x
ad
Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'ഞാ​നു​മൊ​രു കോ​ക്രോ​ച്ച്': സി​ജെ​പി​ക്ക് പി​ന്തു​ണ​യു​മാ​യി ബി​നീ​ഷ് കോ​ടി​യേ​രി


Published: May 22, 2026 09:49 PM IST | Updated: May 22, 2026 09:49 PM IST

തി​രു​വ​ന​ന്ത​പു​രം: സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ത​രം​ഗ​മാ​യി മാ​റി​യ 'കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി'​ക്ക് പൂ​ർ​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് അ​ന്ത​രി​ച്ച സി​പി​എം നേ​താ​വ് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​ൻ ബി​നീ​ഷ് കോ​ടി​യേ​രി. 'കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി' എ​ന്ന പേ​ര് കേ​ൾ​ക്കു​മ്പോ​ൾ ആ​ദ്യം ഒ​രു ത​മാ​ശ​യോ ട്രോ​ളോ പോ​ലെ തോ​ന്നാ​മെ​ങ്കി​ലും അ​ത് അ​വ​ഗ​ണി​ക്ക​പ്പെ​ട്ട​വ​രു​ടെ​യും പ​രി​ഹ​സി​ക്ക​പ്പെ​ട്ട​വ​രു​ടെ​യും യു​വ​ത്വ​ത്തി​ന്‍റെ കോ​പ​മാ​ണെ​ന്ന് അ​ദ്ദേ​ഹം ത​ന്‍റെ ഫേ​സ്ബു​ക്ക് കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി.

ഇ​ന്ന​ത്തെ ഇ​ന്ത്യ​യി​ൽ ജോ​ലി ചോ​ദി​ച്ചാ​ൽ പ​രി​ഹാ​സ​വും ചോ​ദ്യം ചോ​ദി​ച്ചാ​ൽ രാ​ജ്യ​ദ്രോ​ഹി എ​ന്ന മു​ദ്ര​കു​ത്ത​ലു​മാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്നും ഇ​തി​നെ​തി​രെ​യു​ള്ള ജെ​ൻ​സി ത​ല​മു​റ​യു​ടെ രാ​ഷ്ട്രീ​യ ബോ​ധ​മാ​ണ് ഈ ​കൂ​ട്ടാ​യ്മ​യെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. യു​വാ​ക്ക​ൾ​ക്ക് രാ​ഷ്ട്രീ​യ​മി​ല്ല എ​ന്ന് വ​ർ​ഷ​ങ്ങ​ളാ​യി പ​റ​ഞ്ഞ സ​മൂ​ഹ​ത്തി​ന് മു​ന്നി​ൽ കൃ​ത്യ​മാ​യ മ​റു​പ​ടി​യു​മാ​യി ഈ ​ത​ല​മു​റ എ​ത്തി​യി​രി​ക്കു​ക​യാ​ണ്. മ​തം നോ​ക്കി മ​നു​ഷ്യ​രെ അ​ള​ക്കു​ന്ന വെ​റു​പ്പി​ന്‍റെ രാ​ഷ്ട്രീ​യ​ത്തി​ന് പ​ക​രം തു​ല്യ​ത​യും സ്വാ​ത​ന്ത്ര്യ​വും ചോ​ദ്യം ചെ​യ്യാ​നു​ള്ള അ​വ​കാ​ശ​വു​മാ​ണ് അ​വ​ർ മു​ന്നോ​ട്ട് വെ​ക്കു​ന്ന​ത്.

വി​ര​മി​ച്ച സു​പ്രീം​കോ​ട​തി ജ​ഡ്ജി​മാ​ർ​ക്ക് അ​ധി​കാ​ര​പ്പ​ദ​വി​ക​ൾ ന​ൽ​ക​രു​ത്, സ്ത്രീ​ക​ൾ​ക്ക് തു​ല്യ പ്രാ​തി​നി​ധ്യം വേ​ണം, മാ​ധ്യ​മ​ങ്ങ​ൾ അ​ധി​കാ​ര​ത്തി​ന്‍റെ വ​ക്താ​ക്ക​ളാ​ക​രു​ത്, അ​ധി​കാ​ര​സ്ഥാ​ന​ത്തി​രു​ന്ന് പാ​ർ​ട്ടി മാ​റു​ന്ന രാ​ഷ്ട്രീ​യ വ്യാ​പാ​രി​ക​ൾ​ക്ക് 20 വ​ർ​ഷ​ത്തേ​ക്ക് ഇ​ല​ക്ഷ​നി​ൽ മ​ത്സ​രി​ക്കാ​ൻ അ​വ​സ​രം ന​ൽ​ക​രു​ത് തു​ട​ങ്ങി​യ സി​ജെ​പി​യു​ടെ ആ​വ​ശ്യ​ങ്ങ​ൾ സാ​ധാ​ര​ണ ആ​വ​ശ്യ​ങ്ങ​ള​ല്ലെ​ന്ന് ബി​നീ​ഷ് കു​റി​ച്ചു. ഓ​രോ മി​നി​റ്റി​ലും പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ഈ ​പ്ലാ​റ്റ്‌​ഫോ​മി​ലേ​ക്ക് വ​രു​ന്ന​ത്. ഇ​വ​രു​ടെ ശ​ബ്ദ​ത്തെ ഭ​യ​പ്പെ​ടു​ന്ന​ത് കൊ​ണ്ടാ​ണ് ഭ​ര​ണ​കൂ​ടം ഇ​വ​രു​ടെ സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ൾ ബാ​ൻ ചെ​യ്ത് അ​ടി​ച്ച​മ​ർ​ത്താ​ൻ ശ്ര​മി​ക്കു​ന്ന​ത്.

എ​ത്ര ത​വ​ണ ച​വി​ട്ടി​യാ​ലും അ​ണു​ബോം​ബ് വ​ർ​ഷി​ച്ചാ​ലും ജീ​വ​ൻ പോ​കാ​ത്ത കോ​ക്രോ​ച്ചി​നെ​പ്പോ​ലെ, എ​ത്ര​യൊ​ക്കെ ഇ​ല്ലാ​താ​ക്കാ​ൻ ശ്ര​മി​ച്ചാ​ലും കൂ​ടു​ത​ൽ ശ​ക്തി​യോ​ടെ​യും വ്യ​ക്ത​ത​യോ​ടെ​യും ഈ ​ത​ല​മു​റ തി​രി​ച്ചു​വ​രു​മെ​ന്ന് ബി​നീ​ഷ് കോ​ടി​യേ​രി ഓ​ർ​മി​പ്പി​ച്ചു. രാ​ജ്യ​ത്തെ സ്നേ​ഹി​ക്കു​ന്ന​വ​ർ എ​ല്ലാ​യ്പ്പോ​ഴും അ​ധി​കാ​ര​ത്തെ ക​യ്യ​ടി​ക്ക​ണ​മെ​ന്നി​ല്ലെ​ന്നും ചി​ല​പ്പോ​ൾ അ​വ​ർ ചോ​ദ്യം ചെ​യ്യു​മെ​ന്നും വ്യ​ക്ത​മാ​ക്കി​യ ബി​നീ​ഷ്, 'Am also a cockroach' എ​ന്ന​ത് വെ​റു​മൊ​രു വാ​ച​ക​മ​ല്ലെ​ന്ന് കു​റി​ച്ചാ​ണ് ത​ന്‍റെ പോ​സ്റ്റ് അ​വ​സാ​നി​പ്പി​ച്ച​ത്.

Tags : Bineesh Kodiyeri Cockroach Janata Party Facebook Post Latest News

Recent News

Corehub Up