x
ad
Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മനുഷ്യക്കടത്തും പെൺവാണിഭവും: രണ്ട് തായ്‌ലൻഡ് സ്വദേശിനികൾ തിരുവനന്തപുരത്ത് പിടിയിൽ

തിരുവനന്തപുരം ബ്യൂറോ
Published: June 30, 2026 01:20 PM IST | Updated: June 30, 2026 01:20 PM IST

​തിരുവനന്തപുരം: വിദേശ വനിതകളെ മനുഷ്യക്കടത്തിലൂടെ തലസ്ഥാനത്ത് എത്തിച്ച് പെൺവാണിഭം നടത്തിവന്ന സംഘത്തെ തുമ്പ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് തായ്‌ലൻഡ് സ്വദേശിനികളും രണ്ട് മലയാളികളുമാണ് പോലീസിന്‍റെ പിടിയിലായത്.

​അണ്ടൂർക്കോണം പറമ്പിപ്പാലം ടി.എ. മൻസിലിൽ ആസിഫ് (28), പോത്തൻകോട് കീഴ് തോന്നയ്ക്കൽ അഞ്ചു ഭവനിൽ അദീഷ് കൃഷ്ണൻ (28) എന്നിവരും, തായ്‌ലാൻഡ് സ്വദേശികളായ സിരിലക്ക് (42), സുകന്യ (29) എന്നിവരുമാണ് പിടിയിലായതെന്ന് പോലീസ് അറിയിച്ചു.

​കുളത്തൂർ കട്ടേല ഭാഗത്തുള്ള ഒരു വാടകക്കെട്ടിടം കേന്ദ്രീകരിച്ചായിരുന്നു സംഘം അനാശാസ്യകേന്ദ്രം നടത്തിയിരുന്നത്. വിദേശത്ത് നിന്ന് സ്ത്രീകളെ എത്തിച്ച് ഇവിടെ പെൺവാണിഭം നടത്തുന്നതായി തുമ്പ പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു.

ഇതിന്‍റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ നിരീക്ഷണങ്ങൾക്കൊടുവിൽ, കേന്ദ്രത്തിൽ മിന്നൽ പരിശോധന നടത്തിയാണ് പ്രതികളെ പോലീസ് വലയിലാക്കിയത്. അറസ്റ്റിലായ വിദേശ വനിതകളെ ഏത് മാർഗത്തിലൂടെയാണ് എത്തിച്ചതെന്നും, ഈ മനുഷ്യക്കടത്ത് ശൃംഖലയ്ക്ക് പിന്നിൽ മറ്റ് പ്രമുഖർക്ക് പങ്കുണ്ടോ എന്നും പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.

Tags : Human trafficking prostitution Thailand arrest

Recent News

Corehub Up