തിരുവനന്തപുരം: സ്കൂൾ ബസിൽ കയറാൻ റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് യുകെജി വിദ്യാർഥിനിക്ക് ഗുരുതര പരിക്ക്. വട്ടപ്പാറ സ്കൂളിലെ യുകെജി വിദ്യാർഥിനി വൈനവിനാണ് പരിക്കേറ്റത്.
എംസി റോഡിൽ മഞ്ചാടിമൂട്ടിലാണ് സംഭവം. അമ്മൂമ്മയോടൊപ്പം സ്കൂൾ ബസിൽ കയറാനെത്തിയതായിരുന്നു കുട്ടി. ഇതിനിടെ അമ്മൂമ്മയുടെ കൈതട്ടിമാറ്റി ഓടിയ കുട്ടിയെ ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ബൈക്ക് യാത്രികർക്കും പരിക്കുണ്ട്.
Tags : student accident crossing