കിളിമാനൂർ: തിരുവനന്തപുരം കിളിമാനൂരിൽ കാണാതായ വീട്ടമ്മ കിണറ്റിൽ മരിച്ചനിലയിൽ.
വണ്ടന്നൂർ ഇടക്കുന്ന് ഒലിപ്പുവിള വീട്ടിൽ ബിനുവിന്‍റെ ഭാര്യ സിന്ധു(43)വിനെയാണ് ഇന്ന് രാവിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കിളിമാനൂരിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായിരുന്നു .
പുലർച്ചെ വീട്ടിൽ സിന്ധുവിനെ കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലാണ് വീടിന് സമീപത്തെ കിണറ്റിൽ മൃതദേഹം കണ്ടത്. ഫയർഫോഴ്സ് എത്തി മൃതദേഹം പുറത്തെടുത്തു. കിളിമാനൂർ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. മക്കൾ : വീണ, വിഷ്ണു.
Tags : Missing housewife dead well