി എ​ന്ന​ത് ഇ​ന്ന് കാ​ണാ​ന്‍ ഇ​ല്ലാ​ത്ത അ​വ​സ്ഥ ആ​യി.. നോ​ര്‍​മ​ല്‍ ഡെ​ലി​വ​റി ചെ​യ്യ​ണ​മെ​ന്നോ, സി​സേ​റി​യ​ന്‍ വേ​ണ്ട എ​ന്നോ ഞാ​ന്‍ ഒ​രി​ട​ത്തും പ​റ​ഞ്ഞി​ട്ടി​ല്ല.. രോ​ഗം വ​രു​ന്ന​തി​നേ​ക്കാ​ള്‍ ന​ല്ല​ത് പ്ര​തി​രോ​ധ​മാ​ണ് എ​ന്ന വി​ഷ​യ​ത്തി​ന്റെ പ്രാ​ധാ​ന്യം പ​റ​യു​ക​യാ​ണ്..

ഗ​ര്‍​ഭ കാ​ല​ത്ത് ഉ​ണ്ടാ​കു​ന്ന ഹോ​ര്‍​മോ​ണ്‍ വ്യ​തി​യാ​ന​ങ്ങ​ള്‍ ഒ​രു പെ​ണ്‍​കു​ട്ടി​യേ മ​ന​സി​ക​മാ​യി ബാ​ധി​ക്കും അ​തി​നെ ല​ഘു​ക​രി​ക്ക​അ​തി​നെ ല​ഘു​ക​രി​ക്കു​ന്ന​ത് ചു​റ്റു​മു​ള്ള​വ​ർ ന​ൽ​കു​ന്ന​ത് ക​രു​ത​ൽ ആ​ണ്.. എ​ന്നാ​ലി​വി​ടെ കു​റെ ആ​ശു​പ​ത്രി​ക​ളും, പ​ണി അ​റി​യാ​ത്ത കു​റെ ഡോ​ക്ട​ർ​മാ​രും,മ​രു​ന്ന് ക​ച്ച​വ​ട​ക്കാ​രും സ​മൂ​ഹ​ത്തി​ൽ ഗ​ർ​ഭ കാ​ല​ത്തെ പ്ര​ശ്ന​ങ്ങ​ൾ മാ​ർ​ക്ക​റ്റ് ചെ​യ്തു അ​മ്മ​മാ​രു​ടെ​യും ഗ​ർ​ഭി​ണി​ക​ൾ ആ​യ പെ​ൺ​കു​ട്ടി​യു​ടെ​യും അ​ടു​ത്ത് എ​ത്തി​ക്കു​ന്നു..​പ്ര​സ​വി​ച്ചാ​ൽ മ​രി​ച്ചു പോ​കു​മോ എ​ന്ന ഭ​യം പ​ല പെ​ൺ​കു​ട്ടി​ക​ളി​ലും എ​ത്തു​ന്നു ഇ​തോ​ടെ ഇ​വ​രു​ടെ ആ​ശ​ങ്ക, ഉ​ത് ക​ൺ​ഠ വ​ർ​ദ്ധി​ക്കു​ന്നു.

ഇ​ത് ഇ​വ​രെ കൂ​ടു​ത​ൽ കു​ഴ​പ്പ​ത്തി​ൽ എ​ത്തി​ക്കു​ന്നു..​ഈ അ​വ​സ്ഥ ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ന്നു അ​തോ​ടെ ക​ച്ച​വ​ടം പൊ​ടി പൊ​ടി​ക്കു​ന്നു..

രോ​ഗി​ക​ൾ ഇ​ല്ലാ​താ​യാ​ൽ ആ​ശു​പ​ത്രി​ക​ൾ ഇ​ല്ലാ​താ​കും.. കോ​ടി​ക​ൾ മു​ട​ക്കി ആ​ശു​പ​ത്രി​ക​ൾ കെ​ട്ടി ഉ​യ​ർ​ത്തി​യ​ത് ദാ​നം ചെ​യ്യാ​ന​ല്ല.. കോ​ടി​ക​ൾ മു​ട​ക്കി റി​സ​ർ​ച് ചെ​യ്തു മ​രു​ന്ന് ക​ണ്ട് പി​ടി​ക്കു​ന്ന​ത് ആ ​കോ​ടി​ക​ൾ നി​ങ്ങ​ളി​ൽ നി​ന്ന് തി​രി​ച്ചു പി​ടി​ക്കാ​ൻ ആ​ണ്.. പ​ര​മാ​വ​ധി രോ​ഗി ആ​വാ​തെ ഇ​രി​ക്കാ​ൻ നോ​ക്ക​ണം..

ഏ​തൊ​രു മ​നു​ഷ്യ​നെ​യും ഭ​യം ബാ​ധി​ച്ചാ​ൽ അ​വ​നി​ൽ ശ​രീ​രി​ക​മാ​യി പ്ര​ശ്ന​ങ്ങ​ൾ ഉ​ട​ലെ​ടു​ക്കും അ​ത് കൊ​ണ്ട് ഗ​ർ​ഭി​ണി ആ​കു​ന്ന ഒ​രു പെ​ൺ​കു​ട്ടി​യോ​ട് അ​വ​ൾ​ക്കു മ​ന​സി​ക ധൈ​ര്യം പ​ക​രാ​ൻ പ​റ​യു​ന്ന കാ​ര്യ​ങ്ങ​ൾ ആ​ണ് "നോ​ക്ക് മോ​ളെ ന​മ്മു​ടെ ന​ബീ​സു​മ്മ പ​ത്തു പ്ര​സ​വി​ച്ച ശേ​ഷ​വും അ​രി ആ​ട്ടി വെ​ച്ചി​ട്ട് പോ​യ​താ​ണ്.. അ​ത്രേ​യു​ള്ളൂ നീ ​എ​ന്തി​നാ ടെ​ൻ​ഷ​ൻ അ​ടി​ക്കു​ന്ന​ത്.. " ഇ​ത് ഒ​ര​മ്മ പ​റ​യു​ന്ന​ത് പൊ​ളി​റ്റി​ക്ക​ൽ ക​റ​ക്റ്റ്നെ​സ് നോ​ക്കി​യി​ട്ട​ല്ല..

ജീ​വി​ത​ത്തി​ൽ അ​മ്മ എ​ന്ന മൂ​ല്യം തി​രി​ച്ച​റി​യാ​ത്ത കു​ഞ്ഞു​ങ്ങ​ളെ പ്ര​സ​വി​ച്ച ശേ​ഷം തി​രി​ഞ്ഞു നോ​ക്കാ​ത്ത കു​ടും​ബ​ത്തി​ന്‍റെ മൂ​ല്യം മ​ന​സ്സി​ലാ​കാ​ത്ത കു​റെ എ​ണ്ണം സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി ന​ട​ത്തു​ന്ന ഈ ​കു​ര ദ​യ​വ് ചെ​യ്തു പു​തി​യ ത​ല​മു​റ കേ​ൾ​ക്ക​രു​ത്..

നി​ങ്ങ​ൾ ഒ​ര​മ്മ ആ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ആ​ണെ​ങ്കി​ൽ ന​ല്ല മ​ന​സ്സോ​ടെ ,ഈ​ശ്വ​ര ചി​ന്ത​യോ​ടെ, ന​ല്ല ഭ​ക്ഷ​ണ​ങ്ങ​ൾ ക​ഴി​ച്ചു പൂ​ർ​ണ ആ​രോ​ഗ്യ​വ​തി​യാ​യി എ​ല്ലാ ജോ​ലി​യും ചെ​യ്തും ന​ല്ല ചി​ന്ത​ക​ൾ ഉ​ണ​ർ​ത്തു​ന്ന പു​സ്ത​ക​ങ്ങ​ൾ വാ​യി​ച്ചും,മ​ന​സി​ന്‌ ക​രു​ത്തു ന​ൽ​കു​ന്ന മ​നു​ഷ്യ​രു​മാ​യി ചേ​ർ​ന്ന് സ​ഹ​ക​രി​ക്കു..

മ​രു​ന്നു​ക​ൾ ആ​വ​ശ്യ​ത്തി​ന് മാ​ത്രം ഉ​പ​യോ​ഗി​ക്കാ​ൻ ശീ​ലി​ക്കു..

ഗ​ർ​ഭ കാ​ലം ആ​ന​ന്ദ​ത്തി​ന്‍റെ​യും ആ​സ്വാ​ദ​ന​ത്തി​ന്‍റെ​യും കാ​ല​മാ​ണ്..​അ​ല്ലാ​തെ പ്ര​സ​വം എ​ന്ന ഒ​റ്റ പ്രോ​സ​സ് അ​ല്ല ഞാ​ൻ പ​റ​ഞ്ഞ​ത്.. ഫാ​ർ​മ എ​ന്ന വെ​ബ് സീ​രീ​സ് മ​രു​ന്ന് ക​ച്ച​വ​ട മേ​ഖ​ല​യി​ലെ ക​ള്ള​ങ്ങ​ൾ കു​റെ​യൊ​ക്കെ പ​റ​യു​ന്നു​ണ്ട് ഒ​രു അ​മേ​രി​ക്ക​ൻ മ​രു​ന്ന് റി​സ​ർ​ച് ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്ത ഒ​രു​വ​ൻ എ​ന്ന നി​ല​യി​ൽ ആ​രോ​ഗ്യ രം​ഗ​ത്ത് ന​ട​ക്കു​ന്ന ക​ള്ള​ത്ത​ര​ങ്ങ​ൾ എ​നി​ക്ക് ബോ​ധ്യ​മു​ള്ള​താ​ണ്..

നി​ങ്ങ​ളെ രോ​ഗി​യാ​ക്കാ​ൻ ആ​ണ് ഓ​രോ മ​രു​ന്ന് ക​മ്പ​നി​യും ശ്ര​മി​ക്കു​ന്ന​ത്..​കോ​ടി​ക​ൾ മു​ട​ക്കി ആ​ശു​പ​ത്രി പ​ണി​യു​ന്ന​ത് നി​ങ്ങ​ളു​ടെ ആ​രോ​ഗ്യം ന​ന്നാ​ക്കി നി​ങ്ങ​ളെ ര​ക്ഷ​പെ​ടു​ത്താ​ൻ അ​ല്ല മ​റി​ച്ചു അ​വ​ർ​ക്ക് ലാ​ഭം കൊ​യ്യാ​ൻ ആ​ണ്.. അ​ത് കൊ​ണ്ട് തി​രി​ച്ച​റി​വ് ഉ​ണ്ടാ​വ​ണം.. ഞാ​ൻ ഈ ​പ​റ​ഞ്ഞ​ത് ആ​ശു​പ​ത്രി​യി​ൽ പോ​ക​ണ്ട എ​ന്ന അ​ർ​ത്ഥ​ത്തി​ൽ അ​ല്ല പ​ര​മാ​വ​ധി പോ​കാ​തെ ഇ​രി​ക്കു​ന്ന അ​വ​സ്ഥ സൃ​ഷ്ടി​ക്കാ​ൻ നോ​ക്കു​ക..

ഇ​തേ ചി​ന്ത മാ​ത്ര​മാ​ണ് ഒ​രു മ​ണി​ക്കൂ​ർ നീ​ണ്ട അ​ഭി​മു​ഖ​ത്തി​ൽ നോ​ർ​ത്ത് ഇ​ന്ത്യ​യി​ലെ സ്ത്രീ​ക​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ കേ​ര​ള​ത്തി​ലെ സ്ത്രീ​ക​ൾ​ക്ക് അ​റി​യു​ക പോ​ലു​മി​ല്ല എ​ന്ന വി​ഷ​യ​ത്തി​ൽ ത​മാ​ശ രൂ​പേ​ണ പ​റ​ഞ്ഞ ഒ​രു വി​ഷ​യ​ത്തെ വ​ള​ച്ചൊ​ടി​ച്ചു ക​ണ്ട​ന്റ് ആ​ക്കി ആ​ഘോ​ഷി​ക്കു​ന്ന വി​വ​ര​മി​ല്ലാ​യ്‌​മ​ക്ക് എ​ന്താ പ​റ​യു​ക.. വി​മ​ർ​ശ​നം തെ​റ്റു​ക​ൾ തി​രു​ത്താ​ൻ ഉ​ള്ള​താ​വാ​ണം അ​ല്ലാ​തെ വി​ഡ്ഢി​ത്ത​ര​ങ്ങ​ൾ വി​ള​മ്പ​ൽ ആ​വ​രു​ത്..

വ​രി​ക​ൾ അ​ട​ർ​ത്തി വി​മ​ർ​ശി​ക്കാ​ൻ തു​ട​ങ്ങി​യാ​ൽ ബൈ​ബി​ൾ, ഖു​ർ​ആ​ൻ, ഗീ​ത ഇ​വ​യു​ടെ ഒ​ക്കെ സൃ​ഷ്ടാ​ക്ക​ൾ പെ​ട്ട് പോ​കും..

കു​റ​ഞ്ഞ പ​ക്ഷം ഞാ​ൻ എ​ന്താ​ണ് പ​റ​ഞ്ഞ​ത് എ​ന്താ​ണ് അ​ത് കൊ​ണ്ട് സ​മൂ​ഹ​ത്തി​ൽ ന​ൽ​കു​ന്ന സ​ന്ദേ​ശം എ​ന്ന​ത് മ​ന​സ്സി​ലാ​ക്കാ​ൻ ഉ​ള്ള ബോ​ധം ഉ​ണ്ടാ​വു​ക..

NB : ഒ​ന്നി​നെ​യും ഭ​യ​ക്കാ​തെ മ​ന​സി​ന്‌ ക​രു​ത്തു പ​ക​ർ​ന്ന് ജീ​വി​ക്കാ​ൻ ശ്ര​മി​ക്കു ജീ​വി​തം ആ​സ്വ​ദി​ക്കാ​ൻ ക​ഴി​യും (സാ​രം​ശം)

Kerala

ഫേസ്ബുക്ക് പോസ്റ്റ്: പോലീസ് ഓഫീസർക്ക് സസ്പെൻഷൻ

പാങ്ങോട്: വാമനപുരത്തെ എൽഡിഎഫ് സ്ഥാനാർഥിക്ക് അനുകൂലമായി ഫേസ്ബുക്ക് കമന്‍റിട്ട പോലീസുകാരന് സസ്പെൻഷൻ. പാങ്ങോട് സ്റ്റേഷനിലെ സിപിഒ വൈശാഖൻ സതീശനെയാണ് സസ്പെൻഡ് ചെയ്തത്.

തിരുവനന്തപുരം റൂറൽ പോലീസ് മേധാവിയുടേതാണ് നടപടി. വാമനപുരത്തെ എൽഡിഎഫ് സ്ഥാനാർഥി ഡി.കെ. മുരളി ജയിക്കുമെന്നായിരുന്നു വൈശാഖൻ സതീശന്‍റെ കമന്‍റ്.

ഒരു മാധ്യമത്തിൽ വാമനപുരം ഇത്തവണ ആർക്കൊപ്പം എന്ന തലക്കെട്ടോടുകൂടിയ പോസ്റ്റിലായിരുന്നു സിപിഒ കമന്‍റിട്ടത്. സർക്കാർ ഉദ്യോഗസ്ഥരുടെ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമെന്നാണ് സസ്പെൻഷൻ ഉത്തരവിൽ പറയുന്നത്.

സേനയ്ക്ക് അവമതിപ്പും കളങ്കവും ഉണ്ടാക്കിയെന്നും ഉത്തരവിൽ പറയുന്നു.

Kerala

മൂ​ന്നാം ഊ​ഴം എ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ സ്വ​പ്നം വി​ഫ​ല​മാ​കും: ജി. ​സു​ധാ​ക​ര​ൻ

ആ​ല​പ്പു​ഴ: മൂ​ന്നാം ഊ​ഴം എ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ സ്വ​പ്നം വി​ഫ​ല​മാ​കു​മെ​ന്ന് മു​ൻ​മ​ന്ത്രി​യും അ​മ്പ​ല​പ്പു​ഴ​യി​ലെ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യു​മാ​യ ജി. ​സു​ധാ​ക​ര​ൻ. സി​പി​എം നേ​തൃ​ത്വം രാ​ഷ്ട്രീ​യ​മാ​യി പ​രാ​ജ​യ​പെ​ട്ട​പ്പോ​ൾ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം രാ​ഷ്ട്രീ​യ​മാ​യി വി​ജ​യി​ക്കു​ന്ന​താ​യാ​ണ് കാ​ണു​ന്ന​തെ​ന്നും സു​ധാ​ക​ര​ൻ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

ആ​റു പ​തി​റ്റാ​ണ്ടി​ലേ​റെ ക​മ്മ്യൂ​ണി​സ്റ്റ് പ്ര​സ്ഥാ​ന​ത്തി​നൊ​പ്പം അ​ണി​യാ​യും നേ​തൃ​ത്വ ഭാ​ഗ​മാ​യും പ്ര​വ​ർ​ത്തി​ച്ച എ​നി​ക്ക് നി​ർ​ഭ​യ​മാ​യും സ​ത്യ​സ​ന്ധ​മാ​യും രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​നം തു​ട​രാ​നാ​കാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് വ​ർ​ഷ​ങ്ങ​ളാ​യി അ​നു​ഭ​വ​പ്പെ​ടു​ന്ന​തെ​ന്നും സു​ധാ​ക​ര​ൻ കു​റി​ച്ചു.

ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​വ​ർ​ത്ത​ക​ർ മ​ണ്ഡ​ല​ത്തി​ൽ ശ​ക്ത​മാ​യും ആ​ത്മാ​ർ​ഥ​മാ​യും എ​നി​ക്കു​വേ​ണ്ടി നി​സ്വാ​ർ​ത്ഥ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും അ​വ​രോ​ടെ​ല്ലാം ഉ​ള്ള എ​ന്‍റെ ന​ന്ദി​യും ക​ട​പ്പാ​ടും അ​റി​യി​ക്കു​ന്നു​വെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

Kerala

കഴുത്തിലെ കോളറാണ് താരമെന്ന് ആഷാ ലോറൻസ്!

കോട്ടയം: മന്ത്രി വീണാ ജോർജ് കെഎസ്‌യു കരിങ്കൊടി പ്രതിഷേധത്തിനു ശേഷം ചികിത്സ കഴിഞ്ഞ് കഴുത്തിൽ കോളറുമണിഞ്ഞ് പൊതുപരിപാടികൾ പ്രത്യക്ഷപ്പെട്ടതിനു പിന്നാലെ കോളർ ആണ് താരം എന്ന പേരിൽ ആഷാ ലോറൻസ് എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. വീണാ ജോർജിന്‍റെ ഫോട്ടോ ഉൾപ്പെടുത്തിയാണ് പോസ്റ്റ്. പ്രമുഖ സിപിഎം നേതാവായിരുന്ന എം.എം. ലോറൻസിന്‍റെ മകളാണ് ആഷാ ലോറൻസ്. അടിയന്തരാവസ്ഥ സമയം ജയിലിൽനിന്നു വന്ന എം.എം. ലോറൻസ് കോളർ ഇട്ടാണ് വന്നതെന്നു പറഞ്ഞാണ് പോസ്റ്റ് തുടങ്ങുന്നത്. സിപിഎമ്മിന്‍റെ പുതിയ രീതികളോടുള്ള തികഞ്ഞ പരിഹാസം പോസ്റ്റിൽ കാണാം. എം.എം. ലോറൻസ് അടക്കമുള്ള സിഐടിയു നേതാക്കളെ സിപിഎമ്മിൽ വെട്ടിനിരത്തിയെന്നും ആരോപിക്കുന്നു. സിപിഎമ്മിന്‍റെ പ്രമുഖനേതാക്കളെ ട്രോളിയാണ് പോസ്റ്റ് അവസാനിക്കുന്നത്. പോസ്റ്റിന്‍റെ പൂർണരൂപം:

കോളർ ആണ് താരം ????
അടിയന്തരാവസ്ഥ സമയം
പരോളിൽ ജയിലിൽ നിന്ന് വന്ന
MM Lawrence കോളർ ഇട്ടാണ് വന്നത്
അയ്യോ ഇത് എന്ത് പറ്റി എന്ന് അമ്മയും ഞങ്ങളും ചോദിച്ചില്ല
കാരണം
അപ്പച്ചൻ ജയിലിൽ നിന്ന് കത്ത് അയച്ചിരുന്നു
വിവരങ്ങൾ വിശദമായി എഴുതിയിരുന്നു
അപ്പച്ഛൻ കുളിക്കാൻ പോകുന്ന തക്കത്തിന്
Abiയും ഞാനും കോളർ എടുത്ത് ഇട്ട് നോക്കി
ഹഹഹ ഹിഹിഹി എന്ന് ചിരിക്കുമായിരുന്നു ???
അപ്പച്ഛൻ വൈകീട്ട് നടക്കാൻ പോകുമ്പോൾ ആൾക്കാർക്ക് അത്ഭുതം സങ്കടം ഒക്കെ ആണ്
Police മർദ്ദനത്തിൽ കഴുത്തിന് മാരകപരിക്ക് പറ്റി
എന്തോ രോഗം ആണ് എന്നൊക്കെ എറണാകുളം നഗരത്തിൽ സംസാരം ഉണ്ടായിരുന്നു
അന്ന്
വീണാ Special " കഴുത്ത് കോളർ "അപൂർവ്വം ആയിരുന്നു???????
അടിയന്തരാവസ്ഥ സമയത്ത് വിയ്യൂർ ജയിലിൽ എന്തായാലും പൊലീസ് മർദ്ദനം ഉണ്ടായിരുന്നില്ല
അവിടെ എല്ലാരും സന്തോഷത്തിൽ ആയിരുന്നു
Jailmates ആയി
ഒ രാജഗോപാൽ ജീ
Adv Thampan Thomas
മുതലായവർ ഉണ്ടായിരുന്നു
റോസാച്ചെടി പരിപാലിക്കൽ
വായന
ഷട്ടിൽ ബാഡ്മിൻ്റൺ
കാരംസ്
ജയിൽ ദിനങ്ങൾ ആനന്ദകരമായിരുന്നു
വിയ്യൂർ ജയിലിൽ
കണ്ണൂരെ കാര്യം എനക്ക് അറിയൂല്ലപ്പാ ???
അത് കണ്ണൂരെ ആൾക്കാരോട് ചോയിച്ച് ചോയിച്ച് മനസിലാക്കണം
വീണ കൊച്ചമ്മൻ്റെ കഴുത്ത് പൊലീസ്കാരനും പൊലീസ്‌കാരിയും പിടിച്ച് തിരിച്ച് പിരിച്ച് കൊടുത്ത വാർത്ത വന്നപ്പോൾ മാത്രം ആണ്
ഞാൻ ഒരു വിവരം അറിയുന്നത്
വീണ കൊച്ചമ്മ
CPKM ൻ്റെ State Committee Member ആണത്രെ ???
വാഴക്കുല കട്ട് എടുത്ത് PhD നേടിയ പൊതി ച്യോറ് Specialist ച്യേച്ചി യും
State Committee Member ആണ്
അമ്പമ്പോ
CPKM ൻ്റെ ലോകനിലവാരം
ഇത്ര ഉയരത്തിൽ എത്തുന്നതിന്
മുന്നേ
State Committee യിൽ നിന്ന്
MM Lawrence ഉൾപ്പെട്ട CITU Group കാരെ വെട്ടി നിരത്തിയ
സഖാവ് VS നോടും
സഖാവ് പിണറായി വിജയനോടും വളരെ അധികം നന്ദി ??
പൊതി ച്യോ റ് Specialist ചേച്ചിൻ്റെയും
കഴുത്ത് ഉളുക്ക് Specialist മന്ത്രിൻ്റെയും
ഭാഷ പരിമിതൻ റഹീം ക്കാൻ്റെയും കൂടെ ഇരിക്കാൻ ഉള്ള
യോഗ്യത ഒന്നും
CITU Group ന് ഇല്ലല്ലോ ??????
സഖാവ് ഗൗരിയമ്മ
സഖാവ് സുശീല ഗോപാലൻ
സഖാവ് സരോജിനി ബാലാനന്ദൻ
സഖാവ് എം.സി ജോസഫൈൻ
ഇവരൊക്കെ ഇരുന്ന കസേരയിൽ
ആണ്
ഇല്ലാത്ത കഴുത്തിന് വല്ലാത്ത കോളറും
ഇല്ലാത്ത വാഴകുല ടെ പേരിൽ വല്ലാത്ത PhD എടുത്ത പൊതി ച്യോറ്
ചാച്ചിയും ഇരിക്കുന്നത്??
മേൽ പറഞ്ഞവരൊക്കെ കമ്യൂണിസ്റ്റ്ക്കാർ എന്ന നിലയിൽ എന്തൊക്കെ കുറവ് ഉണ്ടായിരുന്നവർ ആയിരുന്നു എങ്കിലും
പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചവരാണ്
പാർട്ടി കൂറ് ഉണ്ടായിരുന്നവർ ആയിരുന്നു
അടിയന്തരാവസ്ഥ സമയത്ത് ആദ്യമായി കണ്ടപ്പോൾ മുതൽ
അടുത്ത കാലം വരെ കഴുത്ത് കോളറിന് Skin Colour ആയിരുന്നു
വീണ കൊച്ചമ്മൻ്റെ ഭാഗ്യം
സാരിക്ക് മാച്ചിംഗ് കളറുകളിൽ
കഴുത്ത് കോളർ മാർക്കറ്റിൽ
Available ആണല്ലോ
Available PB പോലെ ????
ഇല്ലെങ്കിൽ നമ്മൾ
അമ്മേറിക്കാ യിൽ നിന്ന്
വിഴിഞ്ഞം PORT ൽ ഇറക്കില്ലേ
കഴുത്തിന് പിടിച്ച് തിരിച്ച് പിരിച്ച് കൊടുത്ത പൊലീസ്കാരൻ്റെയും കാരിൻ്റെയും Best Time
3-ാം ഊഴത്തിൽ വച്ചടിവച്ചടി Promotion അല്ലേ
കുന്തോം കുടച്ച ക്രോം മന്ത്രി, മന്ത്രി സ്ഥാനം രാജി വച്ചപ്പോൾ
ചേച്ചിമാർ കരച്ചിലോട് കരച്ചിലായിരുന്നു
" സജി അച്ചായന്" വേണ്ടി??????
ഈ ആറൻമുളക്കാര് എന്തൊരു
മനുസൻമാരാണ്
അവരുടെ MLA കൊച്ചമ്മൻ്റെ കഴുത്ത് ഉളുക്കിയിട്ട്
നെഞ്ചത്ത് അടിച്ച് നെല വിളിക്കാൻ
ഒരാറ്റ എണ്ണം ഇല്ലേ മണ്ഡലത്തിൽ
മഹിളാ ഫെഡറേഷൻ സഖാത്തികൾ ഇല്ലേ
മന്ത്രി കൊച്ചമ്മയ്ക്ക്
രക്ഷാപ്രവർത്തകരായി
എറണാകുളം DC യിലെ
ഗുണ്ടാ സഖാത്തികളെ നിയോഗിക്കേണ്ടതാണ്
Local Party ൻ്റെ
ദേശീയ STATE Committee
പരിഗണിക്കേണ്ടതാണ്
ഗുണ്ടാ സഖാത്തികൾടെ സേവനം
??????
സജി അച്ചായൻ
റഹീം കാ
ഗോവിന്ദേട്ടൻ
സഖാവ് വിളി അതൊക്കെ ഒരു കാലം ??
 

Kerala

പ​രി​ഹ​സി​ച്ച​ത് ഫ്യൂ​ഡ​ൽ മ​നോ​ഭാ​വ​മു​ള്ള​വ​ർ: വി. ​ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: ‌‌‌സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി ഗൃ​ഹ​സ​ന്ദ​ർ​ശ​ന പ​രി​പാ​ടി​ക്കി​ടെ ഭ​ക്ഷ​ണം ക​ഴി​ച്ച പാ​ത്രം ക​ഴു​കി​വ​ച്ച ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ ഉ​യ​ർ​ന്ന വി​മ​ർ​ശ​ന​ങ്ങ​ളി​ൽ പ്ര​തി​ക​രി​ച്ച് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി.

എം.​എ. ബേ​ബി​യെ പ​രി​ഹ​സി​ക്കു​ന്ന​വ​രു​ടെ സാം​സ്കാ​രി​ക ശൂ​ന്യ​ത​യും ഫ്യൂ​ഡ​ൽ മ​നോ​ഭാ​വ​വു​മാ​ണ് വെ​ളി​ച്ച​ത്തു​വ​രു​ന്ന​തെ​ന്ന് വി. ​ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ ആ​യി​രു​ന്നു മ​ന്ത്രി പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

ഡ​ൽ​ഹി​യി​ലെ എ​കെ​ജി ഭ​വ​നി​ലാ​യാ​ലും തി​രു​വ​ന​ന്ത​പു​ര​ത്തെ എ​കെ​ജി സെ​ന്‍റ​റി​ലാ​യാ​ലും മ​റ്റേ​ത് ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ലാ​യാ​ലും ഭ​ക്ഷ​ണം ക​ഴി​ച്ച പാ​ത്രം സ്വ​യം ക​ഴു​കി​വ​യ്ക്കു​ക എ​ന്ന​ത് ത​ങ്ങ​ളു​ടെ രീ​തി​യും ശീ​ല​വു​മാ​ണെ​ന്ന് ശി​വ​ൻ​കു​ട്ടി വി​ശ​ദീ​ക​രി​ച്ചു.

പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം ഇ​ങ്ങ​നെ;

ഗൃ​ഹ​സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ ഭ​ക്ഷ​ണം ക​ഴി​ച്ച പാ​ത്രം സ്വ​യം ക​ഴു​കി​വെ​ച്ച സി.​പി.​ഐ (എം) ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ഖാ​വ് എം.​എ ബേ​ബി​യെ പ​രി​ഹ​സി​ച്ചു​കൊ​ണ്ട് ചി​ല കോ​ണു​ക​ളി​ൽ നി​ന്ന് ഉ​യ​രു​ന്ന ട്രോ​ളു​ക​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു. ആ ​പ​രി​ഹാ​സ​ത്തി​ന് പി​ന്നി​ലു​ള്ള​വ​രു​ടെ സാം​സ്കാ​രി​ക ശൂ​ന്യ​ത​യും ഫ്യൂ​ഡ​ൽ മ​നോ​ഭാ​വ​വു​മാ​ണ് ഇ​തി​ലൂ​ടെ വെ​ളി​ച്ച​ത്തു​വ​രു​ന്ന​ത്.

ക​മ്മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഇ​തൊ​രു പു​തി​യ കാ​ര്യ​മ​ല്ല. ഡ​ൽ​ഹി​യി​ലെ എ.​കെ.​ജി ഭ​വ​നി​ലാ​യാ​ലും തി​രു​വ​ന​ന്ത​പു​ര​ത്തെ എ.​കെ.​ജി സെ​ന്‍റ​റി​ലാ​യാ​ലും മ​റ്റേ​ത് ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ലാ​യാ​ലും, ഭ​ക്ഷ​ണം ക​ഴി​ച്ച പാ​ത്രം സ്വ​യം ക​ഴു​കി വെ​ക്കു​ക എ​ന്ന​ത് ഞ​ങ്ങ​ളു​ടെ രീ​തി​യും ശീ​ല​വു​മാ​ണ്.

ബേ​ബി സ​ഖാ​വി​നെ അ​ടു​ത്ത​റി​യു​ന്ന​വ​ർ​ക്ക്, അ​ദ്ദേ​ഹം എ​വി​ടെ​യാ​യി​രു​ന്നാ​ലും സ്വ​ന്തം പാ​ത്രം ക​ഴു​കി വെ​ക്കു​ന്ന ശീ​ലം പ​ണ്ടേ​യു​ള്ള​താ​ണെ​ന്നും, പാ​ത്രം ക​ഴു​കു​ക മാ​ത്ര​മ​ല്ല ന​ന്നാ​യി പാ​ച​കം ചെ​യ്യാ​നും അ​ദ്ദേ​ഹ​ത്തി​ന് അ​റി​യാ​മെ​ന്നും വ്യ​ക്ത​മാ​യി അ​റി​യാം.

തു​ണി​ക​ഴു​ക​ൽ, പാ​ച​കം, വീ​ട് വൃ​ത്തി​യാ​ക്ക​ൽ, ക​ക്കൂ​സ് ക​ഴു​ക​ൽ തു​ട​ങ്ങി​യ ജോ​ലി​ക​ൾ 'മോ​ശ​പ്പെ​ട്ട' പ​ണി​ക​ളാ​ണെ​ന്നും, അ​വ​യൊ​ക്കെ സ്ത്രീ​ക​ളോ അ​ല്ലെ​ങ്കി​ൽ സ​മൂ​ഹ​ത്തി​ലെ താ​ഴെ​ക്കി​ട​യി​ലു​ള്ള​വ​ർ എ​ന്ന് ഒ​രു വി​ഭാ​ഗ​ത്താ​ൽ വി​ളി​ക്ക​പ്പെ​ടു​ന്ന​വ​രോ മാ​ത്രം ചെ​യ്യേ​ണ്ട​താ​ണെ​ന്നും ക​രു​തു​ന്ന​വ​ർ ഇ​ന്നും ന​മു​ക്കി​ട​യി​ലു​ണ്ട്.

പു​രു​ഷ​ന്മാ​ർ ഇ​തൊ​ന്നും ചെ​യ്യാ​ൻ പാ​ടി​ല്ലെ​ന്നു​ള്ള പ​ഴ​ഞ്ച​ൻ ഫ്യൂ​ഡ​ൽ മാ​ട​മ്പി​ത്ത​രം ഉ​ള്ളി​ൽ പേ​റു​ന്ന​വ​ർ​ക്ക്, ഒ​രാ​ൾ സ്വ​ന്തം പാ​ത്രം ക​ഴു​കു​ന്ന​ത് കാ​ണു​മ്പോ​ൾ അ​സ്വ​സ്ഥ​ത ഉ​ണ്ടാ​യേ​ക്കാം. ഏ​തൊ​രു തൊ​ഴി​ലി​നും അ​ന്ത​സ്സു​ണ്ടെ​ന്നും, സ്വ​ന്തം കാ​ര്യം നോ​ക്കു​ന്ന​ത് ആ​ത്മാ​ഭി​മാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും തി​രി​ച്ച​റി​യാ​നു​ള്ള പ​ക്വ​ത ഇ​ക്കൂ​ട്ട​ർ​ക്ക് ഇ​ല്ലാ​തെ പോ​യി.

ഈ ​അ​വ​സ​ര​ത്തി​ൽ എ​ന്‍റെ പ്രി​യ​പ്പെ​ട്ട വി​ദ്യാ​ർ​ത്ഥി​ക​ളോ​ട് ഒ​രു​കാ​ര്യം ഓ​ർ​മ്മി​പ്പി​ക്കാ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. സ്വ​ന്തം കാ​ര്യ​ങ്ങ​ൾ സ്വ​യം ചെ​യ്യു​ന്ന​ത് ഒ​രി​ക്ക​ലും കു​റ​ച്ചി​ല​ല്ല, മ​റി​ച്ച് അ​തൊ​രു വ​ലി​യ ഗു​ണ​മാ​ണ്. പ​ഠ​ന​ത്തോ​ടൊ​പ്പം ത​ന്നെ വീ​ട്ടി​ലെ ചെ​റി​യ ജോ​ലി​ക​ൾ ചെ​യ്യാ​നും, ആ​ൺ​കു​ട്ടി​ക​ൾ പാ​ച​ക​വും പാ​ത്രം ക​ഴു​ക​ലും അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ ശീ​ലി​ക്കു​ന്ന​തും ന​ല്ല സം​സ്കാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്.

തൊ​ഴി​ലി​ന്‍റെ മ​ഹ​ത്വം തി​രി​ച്ച​റി​ഞ്ഞ്, ലിം​ഗ​ഭേ​ദ​മി​ല്ലാ​തെ എ​ല്ലാ ജോ​ലി​ക​ളും ചെ​യ്യാ​ൻ മ​ടി​യി​ല്ലാ​ത്ത ഒ​രു പു​തി​യ ത​ല​മു​റ​യാ​യി നി​ങ്ങ​ൾ വ​ള​ർ​ന്നു​വ​ര​ണം. ജീ​ർ​ണ്ണി​ച്ച ചി​ന്താ​ഗ​തി​ക​ളെ അ​വ​ഗ​ണി​ച്ചു​കൊ​ണ്ട്, അ​ധ്വാ​ന​ത്തി​ന്‍റെ മ​ഹ​ത്വം ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് ന​മു​ക്ക് മു​ന്നോ​ട്ട് പോ​കാം.

Kerala

അ​തി​ജീ​വി​ത​യ്ക്കെ​തി​ര് ഫേ​സ്ബു​ക്ക് പോ​സ്റ്റ്; കെ​എ​സ്‌​യു നേ​താ​വി​നെ​തിരേ പ​രാ​തി

പ​​​യ്യാ​​​വൂ​​​ർ: രാ​​​ഹു​​​ൽ മാ​​​ങ്കൂ​​​ട്ട​​​ത്തി​​​ലി​​​നെ​​​തി​​​രേ പീ​​​ഡ​​​നപ​​​രാ​​​തി ഉ​​​ന്ന​​​യി​​​ച്ച അ​​​തി​​​ജീ​​​വി​​​ത​​​യെ അ​​​പ​​​കീ​​​ർ​​​ത്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന ത​​​ര​​​ത്തി​​​ൽ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ പോ​​​സ്റ്റ് ഇ​​​ടു​​​ക​​​യും ഫെ​​​നി നൈ​​​നാ​​​ൻ പു​​​റ​​​ത്തു​​വി​​​ട്ട വാ​​​ട്ട്സ് ആ​​​പ്പ് ചാ​​​റ്റു​​​ക​​​ൾ പോ​​​സ്റ്റ് ചെ​​​യ്യു​​​ക​​​യും ചെ​​​യ്ത കെ​​​എ​​​സ്‌​​​യു നേ​​​താ​​​വി​​​നെ​​​തി​​​രേ ന​​​ട​​​പ​​​ടി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് പോ​​​ലീ​​​സി​​​ൽ പ​​​രാ​​​തി.

കെ​​​എ​​​സ്‌​​​യു സം​​​സ്ഥാ​​​ന നി​​​ർ​​​വാ​​​ഹ​​​ക സ​​​മി​​​തി​​​യം​​​ഗം അ​​​ൻ​​​സി​​​ൽ വാ​​​ഴ​​​പ്പ​​​ള്ളി​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഡി​​​വൈ​​​എ​​​ഫ്ഐ പ​​​യ്യാ​​​വൂ​​​ർ മേ​​​ഖ​​​ല സെ​​​ക്ര​​​ട്ട​​​റി അ​​​ശ്വ​​​ന്ത് വി​​​ജ​​​യ​​​നാ​​​ണ് പ​​​യ്യാ​​​വൂ​​​ർ പോ​​​ലീ​​​സി​​​ൽ പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​ത്.

രാ​​​ഹു​​​ൽ മാ​​​ങ്കൂ​​​ട്ടം പീ​​​ഡി​​​പ്പി​​​ച്ച അ​​​തി​​​ജീ​​​വി​​​ത​​​മാ​​​രെ അ​​​പ​​​മാ​​​നി​​​ച്ചും ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി​​​യും പ​​​രാ​​​തി ന​​​ൽ​​​കു​​​ന്ന​​​തി​​​ൽ​​നി​​​ന്നു പി​​​ന്തി​​​രി​​​പ്പി​​​ക്കാ​​​നാ​​​ണ് അ​​​ൻ​​​സി​​​ൽ വാ​​​ഴ​​​പ്പ​​​ള്ളി ശ്ര​​​മി​​​ക്കു​​​ന്ന​​​തെ​​​ന്നും ഇ​​​ത്ത​​​ര​​​ക്കാ​​​ർ അ​​​തി​​​ജീ​​​വി​​​ത​​​മാ​​​ർ​​​ക്കു വെ​​​ല്ലു​​​വി​​​ളി സൃ​​​ഷ്ടി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും പ​​​രാ​​​തി​​​യി​​​ൽ പ​​​റ​​​യു​​​ന്നു.

Kerala

കേ​ര​ള കോ​ൺ​ഗ്ര​സ് എം ​എ​ൽ​ഡി​എ​ഫി​ൽ ത​ന്നെ; തു​ട​രു​മെ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ

കോ​ട്ട​യം: കേ​ര​ള കോ​ൺ​ഗ്ര​സ്-​എം എ​ൽ​ഡി​എ​ഫ് വി​ടു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കി​ടെ മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ട​തു​മു​ന്ന​ണി തി​ങ്ക​ളാ​ഴ്ച ന​ട​ത്തി​യ ഏ​ക​ദി​ന സ​ത്യ​ഗ്ര​ഹ​ത്തി​ൽ​നി​ന്നു​ള്ള ചി​ത്രം "തു​ട​രും' എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ച് ജ​ല​വി​ഭ​വ വ​കു​പ്പു​മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ.

അ​തേ​സ​മ​യം, സ​ത്യ​ഗ്ര​ഹ പ​രി​പാ​ടി​യി​ൽ പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല. വി​ദേ​ശ​ത്ത് പോ​യ​തി​നാ​ലാ​ണ് ജോ​സ് സ​ത്യ​ഗ്ര​ഹ​ത്തി​ന്‌ എ​ത്താ​ത്ത​ത് എ​ന്നാ​ണ് പാ​ർ​ട്ടി കേ​ന്ദ്ര​ങ്ങ​ൾ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, റ​വ​ന്യൂ​മ​ന്ത്രി കെ. ​രാ​ജ​ൻ, വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി, എ​ന്നി​വ​രെ​യും റോ​ഷി പ​ങ്കു​വച്ച ചി​ത്ര​ത്തി​ൽ കാ​ണാം.

എ​ന്നാ​ൽ, ജോ​സ് കെ. ​മാ​ണി​യെ യു​ഡി​എ​ഫി​ൽ എ​ത്തി​ക്കാ​ൻ കോ​ൺ​ഗ്ര​സ് ശ്ര​മം ആ​രം​ഭി​ച്ചെ​ന്നാ​ണ് സൂ​ച​ന. സോ​ണി​യാ ഗാ​ന്ധി​യും ജോ​സ് കെ. ​മാ​ണി​യും ത​മ്മി​ൽ ഫോ​ണി​ൽ സം​സാ​രി​ച്ച​താ​യും ഇ​തി​ന് ഇ​ട​നി​ല​ക്കാ​ര​നാ​യ​ത് കെ.​സി. വേ​ണു​ഗോ​പാ​ൽ ആ​ണ​മെ​ന്നു​മാ​ണ് വി​വ​രം.

Kerala

'മാ​ലാ​ഖ​ക്കു​ഞ്ഞു​ങ്ങ​ള്‍ ഞ​ങ്ങ​ളോ​ട് ക്ഷ​മി​ക്കു​മാ​യി​രി​ക്കും, കു​ഞ്ഞു​ങ്ങ​ള്‍​ക്ക് നി​ത്യ​ശാ​ന്തി ല​ഭി​ക്ക​ട്ടെ'; വൈ​കാ​രി​ക കു​റി​പ്പു​മാ​യി അ​തി​ജീ​വി​ത

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ എം​എ​ല്‍​എ അ​റ​സ്റ്റി​ലാ​യ​തി​നു പി​ന്നാ​ലെ വൈ​കാ​രി​ക ഫേ​സ്ബു​ക്ക് പോ​സ്റ്റു​മാ​യി അ​തി​ജീ​വി​ത. രാ​ഹു​ലി​നെ​തി​രെ ആ​ദ്യം പ​രാ​തി ന​ൽ​കി​യ യു​വ​തി​യാ​ണ് ദൈ​വ​ത്തി​ന് ന​ന്ദി പ​റ​ഞ്ഞും ഒ​പ്പം ന​ഷ്ട​പ്പെ​ട്ടു​പോ​യ കു​ഞ്ഞു​ങ്ങ​ളോ​ട് മാ​പ്പ് ചോ​ദി​ച്ചും അ​വ​രു​ടെ ആ​ത്മാ​ക്ക​ള്‍​ക്ക് ശാ​ന്തി ല​ഭി​ക്ക​ട്ടേ​യെ​ന്ന പ്രാ​ർ​ഥ​ന​യോ​ടെ​യും കു​റി​പ്പ് പ​ങ്കു​വ​ച്ച​ത്.

‘പ്രി​യ​പ്പെ​ട്ട ദൈ​വ​മേ, ഞ​ങ്ങ​ൾ സ​ഹി​ച്ച എ​ല്ലാ വേ​ദ​ന​ക​ൾ​ക്കും, വി​ധി​യെ​ഴു​ത്തു​ക​ൾ​ക്കും, വ​ഞ്ച​ന​ക​ൾ​ക്കും ന​ടു​വി​ലും, സ്വ​യം വി​ല​മ​തി​ക്കാ​നു​ള്ള ധൈ​ര്യം ത​ന്ന​തി​ന് ന​ന്ദി. ഇ​രു​ട്ടി​ല്‍ ചെ​യ്ത തെ​റ്റു​ക​ളും ലോ​കം കേ​ള്‍​ക്കാ​തെ പോ​യ നി​ല​വി​ളി​ക​ളും അ​ല​റി​ക്ക​ര​ച്ചി​ലും അ​ങ്ങ് കേ​ട്ടു, ഞ​ങ്ങ​ളു​ടെ ശ​രീ​രം മു​റി​വേ​റ്റ് വേ​ദ​നി​ച്ച​പ്പോ​ള്‍ ഞ​ങ്ങ​ളെ ചേ​ര്‍​ത്തു​പി​ടി​ച്ചു, ചോ​ര​ക്കു​ഞ്ഞു​ങ്ങ​ളെ ഞ​ങ്ങ​ളി​ല്‍ നി​ന്നും ബ​ല​മാ​യി പ​റി​ച്ചെ​ടു​ത്തു, സ്വ​ര്‍​ഗ​ത്തി​ലി​രു​ന്ന് ഞ​ങ്ങ​ളു​ടെ മാ​ലാ​ഖ​ക്കു​ഞ്ഞു​ങ്ങ​ള്‍ ഞ​ങ്ങ​ളോ​ട് ക്ഷ​മി​ക്കു​മാ​യി​രി​ക്കും, തെ​റ്റാ​യ ഒ​രാ​ളെ വി​ശ്വ​സി​ച്ച​തി​നും ഞ​ങ്ങ​ളു​ടെ കു​ഞ്ഞി​ന്‍റെ അ​ച്ഛ​നാ​കാ​ന്‍ യോ​ഗ്യ​ത​യി​ല്ലാ​ത്ത ഒ​രാ​ളെ തി​ര​ഞ്ഞെ​ടു​ത്ത​തി​നും കു​ഞ്ഞു​മ​ക്ക​ള്‍ ഞ​ങ്ങ​ളോ​ട് ക്ഷ​മി​ക്ക​ട്ടേ'

'ഞ​ങ്ങ​ളു​ടെ കു​ഞ്ഞു​ങ്ങ​ള്‍​ക്ക് നി​ത്യ​ശാ​ന്തി ല​ഭി​ക്ക​ട്ടേ, ക്രൂ​ര​ത​ക​ളി​ല്‍ നി​ന്നും ഭീ​തി​യി​ല്‍ നി​ന്നും മോ​ചി​ത​രാ​യി, ഞ​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ പ​റ്റാ​ത്ത ഈ ​ലോ​ക​ത്തി​ല്‍ നി​ന്നും മോ​ചി​ത​രാ​യി, ഞ​ങ്ങ​ളു​ടെ കു​ഞ്ഞു​മ​ക്ക​ളേ, ഈ ​ക​ണ്ണീ​ര്‍ സ്വ​ര്‍​ഗ​ത്തി​ല്‍ എ​ത്തു​ന്നു​വെ​ങ്കി​ല്‍ നി​ങ്ങ​ളോ​ടി​ത് പ​റ​യും, നി​ന്‍റെ അ​മ്മ നി​ന്നെ മ​റ​ന്നി​ട്ടി​ല്ല, നി​ന്‍റെ ജീ​വി​തം വി​ല​യു​ള്ള​താ​യി​രു​ന്നു, നി​ന്‍റെ ആ​ത്മാ​വ് വി​ല​യു​ള്ള​താ​ണ്'.

'ന​മ്മ​ൾ വീ​ണ്ടും ക​ണ്ടു​മു​ട്ടു​ന്ന​തു​വ​രെ, അ​മ്മ​മാ​ർ നി​ങ്ങ​ളെ ഞ​ങ്ങ​ളു​ടെ ഹൃ​ദ​യ​ത്തോ​ട് ചേ​ര്‍​ത്തു​പി​ടി​ക്കും, കു​ഞ്ഞാ​റ്റാ...​അ​മ്മ​യ്ക്ക് നി​ന്നെ ച​ന്ദ്ര​നോ​ള​വും അ​തി​ന​പ്പു​റ​വും ഇ​ഷ്ട​മാ​ണ്’. -അ​തി​ജീ​വി​ത കു​റി​ച്ചു.

Kerala

ഷാ​ജി​യു​ടെ വി​യോ​ഗം വേ​ദ​ന​യു​ള​വാ​ക്കു​ന്ന​ത്, കു​ടും​ബ​ത്തെ ആ​ശ്വ​സി​പ്പി​ച്ച് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: എ​കെ​ജി സെ​ന്‍റ​റി​ന് സ​മീ​പം ത​ട്ടു​ക​ട ന​ട​ത്തി​യി​രു​ന്ന​യാ​ൾ മ​രി​ച്ച​തി​ന് പി​ന്നാ​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട് സ​ന്ദ​ർ​ശി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

കു​ന്നു​കു​ഴി​യി​ൽ എ​കെ​ജി സെ​ന്‍റ​റി​ന​ടു​ത്ത് ത​ട്ടു​ക​ട ന​ട​ത്തി​യി​രു​ന്ന ഷാ​ജി​യു​ടെ കു​ടും​ബ​ത്തെ​യാ​ണ് മു​ഖ്യ​മ​ന്ത്രി സ​ന്ദ​ർ​ശി​ച്ച​ത്.

ര​ണ്ട​ര​പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി ഷാ​ജി​യെ അ​റി​യാ​മെ​ന്നും ചെ​റു​പു​ഞ്ചി​രി​യോ​ടെ​യാ​ണ് അ​ദ്ദേ​ഹ​ത്തെ എ​പ്പോ​ഴും ക​ണ്ടി​ട്ടു​ള്ള​തെ​ന്നും പാ​ർ​ട്ടി​യെ നെ​ഞ്ചേ​റ്റി​യ കു​ടും​ബം കൂ​ടി​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റേ​തെ​ന്നും മു​ഖ്യ​മ​ന്ത്രി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. ഷാ​ജി​യു​ടെ വി​യോ​ഗം ഏ​റെ വേ​ദ​ന​യു​ള​വാ​ക്കു​ന്ന​താ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ്രതികരിച്ചു. 

NRI

ഫോ​ർ​ട്ട് ബെ​ൻ​ഡ് കൗ​ണ്ടി ജ​ഡ്ജി കെ.​പി. ജോ​ർ​ജ് വീ​ണ്ടും കോ​ട​തി​യി​ൽ; ഫേ​സ്ബു​ക്ക് പോ​സ്റ്റ് പി​ൻ​വ​ലി​ച്ചു

ടെ​ക്സ​സ്: പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫോ​ർ​ട്ട് ബെ​ൻ​ഡ് കൗ​ണ്ടി ജ​ഡ്ജി കെ.​പി. ജോ​ർ​ജ് തി​ങ്ക​ളാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​യി. ഫെ​ബ്രു​വ​രി​യി​ൽ വി​ചാ​ര​ണ തു​ട​ങ്ങാ​നി​രി​ക്കെ ന​ട​ന്ന വാ​ദ​ത്തി​നി​ടെ, അ​ദ്ദേ​ഹം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച വി​വാ​ദ പോ​സ്റ്റ് പ്ര​ധാ​ന ച​ർ​ച്ചാ​വി​ഷ​യ​മാ​യി.

സ്‌​പെ​ഷ്യ​ൽ പ്രോ​സി​ക്യൂ​ട്ട​റെ നി​യ​മി​ച്ച​തി​നെ​യും അ​തി​നാ​യി നി​കു​തി​പ്പ​ണം ചെ​ല​വാ​ക്കു​ന്ന​തി​നെ​യും ചോ​ദ്യം ചെ​യ്ത് കെ.​പി. ജോ​ർ​ജി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പേ​ജി​ൽ വ​ന്ന ഫേ​സ്ബു​ക്ക് പോ​സ്റ്റാ​ണ് വി​വാ​ദ​മാ​യ​ത്. എ​ന്നാ​ൽ, കേ​സു​ക​ളി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ക്കു​ന്ന തു​ക​യാ​ണ് ഇ​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ വ്യ​ക്ത​മാ​ക്കി​യ​തോ​ടെ പോ​സ്റ്റ് പി​ൻ​വ​ലി​ച്ചു.

ഇ​ത് ഒ​രു കാ​മ്പ​യി​ൻ പോ​സ്റ്റ് മാ​ത്ര​മാ​യി​രു​ന്നു​വെ​ന്നും സ്‌​പെ​ഷ്യ​ൽ പ്രോ​സി​ക്യൂ​ട്ട​റു​ടെ നി​യ​മ​ന​ത്തി​ൽ ത​ങ്ങ​ൾ​ക്ക് എ​തി​ർ​പ്പി​ല്ലെ​ന്നും ജോ​ർ​ജി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ ജാ​രെ​ഡ് വു​ഡ്‌​ഫി​ൽ കോ​ട​തി​യെ അ​റി​യി​ച്ചു.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ വ്യാ​ജ പ്ര​ചാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റൊ​രു കേ​സി​ൽ ചൊ​വ്വാ​ഴ്ച​യും അ​ദ്ദേ​ഹം കോ​ട​തി​യി​ൽ ഹാ​ജ​രാ​കും. ഈ ​കേ​സി​ന്‍റെ ജൂ​റി സെ​ല​ക്ഷ​ൻ ചൊ​വ്വാ​ഴ്ച ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

കെ.​പി. ജോ​ർ​ജി​ന്‍റെ മു​ൻ ചീ​ഫ് ഓ​ഫ് സ്റ്റാ​ഫ് ത​രാ​ൽ പ​ട്ടേ​ലി​നെ ഈ ​കേ​സി​ൽ സാ​ക്ഷി​യാ​യി വി​സ്ത​രി​ച്ചേ​ക്കും. അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളും പാ​ർ​ട്ടി മാ​റ്റ​വും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി നി​യ​മ​പോ​രാ​ട്ട​ങ്ങ​ളി​ലൂ​ടെ​യാ​ണ് മ​ല​യാ​ളി വം​ശ​ജ​ൻ കൂ​ടി​യാ​യ കെ.​പി. ജോ​ർ​ജ് ഇ​പ്പോ​ൾ ക​ട​ന്നു​പോ​കു​ന്ന​ത്.

Kerala

കേ​ര​ള​ത്തി​ൽ പുതിയ അ​ഞ്ച് ജി​ല്ല​ക​ൾ കൂ​ടി വേ​ണ​മെ​ന്ന് വി.​ടി. ബെ​ൽ​റാം

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ പു​തി​യ ജി​ല്ല​ക​ൾ വേ​ണം എ​ന്ന് കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ടി. ബ​ൽ​റാം. കേ​ര​ള​ത്തി​ൽ നി​ല​വി​ൽ അ​ഞ്ച് ജി​ല്ല​ക​ൾ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് ബ​ൽ​റാ​മി​ന്‍റെ നി​രീ​ക്ഷ​ണം.

ഇ​തെ​ന്‍റെ പാ​ർ​ട്ടി​യു​ടേ​യോ മു​ന്ന​ണി​യു​ടേ​യോ ഔ​ദ്യോ​ഗി​ക അ​ഭി​പ്രാ​യ​മ​ല്ല എ​ന്നും എ​ന്‍റെ ത​ന്നെ സു​ചി​ന്തി​ത​മാ​യ അ​ന്തി​മാ​ഭി​പ്രാ​യ​മ​ല്ല എ​ന്ന് മു​ൻ​കൂ​ട്ടി വ്യ​ക്ത​മാ​ക്കു​ന്നു​വെ​ന്നും സൂ​ചി​പ്പി​ച്ച് ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് ബെ​ൽ​റാം പോ​സ്റ്റ് പ​ങ്കു​വ​ച്ച​ത്.‌‌

'കേ​ര​ള​ത്തി​ൽ പു​തു​താ​യി അ​ഞ്ച് ജി​ല്ല​ക​ൾ​ക്കെ​ങ്കി​ലും സ്‌​കോ​പ്പു​ണ്ട്. ഇ​പ്പോ​ഴ​ത്തെ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം ജി​ല്ല​ക​ളെ പു​ന:​ക്ര​മീ​ക​രി​ച്ച് ഒ​രു പു​തി​യ ജി​ല്ല കൂ​ടി ആ​വാം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ ജി​ല്ല​ക​ളു​ടെ ഭാ​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി ഒ​രു പു​തി​യ ജി​ല്ല കൂ​ടി ആ​വാം, മ​ല​പ്പു​റം, പാ​ല​ക്കാ​ട്, തൃ​ശൂ​ർ ജി​ല്ല​ക​ളു​ടെ ഭാ​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി ര​ണ്ട് പു​തി​യ ജി​ല്ല​ക​ൾ​ക്ക് കൂ​ടി സാ​ധ്യ​ത​യു​ണ്ട്. മൂ​ന്ന് ജി​ല്ല​ക​ളെ അ​ഞ്ചാ​ക്കാം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ൾ​ക്കി​ട​യി​ൽ ഒ​രു പു​തി​യ ജി​ല്ല കൂ​ടി ആ​വാം. ച​ർ​ച്ച​ക​ൾ ന​ട​ക്ക​ട്ടെ'-​വി.​ടി. ബെ​ൽ​റാം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

District News

ഫേ​സ് ബു​ക്ക് പോ​സ്റ്റ്; "കു​ഞ്ഞ് ഓ​ഫീ​സ് മുറി, ചു​റ്റും ട​ണ്‍ക​ണ​ക്കി​നു മാ​ലി​ന്യം'

തി​രു​വ​ന​ന്ത​പു​രം: ശാ​സ്ത​മം​ഗ​ല​ത്തെ കോ​ര്‍​പ​റേ​ഷ​ന്‍ കെ​ട്ടി​ട​ത്തി​ല്‍ കൗ​ണ്‍​സി​ല​ര്‍ ആ​ര്‍. ശ്രീ​ലേ​ഖ ഓ​ഫീ​സ് തു​റ​ന്നു. ഭാ​ര​താം​ബ​യു​ടെ ചി​ത്രം ക​സേ​ര​യി​ല്‍വ​ച്ചു വി​ള​ക്കു കൊ​ളു​ത്തി​യാ​ണ് കൗ​ണ്‍​സി​ല​ര്‍ ഓ​ഫീ​സ് തു​റ​ന്ന​ത്.
പി​ന്നാ​ലെ ജ​ന​പ്ര​തി​നി​ധി എ​ന്ന ത​ന്‍റെ പു​തി​യ ദൗ​ത്യം തു​ട​ങ്ങി​യ സ​ന്തോ​ഷം ശ്രീ​ലേ​ഖ ഫേ​സ് ബു​ക്കി​ല്‍ പ​ങ്കു​വ​ച്ചു.

"എ​ന്‍റെ ഇ​ത്തി​രി​പ്പോ​ന്ന കു​ഞ്ഞ് ഓ​ഫീ​സ് മു​റി, ക​ഷ്ടി​ച്ചു 70-75 സ്‌​ക്വ​യ​ര്‍ഫീ​റ്റ്. പ​ക്ഷെ ചു​റ്റി​നും ട​ണ്‍ ക​ണ​ക്കി​നു വേ​സ്റ്റ്. ഇ​ന്നു മു​ത​ല്‍ സേ​വ​നം തു​ട​ങ്ങി. ഒ​രു മു​റി​യെന്നു പ​റ​യാ​ന്‍ ആ​വി​ല്ല... ചെ​റി​യ ഒ​രി​ടം. ആ​ത്മാ​ര്‍​ഥ​ത​യു​ള്ള ഒ​രു ജ​ന​സേ​വി​ക​ക്ക് ഇ​വി​ടെ​യും പ്ര​വ​ര്‍​ത്തി​ക്കാം... ഇ​ന്നു​ച്ചവ​രെ ഇ​വി​ടെ വ​ന്ന​ത് 18 പേ​ര്‍. അ​വ​രെ സ​ഹാ​യി​ച്ച​തി​ല്‍ തൃ​പ്തി. അ​തുമ​തി'​യെ​ന്നും ശ്രീ​ലേ​ഖ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ല്‍ പ​റ​യു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ വ​ട്ടി​യൂ​ര്‍​ക്കാ​വ് എം​എ​ല്‍​എ വി.​കെ. പ്ര​ശാ​ന്തു​മാ​യു​ണ്ടാ​യ ഓ​ഫീ​സ് ഒ​ഴി​പ്പി​ക്ക​ല്‍ ത​ര്‍​ക്ക​ങ്ങ​ളു​ടെ ബാ​ക്കി​യെ​ന്നോ​ണ​മു​ള്ള വാ​ക്കു​ക​ളാ​ണു ശ്രീ​ലേ​ഖ ഫേ​സ് ബു​ക്കി​ല്‍ കു​റി​ച്ച​ത്. ശാ​സ്ത​മം​ഗ​ല​ത്തെ കോ​ര്‍​പ​റേ​ഷ​ന്‍ കെ​ട്ടി​ട​ത്തി​ലെ വി.​കെ.​പ്ര​ശാ​ന്തി​ന്‍റെ ഓ​ഫീ​സ് ഒ​ഴി​യ​ണ​മെ​ന്നു ശ്രീ​ലേ​ഖ നേ​ര​ത്തെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ത​ന്‍റെ ഓ​ഫീ​സ് സൗ​ക​ര്യ​പ്ര​ദ​മാ​യി പ്ര​വ​ര്‍​ത്തി​പ്പി​ക്കു​ന്ന​തി​ന് പ്ര​ശാ​ന്ത് ഒ​ഴി​യ​ണ​മെ​ന്നാ​യി​രു​ന്നു ശ്രീ​ലേ​ഖ ആ​വ​ശ്യ​പ്പെ​ട്ട​ത്. പി​ന്നാ​ലെ​യാ​ണ് ഇ​ന്ന​ലെ മു​ത​ല്‍ ശ്രീ​ലേ​ഖ കോ​ര്‍​പ​റേ​ഷ​ന്‍ കെ​ട്ടി​ട​ത്തി​ല്‍ കൗ​ണ്‍​സി​ല​ര്‍ ഓ​ഫീ​സ് തു​റ​ന്ന​ത്.

Kerala

'ഫി​ദ​ൽ, തോ​റ്റാ​ൽ ന​മ്മ​ൾ എ​ന്ത് ചെ​യ്യും'; ഫേ​സ്ബു​ക്ക് പോ​സ്റ്റു​മാ​യി ബി​നീ​ഷ് കോ​ടി​യേ​രി, പി​ന്നീ​ട് തി​രു​ത്ത്

കോ​ഴി​ക്കോ​ട്: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് തോ​ൽ​വി ഏ​റ്റു​വാ​ങ്ങി​യ​തി​ന് പി​ന്നാ​ലെ ഫേ​സ്ബു​ക്ക് പോ​സ്റ്റു​മാ​യി ബി​നീ​ഷ് കോ​ടി​യേ​രി. ചെ​ഗു​വേ​ര​യെ​യും ഫി​ദ​ൽ കാ​സ്‌​ട്രോ​യെ​യും ഉ​ദ്ധ​രി​ച്ചാ​ണ് ആ​ദ്യം ഫേ​സ്ബു​ക്കി​ൽ കു​റി​പ്പ് പ​ങ്കു​വ​ച്ച​ത്.

പി​ന്നീ​ട് അ​ത് തി​രു​ത്തി. പു​തി​യ കു​റി​പ്പി​ൽ കാ​സ്ട്രോ​യു​ടെ​യും ചെ​ഗു​വേ​ര​യു​ടെ​യും പേ​രു​ക​ളി​ല്ല. "ഒ​രി​ക്ക​ൽ ചെ​ഗു​വേ​ര, ഫി​ദ​ൽ കാ​സ്ട്രോ​യോ​ട് ചോ​ദി​ച്ചു. ഫി​ദ​ൽ, ന​മ്മ​ൾ തോ​റ്റു പോ​യാ​ൽ എ​ന്തു ചെ​യ്യും...?. ഫി​ദ​ൽ മ​റു​പ​ടി പ​റ​ഞ്ഞു "പോ​രാ​ട്ടം തു​ട​രും'. ചെ​ഗു​വേ​ര വീ​ണ്ടും ചോ​ദി​ച്ചു "അ​പ്പോ​ൾ ന​മ്മ​ൾ വി​ജ​യി​ച്ചാ​ലോ..?'. ഫി​ദ​ൽ മ​റു​പ​ടി പ​റ​ഞ്ഞു "വീ​ണ്ടും പോ​രാ​ട്ടം തു​ട​രും.' "അ​തെ., വീ​ണ്ടും പോ​രാ​ട്ടം തു​ട​രും..’ എ​ന്നാ​യി​രു​ന്നു ബി​നീ​ഷ് ആ​ദ്യം ഫേ​സ്ബു​ക്കി​ൽ കു​റി​പ്പി​ട്ട​ത്. എ​ന്നാ​ൽ, പി​ന്നീ​ട് ഇ​തു തി​രു​ത്തി.

ഒ​രു തെ​ര​ഞ്ഞെ​ടു​പ്പി​ൽ ല​ഭി​ക്കു​ന്ന വോ​ട്ടു​ക​ളോ സീ​റ്റു​ക​ളോ അ​ല്ല ഒ​രു ക​മ്മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യു​ടെ പ്ര​സ​ക്തി​യും സ്വാ​ധീ​ന​വും നി​ശ്ച​യി​ക്കു​ന്ന​തെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​ജ​യ​പ്പെ​ട്ടാ​ൽ നി​രാ​ശ​യോ,
വി​ജ​യി​ച്ചാ​ൽ അ​മി​താ​ഹ്ളാ​ദ​മോ ക​മ്മ്യൂ​ണി​സ്റ്റു​കാ​ർ​ക്ക് ഉ​ണ്ടാ​ക​രു​ത്, ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ലെ​ന്നും പു​തി​യ കു​റി​പ്പി​ൽ അ​ദ്ദേ​ഹം എ​ഴു​തി. ‌‌

തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം മ​റ്റേ​തൊ​രു രാ​ഷ്ട്രീ​യ സ​മ​രം പോ​ലെ ത​ന്നെ​യാ​ണ്.
ക​മ്യൂ​ണി​സ്റ്റ്കാ​ര​ന്‍റെ ദൗ​ത്യം തെ​ര​ഞ്ഞെ​ടു​പ്പി​നും അ​പ്പു​റ​ത്തേ​ക്ക് അ​നീ​തി​ക്കും ചൂ​ഷ​ണ​ത്തി​നു​മെ​തി​രാ​യ സം​ഘം ചേ​ര​ലാ​ണ്, നി​ര​ന്ത​ര​മാ​യ പോ​രാ​ട്ട​മാ​ണ്. സ​ഖാ​ക്ക​ളെ ,മു​ന്നോ​ട്ട്. .."അ​തെ., വീ​ണ്ടും പോ​രാ​ട്ടം തു​ട​രും.'- ബി​നീ​ഷ് കോ​ടി​യേ​രി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

Kerala

"ദി​ലീ​പ് പീ​ഡി​പ്പി​ച്ചാ​ൽ കു​ഴ​പ്പ​മി​ല്ലെ​ന്ന് താ​ൻ പ​റ​ഞ്ഞു' ; പ്ര​ച​ര​ണ​ത്തി​ലെ വാ​സ്ത​വം വി​വ​രി​ച്ച് അ​ഭി​ഭാ​ഷ​ക

കൊ​ച്ചി: ത​നി​ക്കെ​തി​രാ​യ സൈ​ബ​ര്‍ ആ​ക്ര​മ​ണ​ത്തി​ല്‍ ത​ക​രി​ല്ലെ​ന്ന് ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ അ​തി​ജീ​വി​ത​യു​ടെ അ​ഭി​ഭാ​ഷ​ക​യാ​യ ടി.​ബി. മി​നി. ദി​ലീ​പ് പീ​ഡി​പ്പി​ച്ചാ​ല്‍ കു​ഴ​പ്പ​മി​ല്ലെ​ന്ന് താ​ന്‍ പ​റ​ഞ്ഞ​താ​യി ചി​ല​യാ​ളു​ക​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്നു​ണ്ടെ​ന്നും അ​തി​ല്‍ ഒ​രു സ​ത്യ​വും ഇ​ല്ലെ​ന്നും മി​നി വ്യ​ക്ത​മാ​ക്കി. താ​ന്‍ പ​റ​ഞ്ഞ​തി​ല്‍ നി​ന്നും അ​ട​ര്‍​ത്തി എ​ടു​ത്ത് പ്ര​ച​രി​പ്പി​ക്കു​ന്ന വ​രി​ക​ളാ​ണി​തെ​ന്ന് അ​വ​ര്‍ ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു.

"ഇ​യാ​ള്‍ ചെ​യ്ത തെ​റ്റി​ന്‍റെ ആ​ഴ​വും അ​പ​മാ​ന​വും പ​റ​ഞ്ഞ​തി​ന്‍റെ തു​ട​ര്‍​ച്ച​യാ​യി ആ​ണ് ഞാ​ന്‍ ഇ​ത് വി​ശ​ദീ​ക​രി​ച്ച​ത്. വ​രി​ക​ള്‍ അ​ട​ര്‍​ത്തി എ​ടു​ത്ത് ആ​ര്‍​മാ​ദി​ക്കു​ന്ന​വ​രോ​ട് സ​ഹ​താ​പം മാ​ത്രം. 12-ാം തീ​യ​തി​ക്ക് ശേ​ഷം ന​മ്മ​ള്‍ വി​ശ​ദീ​ക​രി​ക്കും. പീ​ഡ​നം ത​ന്നെ ഒ​രു കു​റ്റ​കൃ​ത്യ​മാ​ണ്. ക്വ​ട്ടേ​ഷ​ന്‍ കൊ​ടു​ത്ത് ചെ​യ്യി​ക്കു​മ്പോ​ഴ​ത് "ഡ​ബി​ള്‍ റേ​പ്പ്' ആ​ണ്. നി​ങ്ങ​ളു​ടെ അ​റി​വി​ലേ​ക്ക് പ​റ​ഞ്ഞ​താ​ണ്', മി​നി പ​റ​ഞ്ഞു.

താ​ന്‍ ത​ന്നെ​യാ​ണ് ആ ​പെ​ണ്‍​കു​ട്ടി എ​ന്ന് വി​ചാ​രി​ച്ച് ന​ട​ക്കു​ന്ന ഒ​രാ​ളാ​ണ് താ​നെ​ന്നും അ​തി​ന​പ്പു​റം ത​ന്‍റെ സ​ഹോ​ദ​രി​യാ​ണ് എ​ന്ന് ക​രു​തി രാ​പ്പ​ക​ലി​ല്ലാ​തെ അ​വ​രു​ടെ നീ​തി​ക്കു വേ​ണ്ടി അ​ധ്വാ​നി​ക്കു​ന്ന ത​ന്നെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തു​ക അ​വ​രു​ടെ ല​ക്ഷ്യം ആ​ണെ​ന്നും മി​നി കൂ​ട്ടി​ച്ചേ​ര്‍​ത്തു. താ​ന​തി​ല്‍ കു​ലു​ങ്ങി​ല്ലെ​ന്നും കു​റ്റ​വാ​ളി​ക​ളു​ടേ​ത​ല്ല കേ​ര​ള സ​മൂ​ഹ​മെ​ന്നും അ​ഭി​ഭാ​ഷ​ക വ്യ​ക്ത​മാ​ക്കി.

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ വി​ചാ​ര​ണ കോ​ട​തി ദി​ലീ​പി​നെ വെ​റു​തെ വി​ട്ട​തി​ന് പി​ന്നാ​ലെ മി​നി​ക്ക് വ​ലി​യ രീ​തി​യി​ല്‍ സൈ​ബ​ര്‍ ആ​ക്ര​മ​ണം നേ​രി​ടേ​ണ്ടി വ​ന്നി​രു​ന്നു. കേ​സി​ല്‍ ഗൂ​ഢാ​ലോ​ച​ന​ക്കു​റ്റം പ്രോ​സി​ക്യൂ​ഷ​ന് തെ​ളി​യി​ക്കാ​ന്‍ സാ​ധി​ച്ചി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ് എ​ട്ടാം പ്ര​തി ദി​ലീ​പ് ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ കോ​ട​തി വെ​റു​തെ വി​ട്ട​ത്.

കു​റ്റ​കൃ​ത്യ​ത്തി​ൽ നേ​രി​ട്ട് പ​ങ്കെ​ടു​ത്ത കേ​സി​ലെ ഒ​ന്ന് മു​ത​ല്‍ ആ​റ് വ​രെ​യു​ള്ള പ്ര​തി​ക​ള്‍ കു​റ്റ​ക്കാ​രാ​ണെ​ന്ന് വി​ചാ​ര​ണ കോ​ട​തി വി​ധി​ച്ചു. ഇ​വ​ര്‍​ക്കെ​തി​രേ ചു​മ​ത്തി​യ മു​ഴു​വ​ന്‍ കു​റ്റ​ങ്ങ​ളും നി​ല​നി​ല്‍​ക്കു​മെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. ഇ​വ​രു​ടെ ശി​ക്ഷ 12ന് ​വി​ധി​ക്കും.

Kerala

പ്ര​സ്ഥാ​നം ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന സ്ത്രീ​പ​ക്ഷ നി​ല​പാ​ടി​ന്‍റെ ഉ​റ​ച്ച പ്ര​ഖ്യാ​പ​നം: സ​ന്ദീ​പ് വാ​ര്യ​ർ

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ പാ​ർ​ട്ടി​യി​ൽ നി​ന്നും പു​റ​ത്താ​ക്കി​യ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ സ​ണ്ണി ജോ​സ​ഫി​ന്‍റെ തീ​രു​മാ​ന​ത്തെ അ​ഭി​ന​ന്ദി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് സ​ന്ദീ​പ് വാ​ര്യ​ർ.

സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ​യു​ടെ തീ​രു​മാ​നം കേ​വ​ലം ഒ​രു ന​ട​പ​ടി മാ​ത്ര​മ​ല്ല, ഇ​ത് ഞ​ങ്ങ​ളു​ടെ പ്ര​സ്ഥാ​നം ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന സ്ത്രീ​പ​ക്ഷ നി​ല​പാ​ടി​ന്‍റെ ഉ​റ​ച്ച പ്ര​ഖ്യാ​പ​ന​മാ​ണെ​ന്ന് സ​ന്ദീ​പ് വാ​ര്യ​ർ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

ഇ​വി​ടെ വ്യ​ക്തി താ​ൽ​പ്പ​ര്യ​ങ്ങ​ള​ല്ല, പാ​ർ​ട്ടി​യു​ടെ ധാ​ർ​മി​ക​ത​യും നീ​തി​ബോ​ധ​വു​മാ​ണ് വി​ജ​യി​ച്ച​ത്. ഇ​ത് കോ​ൺ​ഗ്ര​സ് എ​ന്നും മു​റു​കെ പി​ടി​ക്കു​ന്ന സ്ത്രീ​ശാ​ക്തീ​ക​ര​ണ കാ​ഴ്ച​പ്പാ​ടി​ന്‍റെ പ്ര​തി​ഫ​ല​ന​മാ​ണെ​ന്നും സ​ന്ദീ​പ് വാ​ര്യ​ർ കു​റി​ച്ചു.

സ​മാ​ന​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ വ​ന്ന​പ്പോ​ൾ, ആ​രോ​പ​ണ​വി​ധേ​യ​രെ സം​ര​ക്ഷി​ക്കാ​ൻ ഭ​ര​ണ സ്വാ​ധീ​നം ഉ​പ​യോ​ഗി​ക്കു​ക​യും, ത​ങ്ങ​ളെ വി​മ​ർ​ശി​ക്കു​ന്ന​വ​രെ വേ​ട്ട​യാ​ടു​ക​യും ചെ​യ്ത പ​ല പാ​ർ​ട്ടി​ക​ളും ഈ ​ന​ട​പ​ടി​യി​ൽ നി​ന്ന് ഒ​രു പാ​ഠം പ​ഠി​ക്ക​ണ​മെ​ന്നും സ​ന്ദീ​പ് വാ​ര്യ​ർ വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up